2009-05-31 10:07:33

ജൂണ്‍മാസത്തേക്കുള്ള പ്രാര്‍ത്ഥനാനിയോഗങ്ങള്‍


പൊതുനിയോഗം: പാവപ്പെട്ട രാജ്യങ്ങളുടെ കാര്യത്തിലുള്ള അന്താരാഷ്ട്ര സമൂഹത്തിന്‍റെ ശ്രദ്ധ കൂടുതല്‍ മൂര്‍ത്തമായ, വിശിഷ്യ അവയെ ഞെരുക്കുന്ന വിദേശ കടഭാരം ലഘൂകരിക്കുന്ന, സഹായമായി തീരുന്നതിനുവേണ്ടി.
"കടക്കാരായ രാഷ്ട്രങ്ങള്‍ കടത്തിന്‍റെ ബാധ്യതകള്‍ തീര്‍ക്കുന്നതിനുള്ള യത്നത്തില്‍ സ്വന്തം ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിന് അല്ലെങ്കില്‍ നിലനിര്‍ത്തുന്നതിനെങ്കിലുംവേണ്ടി ആവശ്യകമായ മൂലധനം കയറ്റി അയയ്ക്കാ൯ നിര്‍ബന്ധിതരായിത്തീരുന്നു. .....ഈ അവസ്ഥാവിശേഷം കാരണം ജനതകളുടെ വികസനത്തെ ലക്ഷൃമാക്കി കൈക്കൊണ്ട ഉപാധികള്‍തന്നെ അതിനെ തളച്ചിടാ൯ കാരണമായിത്തീര്‍ന്നിരിക്കുന്നു" (സാമൂഹ്യ ഔത്സുക്യം,19).
പ്രേഷിതനിയോഗം: അക്രമമുദ്രിത പ്രദേശങ്ങളിലെ വൈയക്തിക സഭകള്‍ക്കു ലോകംമുഴുവനിലുമുള്ള കത്തോലിക്കരുടെ സ്നേഹവും മൂര്‍ത്തമായ സഹായവും ലഭിക്കുന്നതിനുവേണ്ടി.







All the contents on this site are copyrighted ©.