2009-07-08 09:56:14

 2009ലെ ലോകവിനോദസഞ്ചാരദിനത്തിനായുള്ള സന്ദേശം


ഈ വര്‍ഷത്തെ ലോകവിനോദസഞ്ചാരദിനത്തിനായുള്ള സന്ദേശം കുടിയേറ്റക്കാരുടെയും, യാത്രികരുടെയും അജപാലനശ്രദ്ധയ്ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സില്‍ പ്രസിദ്ധീകരിച്ചു. സെപ്റ്റംബര്‍ ഇരുപത്തിയേഴാം തീയതി ആചരിക്കുന്ന ആ ലോകദിനത്തിനായി സ്വീകരിച്ചിരിക്കുന്ന വിഷയം ‘വിനോദസഞ്ചാരം- വൈവിധ്യം ആഘോഷിക്കല്‍’ എന്നതാണ്. വൈവിധ്യം ഒരു യാഥാര്‍ത്ഥ്യമാണ്. പോപ്പ് ബെനഡിക്ട് പതിനാറാമന്‍ പറയുന്നതുപോലെ അതൊരു ഭാവാത്മകയാഥാര്‍ത്ഥ്യമാണ്, സന്ദേശം തുടരുന്നു- അതൊരു നല്ല കാര്യമാണ്. ഒരിക്കലും ഒരു ഭീഷണിയോ അപകടമോ അല്ല. ജനങ്ങള്‍ വിവിധസംസ്ക്കാരങ്ങളുടെ അസ്തിത്വം അംഗീകരിച്ചാല്‍ മാത്രം പോരാ. അവയാല്‍ സമ്പന്നമാകുവാന്‍ ആഗ്രഹിക്കണം. ആഗോളവല്‍ക്കരണത്തിന്‍െറ ഇക്കാലത്ത് സംസ്ക്കാരങ്ങളും, മതങ്ങളും പരസ്പരം കുടുതല്‍ അടുക്കുന്നു. എല്ലാ സംസ്ക്കാരങ്ങളുടെയും, മതങ്ങളുടെയും ഹൃദയത്തില്‍ നിന്ന് സമാധാനത്തിനായുള്ള യഥാര്‍ത്ഥ ദാഹം ഉരുത്തിരിയുന്നുണ്ട്. അതെ സമയം അതിര്‍വേലികള്‍ ഉയര്‍ത്തുകയും, ഭിന്നതയെ പരിപോഷിപ്പിക്കുകയും ചെയ്യുന്ന തെറ്റിദ്ധാരണകളും, മുന്‍വിധികളും നാം കാണുന്നു. അതിന്‍റെ കാരണങ്ങളായ അസഹിഷ്ണതയെയും, വിവേചനത്തെയെയും, അപരിചിതരോടുള്ള വികലമായ മനോഭാവങ്ങളെയെയും ആദരവിലൂടെയും, ബോധവല്‍ക്കരണത്തിലൂടെയും, സുതാര്യവും രചനാത്മകവും, ബാദ്ധ്യതപ്പെടുത്തുന്നതുമായ സംവാദത്തിലൂടെയും ധാരണയും, പരസ്പരഅംഗീകരിക്കലും ആയി പരിവര്‍ത്തിപ്പിക്കണം.







All the contents on this site are copyrighted ©.