2009-06-09 15:58:27

പീഡനങ്ങള്‍ നേപ്പാളിലെ ക്രൈസ്തവരെ നഷ്ടധൈര്യരാക്കിയിട്ടില്ലെന്ന്, ഫാദര്‍ പയസ് പെരുമല.


 
അടുത്തയിട നേപ്പാളില്‍ നടന്ന പീഡനങ്ങള്‍ അവിടത്തെ ക്രൈസ്തവരായ ഞങ്ങളെ തളര്‍ത്തിയിട്ടില്ല. ക്രൈസ്തവവിരുദ്ധപ്രവര്‍ത്തനങ്ങളില്‍ ഞങ്ങള്‍ക്കു് ആശങ്കയുണ്ടന്നെ യാഥാര്‍ത്ഥ്യം ഞങ്ങള്‍ ഒളിക്കുന്നില്ല. പക്ഷെ ഞങ്ങള്‍ക്ക് പ്രത്യാശ കൈകമോശം വന്നിട്ടില്ല. മതമൗലികവാദത്തെ അതിജീവിക്കുവാനുള്ള നേപ്പാളിലെ ജനങ്ങളുടെ കഴിവില്‍ ഞങ്ങള്‍ക്ക് വിശ്വാസമുണ്ട്. നേപ്പാളിലെ അപ്പസ്തോലിക് വികാരി കേരളക്കാരനായ ഫാദര്‍ പയസ് പെരുമന ജനതകളുടെ സുവിശേഷവല്‍ക്കരണത്തിനായുള്ള വത്തിക്കാന്‍ സംഘത്തിന്‍െറ മുഖപത്രമായ ഫീദസിനോട് സംസാരിക്കവെ പ്രസ്താവിച്ചു. NDA എന്ന ചുരുക്കപേരില്‍ അറിയപ്പെടുന്ന നേപ്പാളിന്‍െറ സംരക്ഷണ സൈന്യം എന്ന അര്‍ദ്ധസൈനികസംഘമാണ് ക്രൈസ്തവര്‍ക്ക് എതിരെ പീഡനങ്ങള്‍ അഴിച്ചുവിട്ടതും, ക്രൈസ്തവര്‍ നേപ്പാള്‍ വിട്ട് പോകണമെന്ന് ഭീഷണിയുര്‍ത്തിയിരിക്കുന്നതും. ഭാരതത്തിലെ ഹിന്ദു മതമൗലികവാദികളാണ് അവര്‍ പിന്‍തുണ നല്‍കുന്നതെന്ന് കരുതപ്പെടുന്നു. സഭ അങ്ങേയറ്റം കരുതലോടും, വിവേകത്തോടും കുടിയാണ് നീങ്ങുന്നത് ഫാദര്‍ പെരുമന തുടര്‍ന്നു- പ്രശാന്തയോടും ആത്മനിയന്ത്രണത്തോടും കുടെ വര്‍ത്തിക്കുവാനും, ഒരു പ്രകോപനസാഹചര്യത്തിലും അക്രമാസക്തരാകാതെയിരിക്കുവാനും സഭ വിശ്വാസികളെ ഉദ്ബോധിപ്പിച്ചിരിക്കുകയാണ്. NDA ക്രൈസ്തവര്‍ക്ക് എതിരെ വിശുദ്ധയുദ്ധം പ്രഖ്യാപിച്ചിരിക്കുന്ന പ്രതീതിയാണ്. ഹിന്ദുമതമൗലികവാദികളും, അവര്‍ സ്വാധീച്ച് അവരുടെ പക്ഷത്താക്കിയ ഏതാനും പേരും മാത്രമേ അക്രമാസക്തരായി കാണപ്പെടുന്നുള്ളൂ. നേപ്പാളിലെ മറ്റു ജനങ്ങള്‍ മുഴുവനും ക്രൈസ്തവര്‍ക്ക് എതിരായ പീഡനങ്ങളെ അപലപിക്കുന്നവരാണ്. നേപ്പാളിലെ രണ്ടുകോടി 90 ലക്ഷം നിവാസികളില്‍ 20ലക്ഷം ക്രൈസ്തവരാണ്. അവരില്‍ കത്തോലിക്കര്‍ 8000 പേര്‍ മാത്രമാണ്. സഭയുടെ സാമൂഹിക, വിദ്യാഭ്യാസ, ആതുരാലയമേഖലകളിലെ സേവനത്തെ എല്ലാവരും ശ്ലാഘിക്കുന്നു. പീഡനങ്ങളാല്‍ നഷ്ടധൈര്യരാകാതെ, രാഷ്ട്രത്തിന്‍െറ പൊതുനന്മ ലക്ഷൃം വച്ചുള്ള സുവിശേഷവല്‍ക്കരണം ശക്തിപ്പെടുത്താന്‍ സഭ പ്രതിബദ്ധയാണ്.







All the contents on this site are copyrighted ©.