2009-06-13 11:43:19

മനുഷ്യവാണിഭത്തിനെതിരെ സന്ന്യാസിനികള്‍


‘മനുഷ്യവാണിഭത്തിനെതിരെ സന്ന്യാസിനികള്‍ ശൃംഖലയില്‍’ എന്ന വിഷയത്തെ അധികരിച്ച് ഈ മാസം 15 മുതല്‍ 18വരെ തീയതികളില്‍ ഒരു അന്താരാഷ്ട്രസമ്മേളനം റോമില്‍ നടക്കും. പൊതുശ്രേഷ്ഠകളുടെ അന്താരാഷ്ട്രാസംഘടനയുടെയും, കുടിയേറ്റക്കാര്‍ക്കായുള്ള സംഘടനയുടെയും സംയുക്താഭിമുഖ്യത്തിലാണ് അത് നടത്തപ്പെടുക. 2008 ജൂണ്‍ 2 മുതല്‍ 6വരെ തീയതികളിള്‍ റോമില്‍ നടന്ന മേല്‍ പറഞ്ഞ സംഘടനകളുടെ സംയുക്താഭിമുഖ്യത്തിലെ സമ്മേളന്നത്തിന്‍െറ തുടര്‍ച്ചയായിട്ടാണ് ഈ വര്‍ഷത്തെത് പരിപാടി ചെയ്തിരിക്കുന്നത്. “അവര്‍ക്കു് ജീവന്‍ ഉണ്ടാകുന്നതിനും അത് സമൃദ്ധമായി ഉണ്ടാകുന്നതിനും ആയിട്ടാണ് ഞാന്‍ വന്നിരിക്കുന്നതെന്ന” ക്രിസ്തുവിന്‍െറ പ്രസ്താവത്തോടുള്ള പ്രതികരണമായി എല്ലാ വ്യക്തികളുടെയും ഔന്നിത്യം പരിപോഷിപ്പിക്കുന്നതിനായുള്ള പ്രതിബദ്ധത നവീകരിക്കുവാന്‍ തങ്ങളാഗ്രഹിക്കുന്നുവെന്ന് 2008ലെ സമ്മേളനത്തിന്‍െറ സമാപനരേഖയില്‍ പൊതുശ്രേഷ്ഠകള്‍ വ്യക്തമാക്കിയിരുന്നു. സന്ന്യാസിനികളെന്ന നിലയില്‍ മനുഷ്യവാണിഭത്തിന്‍െറ തിക്താനുഭവങ്ങള്‍ക്ക് ഇരകളാകുന്നവരോടുള്ള ഐക്യദാര്‍ഢ്യം അതില്‍ പ്രഖ്യാപിക്കുന്നവര്‍ അത്തരം തിന്മകളുടെ മുന്‍പില്‍ നിശബ്ദരായിരിക്കുവാനാവില്ലെന്നും പ്രസ്താവിച്ചു. ഈ വര്‍ഷത്തെ സമ്മേളനത്തെ അധികരിച്ച ഒരു വാര്‍ത്താസമ്മേളനം വെള്ളിയാഴ്ച പ.സിംഹാസനത്തിന്‍െറ പ്രസ്സ് ഓഫീസില്‍ നടന്നു. മനുഷ്യവാണിഭം എന്ന പ്രശ്നം ഇരുപത്തിയെന്നാം നൂറ്റാണ്ടിലെ ഒരു പുതിയ അടിമത്വരുപമാണ്. പല സ്ത്രീകളുടെയും, കുട്ടികളുടെയും മാത്രമല്ല യുവജനങ്ങളുടെയും, പ്രായപൂര്‍ത്തിയായവരുടെയും ഔന്നിത്യവും, സ്വാതന്ത്യവും ധ്വംസിക്കുന്ന അടിമത്വമാണത് , വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കവെ സമര്‍പ്പിതഅപ്പസ്തോലിക ജീവിതസമൂഹങ്ങള്‍ക്കായുള്ള വത്തിക്കാന്‍ സംഘത്തിന്‍െറ ഓഫീസ്മേധാവി ഫാദര്‍ എവുസേബിയോ എര്‍മാന്‍റസ് അപലപിച്ചു. ഇത്തരം പുതിയ അടിമത്വങ്ങള്‍ ഇന്നത്ത‍െ സമൂഹത്തിലും, സഭയിലും സമര്‍പ്പിതര്‍ അവരുടെ വിളിയുടെ സവിശേഷ സ്വഭാവത്താല്‍ ഒരു പ്രവാചകദൗത്യം നിര്‍വഹിക്കുവാന്‍ നിയോഗിക്കപ്പെടുകയാണെന്ന് നമ്മെ അനുസ്മരിപ്പിക്കുന്നു. സുവിശേഷവല്‍ക്കരണത്തിന്‍െറ പുതിയ അതിര്‍ത്തികളിലേയ്ക്ക്, ദാരിദ്ര്യത്തിന്‍െറ പുതിയ രുപങ്ങള്‍ നടമാടുന്നയിടങ്ങളിലേയ്ക്ക്, പ്രത്യേകിച്ച് മാനവഔന്നിത്യം ധ്വംസിക്കപ്പെടുന്ന സാഹചര്യങ്ങളിലേയ്ക്ക് സമര്‍പ്പിതരെ ഉപവി നയിക്കണം അദ്ദേഹം കുട്ടിചേര്‍ത്തു







All the contents on this site are copyrighted ©.