പ.കുര്‍ബാനയുടെ തിരുനാളും പ്രദക്ഷിണവും ആ മഹാ കുദാശയിലെ ക്രിസ്തുവിന്‍െറ സാന്നിദ്ധ്യം
ആഴമായി വിചിന്തനം ചെയ്യുവാനും, ആ സാന്നിദ്ധ്യത്തിലെ വിശ്വാസം ആവര്‍ത്തിച്ചു പ്രഖ്യാപിക്കുവാനുമുള്ള
സുപ്രധാനയവസരങ്ങളാണെന്ന് പോപ്പ് ബെനഡിക്ട് പതിനാറാമന്‍. റോം രുപതയുടെ ഭദ്രാസനദേവാലയമായ
St.John Lateran ബസലിക്കായില്‍ പ.കുര്‍ബാനയുടെ തിരുനാള്‍ദിനമായിരുന്ന വ്യാഴാഴ്ച പ്രാദേശീയ
സമയം വൈകുന്നേരം ഏഴു മണിക്കു് അര്‍പ്പിച്ച ദിവ്യബലി മദ്ധ്യേ സുവിശേഷപ്രഭാഷണം നടത്തുകയായിരുന്നു
പാപ്പാ. നമ്മുടെ രക്ഷ്യക്കായി മുറിക്കപ്പെട്ട ശരീരവും, ചിന്തപ്പെട്ട രക്തവും ആണ് വി.കുര്‍ബാനയെന്ന
വിശ്വാസം ഏറ്റുപറയുവാനും, ഓരോ പ്രാവശ്യവും ആ കുദാശ സ്വീകരിക്കുമ്പോഴും ആരാധനയ്ക്കായി
ആ പരമരഹസ്യത്തിന്‍െറ മുന്‍പില്‍ മുട്ടുകുത്തുമ്പോഴും അതിനെ ധ്യാനവിഷയമാക്കാനും വിശ്വാസികളെ
ഉദ്ബോധിപ്പിച്ചുകൊണ്ട് പാപ്പാ തുടര്‍ന്നു സഭയില്‍ പോലും ദൗതികവല്‍ക്കരണം പതുങ്ങി കയറാനുള്ള
അപകടസാദ്ധ്യതയുണ്ട്. ഹൃദയത്തിന്‍െറ പങ്കാളിത്വമില്ലാത്ത ഔപചാര്യവും, പൊള്ളയുമായ
ഒന്നായി പ.കുര്‍ബാനയോടുള്ള ഭക്തിയെ അത് തരംതാഴ്ത്താം. അനുദിനപ്രവര്‍ത്തനങ്ങള്‍ കുടുതല്‍
സമയം കവര്‍ന്നെടുക്കാതെയിരിക്കുവാനും, പ്രാര്‍ത്ഥനയെ വെറും ഉപരിപ്ളവമാക്കാതെയിരിക്കുവാനും,
അതിവേഗമവസാനിപ്പിക്കണ്ട ഒന്നായി കരുതാതെയിരിക്കാനും ജാഗ്രതയാവശ്യമാണ്. ഓരോ ദിവ്യബലിയര്‍പ്പണത്തിലും
തന്‍െറ കുരിശിലെ ബലി ക്രിസ്തു സന്നിഹിതമാക്കുകയും, ദൈവവുമായുള്ള കുട്ടായ്മയില്‍ വിശ്വസ്താപൂര്‍വ്വം
ജീവിക്കുന്നവര്‍ക്കാവശ്യമായ പോഷണമായി തന്നെത്തന്നെ നല്‍കുകയും ചെയ്യുന്നു. പ.കുര്‍ബാനയില്‍
സ്വീകരിക്കുന്നത് ആയിത്തീരുവാനാണ് ക്രൈസ്തവര്‍ പ.കുര്‍ബാനയില്‍ പങ്കെടുക്കുന്നതെന്ന മഹാനായ
വിശ്ദ്ധ ലെയോ പാപ്പായുടെ വാക്കുകളെ ഉദ്ധരിച്ചുകൊണ്ട് പ.പിതാവ് വൈദികരോടായി പറഞ്ഞു അത്
എല്ലാവര്‍ക്കും സവിശേഷമാംവിധം പുരോഹിതര്‍ക്ക് പ്രസക്തമാണ്. അല്മായവിശ്വാസികള്‍ ഒരു പുരോഹിതനില്‍
നിന്ന് പ.കുബാനയോടുള്ള അധികൃതമായ ഭക്തി പ്രതീക്ഷിക്കുന്നു. ഭിവ്യകാരുണ്യനാഥന്‍െറ തിരുസന്നിധിയില്‍
ഭീര്‍ഘസമയം നിശബ്ദതയിലും ആരാധനയിലും വിശുദ്ധ ജോണ്‍ വിയാന്നിയെ പോലെ അദ്ദേഹം ചെലവഴിക്കുന്നത്
കാണാന്‍ അവര്‍ ഇഷ്ടപ്പെടുന്നു.