2009-07-14 15:10:31

 ആവശ്യത്തിലിരിക്കുന്ന സഭയ്ക്ക് സഹായമെന്ന അന്താരാഷ്ട്രസംഘടനയുടെ പ്രസിഡന്‍റ് പുതിയ ചാക്രീയലേഖനത്തെ പറ്റി


സത്യത്തിലെ ഉപവി’ എന്ന പോപ്പ് ബെനഡിക്ട് പതിനാറാമന്‍െറ ചാക്രീയലേഖനം കാലോചിതവും, വളരെ പ്രസക്തവുമാണെന്ന് ‘ആവശ്യത്തിലിരിക്കുന്ന സഭയ്ക്ക് സഹായം’ എന്ന അന്താരാഷ്ട്രസംഘടനയുടെ പ്രസിഡന്‍റ് ഫാദര്‍ ജോവാക്വിന്‍ അല്ലിയേന്തേ . ചാക്രീയലേഖനത്തിന് നന്ദി പറഞ്ഞുകൊണ്ട് പാപ്പായ്ക്ക് അയച്ച കത്തിലാണ് അദ്ദേഹം അത് പറഞ്ഞിരിക്കുക. ചാക്രീയലേഖനത്തില്‍ പ്രതിപാദിക്കുന്ന അനീതി നിര്‍മ്മാര്‍ജ്ജനം ചെയ്യുവാനുള്ള ഉത്തരവാദിത്വവും, സ്വാതന്ത്ര്യബന്ധിയായ പരാമര്‍ശവും ഇന്ന് വളരെ അര്‍ത്ഥവത്തും, പ്രസക്തിയും ഉള്ളതാണ്. അദ്ദേഹം കത്തില്‍ തുടരുന്നു- ദാരിദ്രവും അസമത്വവും വിധിയുടെ ക്രൂരതയായോ, പ്രകൃതിദുരന്തങ്ങളുടെ ബാക്കിപത്രമായോ പരിഗണിക്കാനാവില്ല. സത്യത്തില്‍ നിന്നും, നീതിയില്‍ നിന്നും ഉരുത്തിരിയുന്ന സമാധാനത്തിന്‍െറ ശില്പികളാകുക നല്ല മനസ്സുള്ള എല്ലാവരുടെയും, പ്രത്യേകിച്ച് ക്രൈസ്തവരുടെ ഉത്തരവാദിത്വമാണ്. ദേശീയ,ആഗോള ഏകതാനതയിലെ ധാര്‍മ്മിക തീരുമാനമാണ് എല്ലാക്കാര്യങ്ങളിലും അന്താരാഷ്ട്രാസമൂഹം എടുക്കണ്ടത്. സാമ്പത്തികവ്യവസ്തിതിയുടെ ആത്മാവ് സുവിശേഷമായിരിക്കണം. പ്രായോഗിക ഐക്യദാര്‍ഢ്യത്തിന്‍െറയും, ദ്രാതൃത്വത്തിന്‍െറയും ചക്രവാളങ്ങള്‍ തുറന്നുക്കാട്ടുന്ന ചാക്രീയലേഖനത്തില്‍ പാപ്പാ അവതരിപ്പിക്കുന്ന മേല്‍ പറഞ്ഞ ആശയങ്ങള്‍ നവമാനവികതയ്ക്ക് പാതയൊരുക്കുന്നവയാണ്.







All the contents on this site are copyrighted ©.