2009-06-17 10:05:36

കാര്യക്ഷമായ ഒരു സാമ്പത്തികവ്യവസ്ഥിതിക്ക് രുപമേകുക, ഫ്രന്‍സിസ്ക്കന്‍ സമൂഹം G8 ധനകാര്യമന്ത്രിമാരോട്


ആനുകാലിക സാമ്പത്തികപ്രശ്നത്തിന് വഴിത്തിരിയിട്ടിരിക്കുന്ന വികലമായ വ്യവസ്ഥിതിയെ നിലനില്‍ക്കുന്നതും, ലോകവിഭവങ്ങളുടെ നീതിപൂര്‍വ്വകമായ പങ്കു ചേരലിന് പാതയൊരുക്കുന്നതുമായ ഒരു നവ സമ്പത്തികവ്യവസ്ഥിതിയായി രുപാന്തരപ്പെടുത്താന്‍ ഫ്രന്‍സിസ്ക്കന്‍ സമൂഹം G8 രാഷ്ട്രങ്ങളുടെ ധനകാര്യമന്തിമാരോടാവശ്യപ്പെടുന്നു. അടുത്തയിട ഇറ്റലിയില്‍ സമ്മേളിച്ച അവര്‍ക്കായി നല്‍കിയ ഒരു കത്തിലാണ് സമൂഹം ആ ആവശ്യമുന്നയിച്ചിരിക്കുക. സാമ്പത്തിക വളര്‍ച്ചയും, തൊഴില്‍ സാധ്യതകളും പ്രോല്‍സാഹിപ്പിക്കുവാനുള്ള ഉദ്യമത്തില്‍ മലിനീകൃതമാകാത്ത ഭക്ഷൃവസ്തുക്കളുടെ ഉല്പാദനവും, പുതുക്കി ഉപയോഗിക്കാവുന്ന ഊര്‍ജ്ജബന്ധിയായ പരിപാടികള്‍ക്കും ആയി ശ്രമിക്കുവാന്‍ സമൂഹം ശുപാര്‍ശ ചെയ്യുന്നു. പരിസ്ഥിതിയെ ആദരിക്കുന്നതും, അക്രമരഹിതവും, മല്‍സരത്തിന്‍െറ സ്ഥാനത്ത് പങ്കുവയ്ക്കലിനെ സ്ഥാപിക്കുന്നതും ആയ മിതത്വമുള്ളതും ഉത്തരപൂര്‍വ്വകവുമായ ജീവിതശൈലിയോടുള്ള വ്യക്തികളുടെ പ്രതിബദ്ധത സാമ്പത്തികമാന്ദ്യത്തെ അതിജീവിക്കുവാന്‍ ആവശ്യമാണ് കത്തില്‍ സമൂഹം തുടുന്നു- സാമ്പത്തികനേട്ടത്തിന് മാത്രം പ്രാധാന്യമേകാതെ സാമൂഹികവും പരിസ്ഥിതിപരവും ആയ മാനങ്ങള്‍ കുടി പരിഗണിക്കുന്നതും, എല്ലാവരുടെയും പങ്കാളിത്വമുള്ളതും, എല്ലാ വ്യക്തികളുടെയും അടിസ്ഥാനയാവശ്യങ്ങള്‍ ഉറപ്പാക്കുന്നതും ആയ ഒരു സാമ്പത്തികസംവിധാനത്തിനാണ് രുപമേകണ്ടത്. വിപണിനിയമത്താല്‍ മാത്രം നയിക്കപ്പെട്ട ആഗോളവല്‍ക്കരണം തൊഴില്‍രാഹിത്യത്തിനും, പൊതുസേവനസംവിധാനങ്ങളുടെ അധപതനത്തിനും, ആയുധങ്ങളുടെ വിവേചനാരഹിതമായ ഉല്പദനത്തിനും, സമ്പന്നരും പാവപ്പെട്ടവരും തമ്മിലുള്ള അന്തരത്തിന്‍െറ വര്‍ദ്ധവിനും, അനീതിരമായ മല്‍സരത്തിനും വഴിത്തിരിയിട്ടിരിക്കുന്നു. എല്ലാ നയതന്ത്രതീരുമാനങ്ങളുടെയും കേന്ദ്രത്തില്‍ മനുഷ്യവ്യക്തികള്‍ക്ക് സ്ഥാനമേകുന്നതും, നിലനില്‍ക്കുന്നതും, പരിസ്ഥിതിയെ സംരക്ഷിക്കുന്നതുമായ പരിപാടികള്‍ക്ക് രുപമേകുവാന്‍ G8 രാജ്യങ്ങളോടും യൂറോപ്യന്‍ യൂണിയനോടും അവര്‍ കത്തില്‍ അഭ്യര്‍ത്ഥിച്ചു. കനഡ, ഫ്രാന്‍സ്, ജര്‍മ്മനി, ഇറ്റലി, ജപ്പാന്‍, റഷ്യ, ഗ്രേറ്റ് ബ്രിട്ടന്‍, അമേരിക്കന്‍ ഐക്യനാടുകള്‍, എന്നിവയാണ് G8 രാഷ്ട്രങ്ങള്‍. ഇപ്പോള്‍ യൂറോപ്യന്‍യൂണിയനും അതില്‍ പെടുന്നുവെങ്കിലും G8 ന്‍െറ സമ്മേളനത്തിനു് ആതിഥ്യമേകുവാനോ സമ്മേളനത്തില്‍ ആദ്ധ്യക്ഷൃം വഹിക്കാനോ അതിന് അവകാശം നല്‍കപ്പെട്ടിട്ടില്ല..







All the contents on this site are copyrighted ©.