2009-06-27 16:31:01

പാപ്പാ വിശുദ്ധരായ പത്രോസ് പൗലോസ് അപ്പസ്തോലന്മാരുടെ തിരുനാള്‍ ദിനത്തില്‍ 34 മെത്രാപ്പോലിത്താമാര്‍ക്ക് പാലീയം നല്‍കും


 
വിശുദ്ധരായ പത്രോസ് പൗലോസ് അപ്പസ്തോന്മാരുടെ തിരുനാള്‍ദിനമായ ജൂണ്‍ 29 തീയതി തിങ്കളാഴ്ച പോപ്പ് ബെനഡിക്ട് പതിനാറാമന്‍ വത്തിക്കാനിലെ വി.പത്രോസിന്‍െറ ബസലിക്കായില്‍ സാഘോഷമായ ദിവ്യബലിയര്‍പ്പിക്കും. പ്രാദേശികസമയം രാവിലെ 9.30 നു് ആരംഭിക്കുന്ന ആ പ.കുര്‍ബാനമധ്യേ പാപ്പാ ലോകത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ നിനുള്ള 34 മെത്രാപ്പോലീത്താമാര്‍ക്ക് പാലീയം നല്‍കും. അവരില്‍ ബാങ്കോക്ക് അതിരുപതാസാരഥി ഫ്രാന്‍സീസ് കോവിത്താവാനിജ്, ഇന്‍ഡോനേഷ്യായിലെ മെദാന്‍ അതിരുപതാദ്ധ്യക്ഷന്‍ അനിച്ചേത്തൂസ് അന്തോണീയൂസ് സിനഗാ, ശ്രീ ലങ്കയിലെ കൊളംബോ ഭരണസാരഥി ആല്‍ബര്‍ട്ട് മാല്‍ക്കോം രെജ്ഞിത്ത് എന്നീ മെത്രാപ്പോലീത്താമാരും ഉള്‍പ്പെടുന്നു. പാപ്പായുടെ മുഖ്യകാര്‍മ്മികത്വത്തിലെ ആ ദിവ്യബലിയില്‍ പതിവു പോലെ കോണ്‍സ്റ്റാന്‍റിനോപ്പിളിലെ എക്യൂമെനിക്കല്‍ പാത്രിയര്‍ക്കേറ്റിന്‍െറ ഒരു പ്രതിനിധിസംഘം സംബന്ധിക്കും. ദൈവജനത്തെ നയിക്കുകയും, ഭരിക്കുകയും ചെയ്യുന്ന ദൗത്യത്തില്‍ വിശുദ്ധ പത്രോസിന്‍െറ പിന്‍ഗാമിയുമായുള്ള ഹൈരാര്‍ക്കിപരമായ കുട്ടായ്മയുടെ ഒരു പ്രതീകമാണ് പാലീയം. തങ്ങളുടെ പ്രാദേശികസഭകളില്‍ ക്രിസ്തുവിന്‍െറ വികാരികളെന്ന നിലയില്‍ യേശുവിന്‍െറ മാതൃകപ്രകാരം ഇടയന്മാരാകുവാന്‍ മെത്രാന്മാര്‍ വിളിക്കപ്പെടുകയാണെന്ന് പാലീയം അനുസ്മരിപ്പിക്കുന്നു. പ്രാര്‍ത്ഥന വഴി സഭയുടെ ഇടയന്മാരെ സഹായിക്കുവാനും, സുവിശേഷത്തിന്‍െറ വ്യാപനത്തിനും വിശുദ്ധിയിലും ഐക്യത്തിലും സ്നേഹത്തിലും ഉള്ള സഭയുടെ വളര്‍ച്ചയ്ക്കും അവരോടെത്ത് ഉദാരപൂര്‍വ്വം സഹകരിക്കുവാനും മെത്രാനടുത്ത കടമയുടെ ബാദ്ധ്യതയുടെ പ്രതീകമെന്ന നിലയില്‍ അത് വിശ്വാസികളെ ഉദ്ബോധിപ്പിക്കുന്നു.







All the contents on this site are copyrighted ©.