2009-07-01 15:46:49

പോപ്പ് ബെനഡിക്ട് പതിനാറാമന്‍െറ മൂന്നാം ചാക്രീയലേഖനം ജൂലൈ ഏഴാം തീയതി പ്രകാശിതമാകും.


 പോപ്പ് ബെനഡിക്ട് പതിനാറാമന്‍െറ മൂന്നാമത്തെ ചാക്രീയലേഖനം അടുത്ത ചെവ്വാഴ്ച ജൂലൈ ഏഴാം തീയതി പ്രകാശിതമാകും. ‘കാരിത്താസ് ഇന്‍ വെരിത്താത്തെ’ സ്നേഹം സത്യത്തില്‍ എന്ന ശീര്‍ഷകത്തിലെ ആ ചാക്രീയലേഖനം ചെവ്വാഴ്ച പ.സിംഹാസനത്തിന്‍െറ പ്രസ്സ് ഓഫീസില്‍ നടക്കുന്ന വാര്‍ത്താസമ്മേളനത്തില്‍ വച്ചായിരിക്കും പ്രസിദ്ധീകൃതമാകുക. നമ്മുടെ യുഗത്തിന്‍െറ സമഗ്രവികസനത്തിന്‍െറ ചില മാനങ്ങള്‍ സ്നേഹത്തിന്‍െറയും, സത്യത്തിന്‍െറയും വെളിച്ചത്തില്‍ ആഴത്തില്‍ അപഗ്രഥിക്കുകയാണ് ആ ചാക്രീയലേഖനത്തിന്‍െറ ഉദ്ദേശ്യമെന്ന് പ.പിതാവ്, വിശുദ്ധരായ പത്രോസ് പൗലോസ് അപ്പസ്തോലമാരുടെ തിരുനാള്‍ ദിനമായിരുന്ന തിങ്കളാഴ്ചത്തെ മദ്ധ്യാഹ്നപ്രാര്‍ത്ഥനയ്ക്കു് ആമുഖമായി നടത്തിയ പ്രഭാഷണത്തില്‍ വെളിപ്പെടുത്തുകയുണ്ടായി. ‘ദേവൂസ് കാരിത്താസ് എസ്ത് ദൈവം സ്നേഹമാകുന്നു’ , ‘സ്പേ സാല്‍വി പ്രത്യാശയില്‍ രക്ഷിക്കപ്പെട്ടവര്‍’ എന്നിവയാണ് പോപ്പ് ബെനഡിക്ട് പതിനാറാമന്‍െറ ഒന്നും രണ്ടും ചാക്രീയലേഖനങ്ങള്‍ യഥാക്രമം.







All the contents on this site are copyrighted ©.