Home Archivio
2009-06-17 09:52:29
പാപ്പായുടെ പുതിയ സ്വകാര്യഭിഷഗ്വരന്‍ പത്രിസിയോ പോളിസ്കാ
പോപ്പ് ബെനഡിക്ട് പതിനാറാമന്‍ തന്‍െറ സ്വകാര്യഭിഷഗ്വരനായി ഹൃദ്രോഗവിദഗ്ദ്ധന്‍ പത്രിസിയോ പോളിസ്കോയെ നിയമിച്ചു. റോമിലെ തോര്‍ വെര്‍ഗാത്താ മെഡിക്കല്‍ കോളജിലെ അദ്ധ്യാപകനും, വിശുദ്ധരുടെ നാമകരണനടപടികള്‍ക്കായുള്ള വത്തിക്കാന്‍ സംഘത്തിന്‍െറ ആലോചകരായി പ്രവര്‍ത്തിക്കുന്ന ഭിഷഗ്വരസമതിയുടെ പ്രസിഡന്‍റും ആയി പ്രവര്‍ത്തിച്ചുവരവെയാണ് അദ്ദേഹത്തെ തന്‍െറ സ്വകാര്യഡോക്ടറായി പാപ്പാ തെരഞ്ഞെടുത്തത്. ഒപ്പം പ.പിതാവ് അദ്ദേഹത്തെ വത്തിക്കാനിലെ ആരോഗ്യവിഭാഗത്തിന്‍െറ വൈസ് ഡിറക്ടറായും നാമനിര്‍ദ്ദേശം ചെയ്തു. 84 വയസു പ്രായമുള്ള ഡോക്ടര്‍ റെനാത്തോ ബുസ്സോനേത്തിയുടെ പിന്‍ഗാമിയായിട്ടാണ് പത്രിസിയോ നിയമിതനായിരിക്കുന്നത്. പോപ്പ് ജോണ്‍ പോള്‍ രണ്ടാമന്‍െറ സ്വകാര്യഡോക്ടറായി 1978ല്‍ നിയമിതനായ ബുസ്സോനേത്തി പാപ്പായുടെ മരണശേഷം ബെനഡിക്ട് പതിനാറാമന്‍െറ ഡോക്ടറായി തുടരുകയായിരുന്നു. അദ്ദേഹം 1979 മുതല്‍ 2005 വരെ വത്തിക്കാനിലെ ആരോഗ്യവിഭാഗത്തിന്‍െറ മേധാവിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. സ്വകാര്യഭിഷഗ്വരന്‍ വിദേശ അപ്പസ്തോലികസന്ദര്‍ശനയവസരങ്ങളില്‍ പാപ്പായോടെത്തുണ്ടായിരിക്കും. കഴിഞ്ഞ ഒന്‍പത് വര്‍ഷങ്ങളില്‍ ഡോക്ടര്‍ പത്രിസിയോ പാപ്പായുടെ വിദേശഇടയസന്ദര്‍ശനവേളകളില്‍ ഡോക്ടര്‍ ബുസ്സോനേത്തിയുടെ സഹായിയായി സേവനമേകിയിട്ടുണ്ട്.
All the contents on this site are copyrighted ©.