2009-07-24 16:20:26

പൗലോസ്ശ്ലീഹാവര്‍ഷാചരണത്തിന്‍െറ ഭാവാത്മകയലയടികള്‍ തുര്‍ക്കിയില്‍ തുടരുന്നു.


 
വി.പൗലോസിന്‍റ ജന്മസ്ഥലമായ താര്‍സീസിലെ ദേവാലയത്തില്‍- ഇന്ന് ഒരു കാഴ്ചബംഗ്ലാവായി മാറ്റപ്പെട്ടിരിക്കുന്നടത്ത്- ക്രൈസ്തവാരാധന ഒരിക്കല്‍ കുടി നടത്താന്‍ തുര്‍ക്കിയുടെ സര്‍ക്കാര്‍ അനുവാദം നല്‍കിയിരിക്കുന്നു. അധികം താമസിയാതെ അവിടം ഒരു ആത്മീയതീര്‍ത്ഥാടനകേന്ദ്രമായി രുപാന്തരപ്പെടുമെന്ന് തനിക്കു് ഉറപ്പുണ്ടെന്ന് ആ നാട്ടിലെ കത്തോലിക്കാ മെത്രാന്‍ സംഘത്തിന്‍െറ പ്രസിഡന്‍റ് ബിഷപ്പ് ലൂയിജി പാദോവേസേ പറയുന്നു. താര്‍സീസിലെ ആ പഴയ ദേവാലയത്തില്‍ ക്രൈസ്തവാരാധന തുടരുവാന്‍ സാധിക്കുമോയെന്നത് അവിടത്തെ പ്രാദേശികാധികാരികളെ ആശ്രയിച്ചിരിക്കുന്നുവെന്ന് പ്രസ്താവിച്ച അദ്ദേഹം, പൗലോസുശ്ലീഹാ വര്‍ഷത്തില്‍ 30 രാജ്യങ്ങളില്‍ നിന്ന് താര്‍സീസിലെത്തിയ 416 ക്രൈസ്തവസമൂഹങ്ങളുടെ തീര്‍ത്ഥാടനമാണ് ക്രൈസ്തവാരാധന ഒരിക്കല്‍ കുടി നടത്തുന്നതിനു് അനുവാദമേകുവാന്‍ സര്‍ക്കാരിനെ പ്രേരിപ്പിച്ചതെന്ന് അഭിപ്രായപ്പെട്ടു. തുര്‍ക്കിയിലെ മുസ്ലീങ്ങള്‍ തീര്‍ത്ഥാടകരെന്ന നിലയില്‍ ക്രൈസ്തവരെ കണ്ടത് പൗലോസ്ശ്ലീഹാവര്‍ഷത്തിലാണ്. ആ ദൃശ്യം ക്രൈസ്തവരോട് സ്ഥായിയായ ഒരു മതിപ്പ് അവരില്‍ ഉളവാക്കിയിരിക്കുകയാണ്. താര്‍സീസിനെ ഒരു ക്രൈസ്തവതീര്‍ത്ഥാടനകേന്ദ്രമായി അംഗീകരിക്കാന്‍ തുര്‍ക്കിയുടെ സര്‍ക്കാര്‍ സന്നദ്ധമാണെന്നാണ് ഞാന്‍ കരുതുന്നത്. ആ സന്നദ്ധത പ്രവര്‍ത്തിപഥത്തിലാകുന്നതിന് അന്താരാഷ്ട്രാസ്വാധീനം സഹായിക്കും. ആ സ്വാധീനശക്തി തുര്‍ക്കിയോടുള്ള സ്നേഹത്തില്‍ നിന്നും, ആ നാട്ടില്‍ മതസ്വാതന്ത്ര്യം പരിപോഷിതമാകുന്നുള്ള അധികൃത ആഗ്രഹത്തില്‍ നിന്നുമായിരിക്കണം ഉരുത്തിരിയുക അദ്ദേഹം കുട്ടിചേര്‍ത്തു. ഐക്യരാഷ്ട്രസഭയുടെ ലോകപൈതൃകഗണത്തില്‍ ഉള്‍പ്പെടുത്തപ്പെട്ടിരിക്കുന്ന വി.പൗലോസിന്‍െറ നാമത്തിലെ താര്‍സീസിലെ ദേവാലയം 1943ല്‍ തുര്‍ക്കിയുടെ സര്‍ക്കാര്‍ കണ്ടുകെട്ടി ഒരു കാഴ്ചബംഗ്ലാവായി മാറ്റുകയായിരുന്നു. അതുവരെ ക്രൈസ്തവസംസ്ക്കാരത്തിന്‍െറ കേന്ദ്രമായിരുന്ന ആ ദേവാലയം സ്ഥിരമായി സഭയ്ക്ക് വിട്ടുത്തരുവാന്‍ ആ നാട്ടിലെ കത്തോലിക്കാസഭ സര്‍ക്കാരിനോട് അദ്യര്‍ത്ഥിച്ചിരിക്കുകയാണ്. വെറും 32000 വിശ്വാസികള്‍ മാത്രമാണ് അവിടത്തെ സഭയിലുള്ളത്.







All the contents on this site are copyrighted ©.