2009-05-18 16:57:10

പാപ്പായുടെ വിശുദ്ധനാടുതീര്‍ത്ഥാടനം യഹുദകത്തോലിക്കാ ചരിത്രത്തിലെ ഒരു നാഴികക്കല്ല്


പോപ്പ് ബെനഡിക്ട് പതിനാറാമന്‍െറ വിശുദ്ധ നാട്ടിലെ അപ്പസ്തോലികതീര്‍ത്ഥാടനം യഹുദരും കത്തോലിക്കരും തമ്മിലുള്ള അക്രമപരവും, ഇരുളടഞ്ഞുതുമായ ചരിത്രത്തിന്‍െറ തിരുത്തിക്കുറിക്കലായിരുന്നുവെന്ന് റബി എക്സ്റ്റയിന്‍. രണ്ടാം വത്തിക്കാന്‍ സൂനഹദോസ് വെട്ടിത്തുറന്ന പാത യഹുദരും കത്തോലിക്കരും തമ്മിലുള്ള ആരോഗ്യകരമായ ബന്ധത്തിന് അവസരമേകിയിരിക്കുന്നതിനെ പറ്റി പരാമര്‍ശിക്കുന്ന അദ്ദേഹം ഇപ്രകാരം തുടരുന്നു- പോള്‍ രണ്ടാമന്‍ ആ ബന്ധം ആഴപ്പെടുത്തുന്നതില്‍ നല്‍കിയ സംഭാവന അതുല്യമാണ്. യഹുദജനതയോടുള്ള പാപ്പായുടെ പരിചയവും, സൗഹൃദവും ഫലപ്രദമായ സംവാദത്തിന് കളമൊരുക്കി. പോപ്പ് ബെനഡിക്ട് പതിനാറാമനും യഹുദരും തമ്മില്‍ ചില അഭിപ്രായവിത്യാസങ്ങള്‍ ഉണ്ടായിട്ടുണ്ട്. എങ്കിലും വിശുദ്ധ നാട്ടിലെ തീര്‍ത്ഥാടനവേളയില്‍ നാസ്സികള്‍ നടത്തിയ യഹുദക്കുട്ടക്കുരുതിയെ പാപ്പാ അതിശക്തമായി അപലപിച്ചു. പാപ്പായെ സ്വീകരിച്ച പ്രതിനിധിസംഘത്തിലെ അംഗമായിരുന്നയദ്ദേഹം തുടര്‍ന്നു- പ.പിതാവ് ആ സന്ദര്‍ശനവേളയില്‍ ക്രൈസ്തവ യഹുദ വിശ്വാസങ്ങള്‍ തമ്മിലുള്ള ആഴമായ ബന്ധത്തെ പരാമര്‍ശവിഷയമാക്കി. പാപ്പായുടെ റബിമാരുമായും, രാഷ്ട്രീയ നേതാക്കമാരുമായുള്ള കുടിക്കാഴ്ചകള്‍, വിലാപമതില്‍ സന്ദര്‍ശനം ഒക്കെ ഐക്യദാര്‍ഢ്യത്തിന്‍െറയും, അനുഞ്ജനത്തിന്‍െറയും വാചാല സാക്ഷൃങ്ങളായിരുന്നു. യഹുദമതത്തെ ആഴമായി സ്നേഹിക്കുന്ന, ഇസ്രായേല്‍ രാഷ്ട്രത്തിന്‍െറ സുരക്ഷിതത്വത്തിന് വളരെ പ്രതിബദ്ധനായ ഒരു വ്യക്തിയാണ് പാപ്പായെന്ന് വിശുദ്ധനാട്ടിലെ തീര്‍ത്ഥാടനം സംശയമെന്യ വ്യക്തമാക്കുന്നു. പാപ്പാ നല്‍കിയ അനുരഞ്ജനത്തിന്‍റ മാതൃക ഇന്നത്തെ ലോകത്തിന് വളരെ പ്രസക്തമാണ്. അദ്ദേഹം അമേരിക്കന്‍ ഐക്യനാടുകളിലെ ന്യൂയോര്‍ക്ക് നഗരത്തിലെ ദിനപത്രമായ WALL STREET JOURNAL നായി നല്‍കിയ ഒരു ലേഖനത്തിലാണ് അവ കാണുന്നത്.
ഏതാണ്ടു നാലു ദശവര്‍ഷക്കാലമായി യഹുദരും ക്രൈസ്തവരും തമ്മിലുള്ള ആദരവും പരസ്പരധാരണയും വര്‍ദ്ധിപ്പിക്കുന്നതിനായി പരിശ്രമിക്കുന്ന INTERNATIONAL FELLOWSHIP OF CHRISTIANS AND JEWS എന്ന സംഘടനയുടെ സ്ഥാപകനാണ് റബി എക്സ്റ്റയിന്‍.
 







All the contents on this site are copyrighted ©.