2009-07-21 15:31:26

പാപ്പായ്ക്ക് തന്‍െറ ഭിഷഗ്വരമാരില്‍ വിശ്വാസമുണ്ടെന്ന്, പ.സിംഹാസനത്തിന്‍െറ വക്താവ് ഫാദര്‍ ഫെദറിക്കോ ലൊംബാര്‍ദി.


പോപ്പ് ബെനഡിക്ട് പതിനാറാമന്, തന്‍െറ വലതുകൈക്കുഴയിലെ ഒടിവിന് വെള്ളിയാഴ്ച ശസ്ത്രക്രിയ നടത്തിയ ഭിഷഗ്വരമാരെ വിശ്വാസമുണ്ടെന്ന് പ.സിംഹാസനത്തിന്‍െറ വക്താവ് ഫാദര്‍ ഫെദറിക്കോ ലൊംബാര്‍ദി. സാമൂഹികസമ്പര്‍ക്കമാധ്യമപ്രവര്‍ത്തകര്‍ക്ക് നല്‍കിയ അഭിമുഖത്തില്‍ ചില ഡോക്ടേഴ്സ് പാപ്പായുടെ ശസ്ത്രക്രിയയെ സംബന്ധിച്ച് ചൂണ്ടിക്കാട്ടിയ സംശയങ്ങളെ പറ്റി പരാമര്‍ശിക്കുകയായിരുന്നു അദ്ദേഹം. വിദഗ്ദ്ധരായ ഭിഷഗ്വരന്മാര്‍ പാപ്പായുടെ അറിവോടും സമ്മതത്തോടുംകുടി പാപ്പായുടെ സാഹചര്യങ്ങളെല്ലാം വ്യക്തമായി പരിഗണിച്ചുകൊണ്ടുത്തന്നെ സ്വീകരിച്ച തീരുമാനമായിരുന്നു ശസ്ത്രക്രിയ നടത്തുക എന്നതെന്ന്, വത്തിക്കാന്‍ റേഡിയോയുടെ ഡയറക്ടര്‍ ജനറലും കുടിയായ അദ്ദേഹം ലെസ് കോമ്പസില്‍ നിന്ന് വത്തിക്കാന്‍ റേഡിയോയ്ക്ക് നല്‍കിയ ഒരു ടെലിഫോണ്‍ അഭിമുഖത്തില്‍ പ്രസ്താവിച്ചു. അദ്ദേഹം തുടര്‍ന്നു- എന്‍െറ അഭിപ്രായത്തില്‍ ഡോക്ടേഴ്സ് ഏറ്റം വിവേകപൂര്‍വ്വം എടുത്ത ഒരു ഉത്തമമായ ഒരു തീരുമാനമാണത്. അതിനെ നമുക്ക് പൂര്‍ണ്ണമായി ആശ്രയിക്കാം. ആശങ്കയ്ക്ക് ഒരു പഴുതും ഞാന്‍ കാണുന്നില്ല. കഴിഞ്ഞ ഞായറാഴ്ച ഇറ്റലിയിലെ ഒരു കമ്പനി പാപ്പായ്ക്ക് ഒരു കംപ്യൂട്ടര്‍ സമ്മാനിച്ചു. എങ്കിലും കൈ കൊണ്ടു എഴുതി മാത്രം ശീലമുള്ള പ.പിതാവ് അത് ഉപയോഗിക്കാന്‍ തുടങ്ങിയിട്ടില്ല. ഈ വെള്ളിയാഴ്ച ഓസ്താ കത്തീദ്രലില്‍ വച്ചുള്ള സായംക്കാലപ്രാര്‍ത്ഥനയും, ഞായറാഴ്ച ലെസ് കോമ്പസില്‍ വച്ചുള്ള മദ്ധ്യാഹ്ന പ്രാര്‍ത്ഥനയും പരിപാടി ചെയ്തിരുന്നതുപോലെ പാപ്പാ തന്നെ നയിക്കുമെന്നും അദ്ദേഹം കുട്ടിചേര്‍ത്തു.







All the contents on this site are copyrighted ©.