2009-06-23 16:35:37

കത്തോലിക്കാസഭയും മുസ്ളിങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുന്നുവെങ്കിലും പരിഹൃതമാകുവാന്‍ ഇനിയും ഏറെ പ്രശ്നങ്ങളുണ്ടെന്ന്, കര്‍ദ്ദിനാള്‍ ഷ്യാന്‍ ളൂയിസ് തോറാ


സഭയുടെ മുസ്ളിങ്ങളുമായുള്ള ബന്ധം അടുത്തയിട ഏറെ മെച്ചപ്പെട്ടിട്ടുണ്ടെങ്കിലും മതപരിവര്‍ത്തനം, ആരാധാനാസ്വാതന്ത്ര്യം തുടങ്ങിയ വിഷയങ്ങളെ അധികരിച്ച പ്രശ്നങ്ങള്‍ ഇനിയും പരിഹരിക്കപ്പെടാതെ തുടരുകയാണെന്ന് മതാന്തരസംഭാഷണത്തിനായുള്ള പൊന്തിഫിക്കല്‍ കൗണ്‍സില്‍ പ്രസിഡന്‍റ് കര്‍ദ്ദിനാള്‍ ഷ്യാന്‍ ളൂയിസ് തോറാ വെളിപ്പെടുത്തുന്നു. ഇറ്റലിയിലെ വെനീസില്‍ നടക്കുന്ന OASIS FOUNDATION ന്‍െറ ആഭിമുഖ്യത്തിലെ ഒരു സമ്മേളനത്തെ തിങ്കളാഴ്ച അഭിസംബോധന ചെയ്യുകയായിരുന്നു കര്‍ദ്ദിനാള്‍. ദൈവത്തെ അവഗണിക്കുന്ന ഭൗതികവല്‍ക്കരിക്കപ്പെട്ട സമൂഹത്തിനു പ്രതിവിധി കണ്ടെത്തുന്നതിനും, ലോകത്തിലെ സമാധാനസംസ്ഥാപനത്തിനും സംയുക്തപ്രവര്‍ത്തനമാവശ്യമാണെന്ന് ഇന്ന് ക്രൈസ്തവ ഇസ്ളാം നേതാക്കമാര്‍ അവബോധമുള്ളവരാണെന്ന് പ്രസ്താവിച്ച അദ്ദേഹം മനസ്സാക്ഷിപ്രകാരം മതപരിവര്‍ത്തനം ചെയ്യുവാനുള്ള സ്വാതന്ത്ര്യത്തെപറ്റി സഹവിശ്വാസികളെ ബോധ്യപ്പെടുത്താന്‍ പ്രുബദ്ധരായ ഇസ്ളാം നേതാക്കള്‍ക്കു് ഇനിയും സാധിക്കുന്നുല്ലായെന്ന് ചൂണ്ടിക്കാട്ടി. 20 ലക്ഷം ക്രൈസ്തവരുള്ള സൗദി അറേബ്യായില്‍ ഞായറാഴ്ചത്തെ ആരാധനാക്രമങ്ങള്‍ക്ക് ഒരിടം ആവശ്യപ്പെട്ടുള്ള സഭയുടെ അഭ്യര്‍ത്ഥനയ്ക്കു് ഇനിയും ആ നാട്ടില്‍ നിന്ന് ഭാവാത്മകമായ ഒരു പ്രതികരണം ലഭിച്ചിട്ടില്ലെന്ന് പരിതപിച്ച കര്‍ദ്ദിനാള്‍, അടുത്തയിടയിലെ ക്രൈസ്തവമുസ്ളിം സംഗമങ്ങളില്‍ നിന്ന് ഉരുത്തിരിഞ്ഞ മതസ്വാതന്ത്യബന്ധിയായ തത്വങ്ങളെ അധികരിച്ച സുപ്രധാനകരാറുകള്‍ ഉദ്ധരിച്ചുകൊണ്ട് തുടര്‍ന്നു- ഇന്ന് ഇസ്ളാംമതം ജനങ്ങള്‍ക്ക് ഒരു പേടിസ്വപ്നമാണ്. വളരെ പേര്‍ ഇന്ന് ആ മതത്തെ ഭീകരതയായും, വിശുദ്ധ യുദ്ധമായും ഒക്കെയായി തരംതാഴ്ത്തുകയാണ്. എന്നാല്‍ ആ മതത്തെ ഭയപ്പെടണ്ടയാവശ്യമില്ല. ഇസ്ളാംമതപാരമ്പാര്യത്തെ പറ്റി ബോധ്യമുള്ളവരായും, അകറ്റുന്നവയെക്കാള്‍ ഐക്യപ്പെടുത്തുന്നവയ്ക്കു് ഊന്നല്‍ നല്‍കിയും, സാധിക്കുന്നടത്തോളം തലങ്ങളില്‍ സഹകരിച്ചും മാത്രമേ മേല്‍ പറഞ്ഞ ഭയത്തെ നമുക്ക് നിര്‍മ്മാര്‍ജ്ജനം ചെയ്യാനാവൂ.
 







All the contents on this site are copyrighted ©.