2009-07-20 14:55:47

റഷ്യയില്‍ കത്തോലിക്കാസഭയും സര്‍ക്കാരും തമ്മിലുള്ള ബന്ധം മെച്ചപ്പെടുന്നു.


 
റഷ്യയിലെ കത്തോലിക്കാസഭയും സര്‍ക്കാരും തമ്മിലുള്ള ബന്ധം മെച്ചപ്പെടുന്നതായി അവിടത്തെ ദൈവമാതാവിന്‍െറ നാമത്തിലെ അതിരുപതയുടെ സാരഥി ആര്‍ച്ചുബിഷപ്പ് പാവുളോ പെസ്തി സന്തുഷ്ടി പ്രകടിപ്പിക്കുന്നു. റഷ്യയിലെ കത്തോലിക്കാസഭയും, സര്‍ക്കാര്‍ അധികാരികളും തമ്മിലുള്ള ബന്ധത്തില്‍ നിന്നു് ഉരുത്തിരിയുന്ന ഭാവാത്മകവും, സമൂര്‍ത്തവുമായ സൂചനകള്‍ ഭാവിയെ സംബന്ധിച്ചു് ഒത്തിരിയേറെ പ്രത്യാശയേകുന്നതാണെന്ന് അദ്ദേഹം പ്രസ്താവിച്ചു. അത്തരം ഭാവാത്മകബന്ധം കേന്ദ്ര പ്രാദേശിക തലങ്ങളില്‍ കാണാനാകുമെന്ന് സന്തോഷപൂര്‍വ്വകം വെളിപ്പെടുത്തിയ അദ്ദേഹം റഷ്യയിലെ കത്തോലിക്കാസഭയുടെ സാന്നിദ്ധ്യത്തെ അധികരിച്ച പ്രശ്നങ്ങളുടെ പരിഹരണത്തിനു് അത് പാതയെരുക്കുമെന്ന് പ്രത്യാശ പ്രകടിപ്പിച്ചു. റഷ്യയിലെയെല്ലാ തലങ്ങളിലെയെയും കത്തോലിക്കാസമൂഹങ്ങളുടെ അംഗീകാരവും, ആരാധനായിടങ്ങളുടെ നിര്‍വചനവുമാണ് ആ പ്രശ്നങ്ങളെന്ന് വെളിപ്പെടുത്തികൊണ്ട് ആര്‍ച്ചുബിഷപ്പ് തുടര്‍ന്നുയ രാഷ്ട്രം ഇന്ന് സംവാദത്തോട് തുറവും, കത്തോലിക്കാസഭയുടെ താല്പര്യങ്ങളോട് ഔല്‍സുക്യവും കാട്ടുന്നു. അതുപോലെ പല തലങ്ങളിലും സഭയും രാഷ്ട്രാധികാരികളും തമ്മിലുള്ള സഹകരണം ദൃശ്യമാണ്. സഭയും രാഷ്ട്രവും തമ്മിലുള്ള ബന്ധം വളരെ മെച്ചപ്പെട്ടെന്ന് അഭിമാനിക്കുന്ന ഇപ്പോഴും തീര്‍ച്ചയായും അവ തമ്മിലുള്ള ഏറെ പ്രശ്നങ്ങള്‍ ഇനിയും പരിഹരിക്കപ്പെടാനുണ്ട്.. സഭാപ്രശ്നങ്ങളോട് രചനാത്മകമായി പ്രതികരിക്കുവാന്‍ കേന്ദ്ര രാഷ്ട്രീയശക്തി താല്പര്യം കാട്ടുന്നു എന്നത് പ്രത്യേകം പ്രസ്താവ്യമാണ്. തീര്‍ച്ചയായും നമ്മുടെ പ്രത്യാശ അധിഷ്ഠിതമായിരിക്കുന്നത് വിശ്വാസത്തിലാണ്. ആ ആധാരമാണ് നമുക്ക് ശുഭാപ്തിപരമായ വീക്ഷണം നല്‍കുന്നത്. ആ വീക്ഷണം രാഷ്ട്രീയശക്തികളോടുള്ള നമ്മുടെ ബന്ധത്തെ ഭാവാത്മകവും, പ്രത്യാശാനിര്‍ഭരവും ആക്കുന്നു. ഒസര്‍വത്തോറെ റൊമാനെയോട് സംസാരിക്കവെയാണ് ആര്‍ച്ചുബിഷപ്പ് പാവുളോ പെസ്തി റഷ്യയിലെ കത്തോലിക്കാസഭയും സര്‍ക്കാരും തമ്മിലുള്ള ബന്ധം പരാമര്‍ശവിഷയമാക്കിയത്.







All the contents on this site are copyrighted ©.