2009-06-27 16:26:49

പൗലോസ്ശ്ലീഹാവര്‍ഷ സമാപനം.


 2008 ജൂണ്‍ 28നാരംഭിച്ച വി.പൗലോസുശ്ലീഹാ വര്‍ഷം ഈ ജൂണ്‍ 28ന് സമാപിക്കും. പോപ്പ് ബെനഡിക്ട് പതിനാറാമന്‍ ഞായറാഴ്ച നയിക്കുന്ന, വിശുദ്ധ പത്രോസ് പൗലോസ് അപ്പസ്തോലന്മാരുടെ തിരുനാളിന്‍െറ പ്രഥമസായംക്കാലപ്രാര്‍ത്ഥനയോടെയായിരിക്കും ആ സമാപനം. റോമന്‍ ചുമരിനു വെളിയിലുള്ള വിശുദ്ധ പൗലോസിന്‍െറ നാമത്തിലെ ബസലിക്കായാണ് അതിന്‍െറ വേദി. വിശുദ്ധ പത്രോസ് പൗലോസ് അപ്പസ്തോലന്മാരുടെ തിരുനാളില്‍ സംബന്ധിക്കുന്നതിനു് റോമില്‍ എത്തിയിരിക്കുന്ന കോണ്‍സ്റ്റാന്‍റിനോപ്പിളിലെ എക്യൂമെനിക്കല്‍ പാത്രിയര്‍ക്കേറ്റിന്‍െറ പ്രതിനിധിസംഘവും ആ സമാപനചടങ്ങില്‍ പങ്കെടുക്കും. വിശുദ്ധന്‍െറ രണ്ടായിരം ജന്മവാര്‍ഷികത്തോടുനുബന്ധിച്ചാണ് പോപ്പ് ബെനഡിക്ട് പതിനാറാമന്‍ 2007ല്‍ പൗലോസ്ശ്ലീഹാവര്‍ഷം പ്രഖ്യാപിച്ചത്. ആ വര്‍ഷത്തിലെ വിശുദ്ധരായ പത്രോസ് പൗലോസ് അപ്പസ്തോലമാരുടെ തിരുനാളിന്‍െറ പ്രഥമ സായംക്കാലപ്രാര്‍ത്ഥനാവേളയിലെ പ്രഭാഷണത്തിലാണ് പ.പിതാവ് ആ പ്രഖ്യാപനം നടത്തിയത്. ദമാസ്ക്കസിലേയ്ക്കുള്ള പാതമദ്ധ്യേ ദൈവികപ്രകാശത്താല്‍ കുതിരപ്പുറത്തു നിന്ന് നിലത്ത് വീണ ദീകരക്രൈസ്തവപീഡകനായിരുന്ന പൗലോസ് രണ്ടാമത് ഒരു ചിന്തയ്ക്കായി കാത്തുനില്‍ക്കാതെ ക്രൂശിതനായ ക്രിസ്തുവിനെ തന്‍െറ നാഥനും കര്‍ത്താവും ആയി സ്വീകരിച്ചു. ക്രിസ്തുവിനായി അദ്ദേഹം പിന്നീട് ജീവിക്കുകയും, പ്രവര്‍ത്തിക്കുകയും, സഹിക്കുകയും, മരിക്കുകയും ചെയ്തു. വിശുദ്ധന്‍െറ മാതൃക ഇന്നും പ്രസക്തവും, കാലോചിതവും ആണ്. അതിനാല്‍ അദ്ദേഹത്തിന്‍െറ രണ്ടായിരം ജന്മവാര്‍ഷികത്തോടനുബന്ധിച്ച് 2008 ജൂണ്‍ 28 മുതല്‍ 2009 ജൂണ്‍ 28 വരെ വിശുദ്ധപൗലോസിന്‍െറ ഒരു പ്രത്ര്യേക ജൂബിലിവര്‍ഷമായി പ്രഖ്യാപിക്കുവാന്‍ താനാഗ്രഹിക്കുന്നുവ്ന്ന് തദവസരത്തില്‍ പാപ്പാ വെളിപ്പെടുത്തി.







All the contents on this site are copyrighted ©.