2009-05-19 17:02:55

പോപ്പ് ബെനഡിക്ട് പതിനാറാമന്‍ പോളണ്ടിന്‍െറ പ്രസിഡന്‍റ് ലെക് അലക്സാണ്ടര്‍ കസിന്‍സ്കിയെ വത്തിക്കാനില്‍ സ്വീകരിച്ചു.


പോപ്പ് ബെനഡിക്ട് പതിനാറാമന്‍ പോളണ്ടിന്‍െറ പ്രസിഡന്‍റ് ലെക് അലക്സാണ്ടര്‍ കസിന്‍സ്കിയെ ഒരു കുടിക്കാഴ്ചയ്ക്ക് തിങ്കളാഴ്ച വത്തിക്കാനില്‍ സ്വീകരിച്ചു. പാപ്പായുമായുള്ള കുടിക്കാഴ്ചയ്ക്ക് ശേഷം അദ്ദേഹം വത്തിക്കാന്‍ സംസ്ഥാനസെക്രട്ടറി കര്‍ദ്ദിനാള്‍ തര്‍ച്ചീസിയോ ബര്‍ത്തോണെ വിദേശബന്ധക്കാര്യങ്ങള്‍ക്കായുള്ള വത്തിക്കാന്‍ കാര്യാലയമേധാവി ആര്‍ച്ചുബിഷപ്പ് ഡൊമിനിക്ക് മംബേര്‍ത്തി എന്നിവരെ സന്ദര്‍ശില്ലു. വളരെ സൗഹൃദപരമായ അന്തരീക്ഷത്തില്‍ നടന്ന ആ കുടിക്കാഴ്ചകളില്‍ പ.പിതാവ് പോളണ്ടിനോട് കാണിക്കുന്ന ഔല്‍സുക്യത്തിന് പ്രസിഡന്‍റ് കൃതജ്ഞത രേഖപ്പെടുത്തി. തദവസരത്തില്‍ ഉഭയകക്ഷിപരവും, പ്രാദേശികവും ആയ കാര്യങ്ങളും ചര്‍ച്ചാവിഷയമായതായി പാപ്പായും പ്രസിഡന്‍റും തമ്മിലുള്ള കുടിക്കാഴ്ചയെ അധികരിച്ച് പ.സിംഹാസനത്തിന്‍െറ പ്രസ്സ് ഓഫീസ് പുറപ്പെടുവിച്ച വിജ്ഞാപനം പറയുന്നു.

 







All the contents on this site are copyrighted ©.