2009-05-16 16:52:00

ഞാന്‍ ഇസ്രായേല്‍ക്കാരുടെയും പാലസ്തീന്‍കാരുടെയും സ്നേഹിതന്‍ പോപ്പ് ബെനഡിക്ട് പതിനാറാമന്‍


വിശുദ്ധനാട്ടിലെ അഷ്ടദിനതീര്‍ത്ഥാടനത്തിനു ശേഷം റോമിലേയ്ക്ക് തിരിക്കവെ താന്‍ ഇസ്രേല്‍ക്കാരുടെയും പാലസ്തീന്‍കാരുടെയും സ്നേഹിതനാണെന്ന് പോപ്പ് ബെനഡിക്ട് പതിനാറാമന്‍ പ്രസ്താവിച്ചു. ഇസ്രായേല്‍ പ്രസിഡന്‍റ് ഷിമോന്‍ പെരേസ് യാത്രാശംസകള്‍ നേര്‍ന്നതിനെതുടര്‍ന്ന് നടത്തിയ വിടവാങ്ങല്‍ സന്ദേശത്തിലാണ് പാപ്പാ ആ പ്രസ്താവം നടത്തിയത്. പ്രസിഡന്‍റ് മന്ദിരത്തില്‍ വച്ചുള്ള കുടിക്കാഴ്ചാവേളയില്‍ അവര്‍ ഇരുവരും കുടി ഒലിവുമരം നട്ടതിനെ അനുസ്മരിച്ചുകൊണ്ട് പ.പിതാവ് പറഞ്ഞു പൗലോസ് അപ്പസ്തോലന്‍ ഒലിവു മരത്തെ ക്രൈസ്തവരും യഹുദരും തമ്മിലുള്ള ഗാഢമായ ബന്ധത്തെ സൂചിപ്പിക്കാന്‍ ഉപയോഗിക്കുന്നു. നാം ഒരേ ആത്മീയ മൂലങ്ങളില്‍ നിന്നാണ് പരിപോഷിതരാകുക. നാം സഹോദരന്മാരെ പോലെ കണ്ടുമുട്ടുന്നു. നമ്മുടെ ചരിത്രത്തില്‍ പ്രക്ഷുബ്ധമായ അവസരങ്ങളും ഉണായിട്ടുണ്ട്. എന്നാല്‍ ഇന്ന് സ്ഥായിയായ സൗഹൃദത്തിന്‍െറ പാലങ്ങള്‍ കെട്ടിപടുക്കുവാന്‍ നാം ആഴമായി പ്രതിബദ്ധരാണ്. പാലസ്തീന്‍ജനതയുടെയെന്നപോലെ ഇസ്രായേല്‍ക്കാരുടെയും സ്നേഹിതനായിട്ടാണ് ഈ രാജ്യം സന്ദര്‍ശിക്കുവാന്‍ ഞാന്‍ വന്നത്. തന്‍െറ സ്നേഹിതന്‍ വേദനിക്കുന്നത് ഒരുവന് ദുഖകരമാണ്. അതിനെതുടര്‍ന്ന് പാപ്പാ തന്‍െറ തീര്‍ത്ഥാടനത്തിന്‍െറ ആത്യന്തികലക്ഷൃം വെളിപ്പെടുത്തി. ഈ നാടുകളിലെ ജനതകളോട് ഒരദ്യര്‍ത്ഥന നടുത്തുവാന്‍ അനുവദിക്കുമല്ലോ എന്ന ഹൃദയസ്പര്‍ശിയായ വാക്കുകളിലാണ് പാപ്പാ അതു് അവതരിപ്പിച്ചത്. ഇനി ഒരിക്കലും രക്തചൊരിച്ചില്‍ ഉണ്ടാകരുത് യുദ്ധം ചെയ്യരുത്. ദീകരപ്രവര്‍ത്തനങ്ങള്‍ നടത്തരുത്. അവയ്ക്ക് പകരം അക്രമത്തിന്‍െറ ക്രൂരമായ ദൂഷിത വലയം നമ്മുക്ക് തകര്‍ക്കാം. നീതിയില്‍ ആധാരമാക്കപ്പെട്ട സ്ഥിരമായ സമാധാനം സംജാതമാകട്ടെ. അധികൃത അനുരഞ്ജനവും ധാരണയും ഉളവാകട്ടെ. ഇസ്രായേലിന് നിലനില്‍ക്കുവാന്‍ അന്താരാഷട്രസമൂഹം അംഗീകരിച്ചിരിക്കുന്ന അതിര്‍ത്തിയില്‍ സമാധാനവും സുരക്ഷിതത്വവും ആസ്വദിക്കുവാന്‍ അവകാശമുണ്ടെന്ന് സാര്‍വ്വത്രികമായി അംഗീകരിക്കപ്പെടട്ടെ. അതുപോലെ സ്വന്തം മാതൃരാജ്യത്തിനും ഔന്നിത്യപൂര്‍വ്വം ജീവിക്കുവാനും സ്വതന്ത്രമായി സഞ്ചരിക്കുവാനും ഉള്ള അവകാശം പാലസ്തീന്‍ ജനതയ്ക്കും ഉണ്ടെന്ന് അംഗീകരിക്കപ്പെടട്ടെ. ഒരു സ്വപ്നം മാത്രമായി അവശേഷിക്കാതെ ഇരു രാജ്യങ്ങളുടെയും പ്രശ്നപരിഹാരം ഒരു യാഥാര്‍ത്ഥ്യമാകട്ടെ. ഈ നാടുകളില്‍ നിന്ന് സമാധാനം പ്രചരിക്കട്ടെ. സംഘര്‍ഷബാധിതമായ ലോകത്തിന്‍െറ വിവിധയിടങ്ങളില്‍ പ്രത്യാശ വിതച്ചുകൊണ്ട് അത് രാഷ്ട്രങ്ങള്‍ക്ക് പ്രകാശമാകട്ടെ. വിശുദ്ധനാടുകളിലെ ദൃശ്യങ്ങളില്‍ എന്നെ ഏറ്റം വേദനിപ്പിച്ച കാഴ്ച വിഭജനമതിലായിരുന്നു. സുരക്ഷിതത്വ വിഭജന ഉപകരണങ്ങള്‍ കുടാതെ പരസ്പരം വിശ്വസിച്ചും ആദരിച്ചും എല്ലാ വിധത്തിലുമുള്ള ആക്രമണങ്ങള്‍ നിരാകരിച്ചും സമാധാനത്തിലും ഏകതാനതയിലും ജീവിക്കുവാന്‍ വിശുദ്ധ നാട്ടിലെ ജനങ്ങള്‍ക്ക് സാധിക്കട്ടെയെന്ന് ആ മതിലിന്‍െറ സമീപത്തുകുടി കടന്നുപോയപ്പോള്‍ ഞാന്‍ പ്രാര്‍ത്ഥിച്ചു. ആ ലക്ഷൃം നേടിയെടുക്കുക അത്ര എളുപ്പമല്ല. വിശുദ്ധ നാട്ടില്‍ സ്ഥിരമായ സമാധാനം സ്വാപിക്കുന്നതിനായുള്ള പ്രസിഡന്‍റിന്‍െറ യത്നത്തിന് തന്‍െറയും സാര്‍വ്വത്രികസഭ മുഴുവന്‍െറയും പ്രാര്‍ത്ഥാനാസഹായം പോപ്പ് ബെനഡിക്ട് പതിനാറാമന്‍ ഉറപ്പു നല്‍കി.







All the contents on this site are copyrighted ©.