2009-07-20 14:57:52

ആര്‍ച്ചുബിഷപ്പ് ലോറന്‍സ് മൊന്‍സേന്‍ഗുവോ പസിന്‍യാ സ്ത്രീകളുടെ നേരെയുള്ള അക്രമത്തെ അപലപിക്കുന്നു.


 
ഏതു തരത്തിലുള്ള അക്രമത്തെയും ക്രൈസ്തവ വിശ്വാസം അപലപിക്കുന്നു. കാരണം അക്രമങ്ങളില്‍ പങ്കെടുക്കുന്നത് കൊലപാതകത്തില്‍ നേരിട്ട് പങ്കെടുക്കുന്നതിന് തുല്യമാണ്. ഡെമോക്രാറ്റിക്ക് റിപ്പബ്ളിക്ക് ഓഫ് കോംഗോയിലെ കിന്‍ഷാസ അതിരുപതാസാരഥി ആര്‍ച്ചുബിഷപ്പ് ലോറന്‍സ് മൊന്‍സേന്‍ഗുവോ പസിന്‍യാ പ്രസ്താവിച്ചു. സ്ത്രീകളെ അക്രമിക്കുക അങ്ങേയറ്റം ഗര്‍ഹണീയമാണ് അദ്ദേഹം തുടര്‍ന്നു- അത് ദൈവം വിഭാവന ചെയ്യുന്ന സ്ത്രീയും, പുരുഷനും തമ്മിലുള്ള ഏകതാനതയ്ക്ക് വിരുദ്ധമാണ്. പുരുഷന് സ്നേഹിതയും, അവന്‍െറ സ്വഭാവത്തില്‍ പങ്കു ചേരുന്നവളും, ഒരു സഹായിയും എന്ന നിലയിലാണ് സ്ത്രീയെ ദൈവം പുരുഷന് സമ്മാനിച്ചത്. പുരുഷനെ പോലെ തന്നെ ദൈവത്തിന്‍െറ ഛായയിലും സാദൃശ്യത്തിലും സൃഷ്ട്രിക്കപ്പെട്ടവളും, അവന് നല്‍കപ്പെട്ടിരിക്കുന്ന സവിശേഷതകളാല്‍ അലംകൃതയുമാണ് അവള്‍. ജീവന്‍െറ ഉറവിടമായ മാതാവാണ് സ്ത്രീ. അതിനാല്‍ ആഫ്രിക്കയിലെ സമൂഹം അവളെ ആദരിക്കുന്നു. സ്ത്രീയ്ക്ക് എതിരായ അക്രമങ്ങള്‍ ക്രൈസ്തവവീക്ഷണത്തിനും, ആഫ്രിക്കന്‍ വിജ്ഞാനത്തിനും വിരുദ്ധമാണ്. സ്ത്രീകളുടെ ഔന്നിത്യസംരക്ഷണത്തിനും, അവളോടുള്ള ആദരവ് പരിപോഷിപ്പിക്കുന്നതിനും സര്‍ക്കാരും, പൗരസമൂഹവും, മനുഷ്യവകാശസംരക്ഷണാര്‍ത്ഥമുള്ള സംഘടനകളും, എല്ലാ മതവിഭാഗങ്ങളും സന്നദ്ധമാകുകയും ഒത്തരുമിച്ച് അതിനുള്ള പരിപാടികള്‍ ആസൂത്രണം ചെയ്ത് പ്രവര്‍ത്തിപഥത്തിലാക്കുകയും വേണം. ഡെമോക്രാറ്റിക് റിപ്പബ്ലിക്ക് ഓഫ് കോംഗോയിലെ വിസ്മരിക്കപ്പെടുന്ന സ്ത്രീകളുടെ പരിതാപകരമായ അവസ്ഥയെ അധികരിച്ച് അടുത്തയിട കിന്‍ഷാസില്‍ നടന്ന ഒരു എക്യൂമെനിക്കല്‍ സമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു ആര്‍ച്ചുബിഷപ്പ്.







All the contents on this site are copyrighted ©.