2009-07-01 15:48:36

വിശുദ്ധ പൗലോസിന്‍െറ മാതൃക പിന്‍തുടരുക, കര്‍ദ്ദിനാള്‍ വാള്‍ട്ടര്‍ കാസ്പര്‍


  വിശുദ്ധ പൗലോസിന്‍െറ മാതൃക പിന്‍തുടരുവാന്‍ ക്രൈസ്തവൈക്യക്കാര്യങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സില്‍ പ്രസിഡന്‍റ് കര്‍ദ്ദിനാള്‍ വാള്‍ട്ടര്‍ കാസ്പര്‍ മദ്ധ്യപൂര്‍വ്വപ്രദേശത്തെ ക്രൈസ്തവരെ ആഹ്വാനം ചെയ്യുന്നു. പൗലോസുവര്‍ഷാചരണസമാപനത്തിനായി പ.പിതാവിന്‍െറ പ്രത്യേകപ്രതിനിധിയായി അവിടയെത്തിയ കര്‍ദ്ദിനാള്‍ ജറുസലെമില്‍ നടന്ന ‘വിശുദ്ധ പൗലോസ് പ്രത്യാശയുടെയും മാനസാന്തരത്തിന്‍െറയും മാതൃക’ എന്ന ചര്‍ച്ചാവിഷയത്തെ അധികരിച്ച ഒരു എക്യൂമെനിക്കല്‍ പരിപാടിയില്‍ സംസാരിക്കവെയാണ് ആ ആഹ്വാനം നടത്തിയത്. അപ്പസ്തോലന് ലഭിച്ച യേശുവിനെ സംബന്ധിച്ച ദൈവത്തിന്‍െറ വെളിപാട് അദ്ദേഹത്തിന്‍െറ ജീവിതത്തെ മാത്രമല്ല മുഴുവന്‍ ചിന്താരീതിയെയും പൂര്‍ണ്ണമായി പരിവര്‍ത്തിപ്പിച്ചു കര്‍ദ്ദിനാള്‍ തുടര്‍ന്നു- ക്രിസ്തുവിനെ നേടുവാനും, അവിടുന്നില്‍ ആയിരിക്കുവാനും ആയി എല്ലാം ഉപേക്ഷിക്കുവാന്‍ വിശുദ്ധന്‍ സന്നദ്ധനായി. പിന്നിട് അദ്ദേഹത്തിന്‍െറ ഏകലക്ഷൃം ക്രിസ്തുവിനെയും അവിടുത്തെ ഉത്ഥാനശക്തിയെയും അറിയുകയും, അവിടത്തെ സഹനത്തില്‍ പങ്കു ചേരുകയും മാത്രമായിരുന്നു. എല്ലാ ക്രൈസ്തവജീവിതത്തിന്‍െറയും ആദ്യത്തെതും, അതുപോലെ അവിരാമം തുടരണ്തുമായ ഒരു കടമയാണ് മാനസാന്തരം. വിവേചനത്തിന്‍െറയും, യുക്തിയുടെയും, തീരുമാനത്തിന്‍െറയും മാനദണ്ധങ്ങളും രീതികളും പരിവര്‍ത്തിപ്പിക്കുകയാണ് യേശുവിലേയ്ക്ക് മാനസാന്തരപ്പെടുക എന്നതുകൊണ്ട് വിവക്ഷിക്കുക. അതുപോലെ പ്രത്യാശയുടെ നവജീവിതത്തില്‍ നിന്ന് നമ്മെ അകറ്റുന്ന എല്ലാത്തിനോടും വിട പറഞ്ഞ് വര്‍ത്തനാശൈലിയും, സ്വഭാവവും ക്രിസ്തുവിന്‍റേതിനോട് അനുരുപമാക്കുകയും മാനസാന്തരത്തിന്‍റ ഒരു അവശ്യവ്യവസ്ഥയാണ്. അവിടുന്നിലെ നമ്മുടെ പ്രത്യാശ, സങ്കുചിതവും സ്വയംകേന്ദ്രീകൃതവും ആയ ഈ ലോകത്തിന്‍െറ പ്രത്യാശയില്‍ നിന്നും തികച്ചും വിത്യസ്തമാണ്. നിത്യവും അപരിമേയവുമായ ഒരു യാഥാര്‍ത്ഥ്യത്തിലേയ്ക്ക്, എല്ലാ ദൈവമക്കളുടെയും അധികൃതസ്വാതന്ത്യമായ ഒരു നവ യാഥാര്‍ത്ഥ്യത്തിലേയ്ക്ക് നമ്മുടെ ലോകത്തെ തുറക്കുന്നതാണ് ക്രൈസ്തവപ്രത്യാശ. അങ്ങനെ തന്‍െറത്തന്നെ മാനസാന്തരത്തിന്‍െറയും, പ്രത്യശയുടെയും സന്ദേശവാഹകന്‍ സ്വന്തം പ്രത്യാശയുടെയും മാനസാന്തരത്തിന്‍െയും സാക്ഷിയായി ഭവിക്കുന്നു. വിശുദ്ധ പൗലോസ് വാക്കുകളിലൂടെയും ,ജീവിതത്തിലൂടെയും മാത്രമല്ല മരണത്തിലൂടെയും അത്തരം ഒരു സാക്ഷിയായിരുന്നു.







All the contents on this site are copyrighted ©.