2009-05-19 17:23:27

സഭാക്യൈത്തിനു് അവിരാമം ശ്രമിക്കുവാന്‍ പാപ്പാ പെറുവിലെ മെത്രാന്മാരെ ആഹ്വാനം ചെയ്യുന്നു.


സഭാക്യൈം ഇനിയും പൂര്‍ണ്ണമായി സാര്‍ത്ഥകമായിട്ടില്ലാത്തതിനാല്‍, പ്രതിസന്ധികള്‍ വസ്തുനിഷ്ഠമോ വ്യക്തിനിഷ്ഠമോ ആയാലും അവയ്ക്കു് അടിയറവെക്കാതെ ഐക്യം പൂര്‍ണ്ണതയില്‍ സാക്ഷാല്‍ക്കരിക്കപ്പെടുന്നതിന് ശ്രമിക്കാന്‍ പോപ്പ് ബെനഡിക്ട് പതിനാറാമന്‍ പെറുവിലെ മെത്രാന്മാരെ ആഹ്വാനം ചെയ്തു. ആദ് ലിമിനാ സന്ദര്‍ശനത്തിനു് എത്തിയ അവരെ തിങ്കളാഴ്ച വത്തിക്കാനിലെ പേപ്പല്‍ വസതിയില്‍ സ്വീകരിച്ചു അഭിസംബോധന ചെയ്യുകയായിരുന്നു പാപ്പാ. സഭയുടെ അധികൃത ഐക്യം എപ്പോഴും സുവിശേഷവല്‍ക്കരണചൈതന്യത്തിന്‍െറ വറ്റാത്ത സ്രോതസ്സാണ്. യേശുക്രിസ്തുവുമായുള്ള വ്യക്തിപരമായ ബന്ധത്തിലൂടെ വിശുദ്ധിക്കായി ശ്രമിക്കുന്ന, ക്രൈസ്തവചൈതന്യത്താല്‍ സാന്ദ്രമായ സഭാസമൂഹങ്ങള്‍ കെട്ടിപ്പടുക്കുന്നതിന് ജീവിതത്തെ സുവിശേഷസന്ദേശത്തോട് താദാത്മ്യപ്പെടുത്തുന്ന, വിശ്വാസികളെ വാര്‍ത്തെടുക്കുവാനുള്ള പ്രക്രിയ വിജയിക്കണമെങ്കില്‍ പ്രേഷിതചൈതന്യത്തിനു് ആവേശവും തീക്ഷ്ണതയും പകരണം. യേശുക്രിസ്തുവിന്‍െറ യഥാര്‍ത്ഥ ശിഷ്യന്‍ ദൈവവചനം മറ്റുള്ളവര്‍ക്ക് പ്രേഷണം ചെയ്യുന്നതിലും, കുരിശില്‍ പിളര്‍ക്കപ്പെട്ട അവിടത്തെ തിരുവിലാവില്‍ നിന്ന് നിര്‍ഗ്ഗളിക്കുന്ന സ്നേഹം അവരുമായി പങ്കു വയ്ക്കുന്നതിലും സന്തോഷം കണ്ടെത്തും. നിങ്ങളുടെ രുപതയുടെ സര്‍വ്വ ശക്തിയും സംഭരിച്ച് ക്രിസ്തുവിന്‍െറ പ്രകാശം പ്രസരിപ്പിക്കുന്ന വദനത്തില്‍ നിന്ന് അപ്പസ്തോലികപ്രവര്‍ത്തനങ്ങള്‍ പുനരാംഭിക്കുക. വേണ്ട വിധത്തില്‍ അംഗീകരിക്കപ്പെടുകയും, ആദരിക്കപ്പെടുകയും ചെയ്യപ്പെടാത്തവര്‍ക്ക് മുന്‍ഗണന നല്‍കുക .അവരുടെ ആത്മീയവും, ഭൗതികവും ആയ കാര്യങ്ങളില്‍ കുടുതല്‍ ഔല്‍സുക്യം കാട്ടുക. ഏറ്റവും ലളിതവും വളരെ അകലെ സ്ഥിതി ചെയ്യുന്നതുമായ ഇടവകകള്‍ ഉള്‍പ്പെടെ എല്ലാ സഭാസമൂഹങ്ങളിലും തീക്ഷ്ണമായ ഇടയസന്ദര്‍ശനങ്ങള്‍ നടത്തുവാന്‍ മെത്രാന്മാരെ ഉദ്ബോധിപ്പിച്ചുകൊണ്ട് പാപ്പാ പറഞ്ഞു- അതിന്‍െറ വിജയത്തിന് നീണ്ട പ്രാര്‍ത്ഥനയും, ശ്രദ്ധാപൂര്‍വ്വം തയ്യാറാക്കപ്പെട്ട പ്രഭാഷണവും ആവശ്യമാണ്. അതുപോലെ വൈദികരോടും, കുടുംബങ്ങളോടും, യുവജനങ്ങളോടും, മതാദ്ധ്യാപകരോടും, ഇതര അജപാലനപ്രവര്‍ത്തകരോടും പൈതൃകസ്നേഹവും കാട്ടുവാന്‍ ശ്രദ്ധിക്കുക. രക്ഷയുടെ സദ്വാര്‍ത്തയുടെ തീക്ഷ്ണതയുള്ള സംവാഹകരാകുവാനും, ചുറ്റുമുള്ളവരോട് പ്രത്യേകിച്ച് രോഗികളോടും ഏറ്റം ആവശ്യത്തിലിരിക്കുന്നവരോടും തുറവുള്ളവരാകുവാനും അവരെ പ്രോല്‍സാഹിപ്പിക്കുക. തുടര്‍ന്ന് പാപ്പാ തങ്ങളുടെ സിദ്ധിക്കനുസാരം സുവിശേഷോപദേശങ്ങള്‍ ജീവിക്കുവാനും, ദൈവസ്നേഹത്തിന് സാക്ഷൃം വഹിക്കുവാനും സന്യസ്തര്‍ക്ക് ദ്രാതൃത്വപരമായ പ്രോല്‍സാഹസനവും തുണയും നല്‍കുവാനും മെത്രാന്മാരെ ഉദ്ബോധിപ്പിച്ചു.

 







All the contents on this site are copyrighted ©.