2009-06-30 16:11:51

 പാലീയം പാപ്പായും മെത്രാപ്പോലീത്താമാരും തമ്മിലുള്ള കുട്ടായ്മയുടെ അടയാളം


 
വിശുദ്ധ പത്രോസിന്‍െറ പിന്‍ഗാമിയില്‍ നിന്ന് സ്വീകരിക്കുന്ന പാലീയം വിശ്വാസത്തിലും സ്നേഹത്തിലും ദൈവജനത്തെ നയിക്കുന്നതിലും മെത്രാപ്പോലീത്താമാരുടെ പാപ്പായുമായുള്ള കുട്ടായ്മയുടെ ഒരു അടയാളമാണെന്ന് പോപ്പ് ബെനഡിക്ട് പതിനാറാമന്‍. വിശുദ്ധ പത്രോസ് പൗലോസ് അപ്പസ്തോലന്മാരുടെ തിരുനാള്‍ ദിനമായിരുന്ന തിങ്കളാഴ്ച വത്തിക്കാനിലെ വിശുദ്ധ പത്രോസിന്‍െറ ബസലിക്കായില്‍ അര്‍പ്പിച്ച സാഘോഷമായ ദിവ്യബലിമദ്ധ്യേ പ.പിതാവ് ലോകത്തിന്‍െറ വിവിധദാഗങ്ങളില്‍ നിന്നുള്ള 34 മെത്രാപ്പോലീത്താമാര്‍ക്ക് പാലീയം നല്‍കി. അവരില്‍ മൂന്നു പേര്‍ ഏഷ്യയില്‍ നിന്നുള്ളവരാണ്. തിങ്കളാഴ്ച പാലീയം സ്വീകരിച്ച മെത്രാപ്പോലീത്താമാരെയും, ആ തിരുക്കര്‍മ്മത്തില്‍ സംബന്ധിച്ച അവരുടെ കുടുബാംഗങ്ങളെയും, അതിരുപതാംഗങ്ങളെയും ചെവ്വാഴ്ച വത്തിക്കാനിലെ പോള്‍ ആറാമന്‍ ശാലയില്‍ സ്വീകരിച്ചു അഭിസംബോധന ചെയ്യുകയായിരുന്നു പ.പിതാവ്. ഈശോയുടെ തിരുഹൃദയത്തിനു് അനുയോജ്യരായ ഇടയന്മാരെന്ന നിലയിലെ ഉത്തരവാദിത്വങ്ങളെ പറ്റി അത് അവരെ അനുസ്മരിപ്പിക്കുന്നുവെന്നും പാപ്പാ പറഞ്ഞു. റോമിലെ സഭ നഗരത്തിലെ ആദ്യരക്തസാക്ഷികളെ ചെവ്വാഴ്ച ആരാധനക്രമത്തില്‍ അനുസ്മരിക്കുന്നതിനെ പറ്റി പരാമര്‍ശിച്ച പാപ്പാ യേശുക്രസ്തുവിനോടും, അവിടത്തെ സഭയോടും ഉള്ള സ്നേഹം ഉപരി ആഴപ്പെടുത്തുവാന്‍ ആ തിരുനാള്‍ അവര്‍ക്ക് പ്രചോദനകാരണമാകട്ടെയെന്നും ആശംസിച്ചു.







All the contents on this site are copyrighted ©.