2009-05-15 17:59:41

പാപ്പാ മംഗലവാര്‍ത്താബസലിക്കായില്‍


ഇവിടെ നസ്രത്തില്‍ നടന്നത് ചരിത്രത്തിലെ ദൈവത്തിന്‍െറ അതിശക്തമായ ഒരു ഇടപെടലായിരുന്നു അവിടത്തെ ഒരു നിര്‍ണ്ണായകപ്രവര്‍ത്തനമായിരുന്നു. അതിലൂടെ ലോകത്തിന് മുഴുവന്‍ രക്ഷ നേടിത്തരുവാനിരുന്ന ശിശു ജന്മമെടുത്തു. മനുഷ്യവതാരത്തിന്‍െറ മഹാവിസ്മയം ദൈവത്തിന്‍െറ രുപാന്തരീകരണശക്തിയുടെ, നമ്മോടുള്ള അവിടത്തെ സ്നേഹത്തിന്‍െറ, നാമുമായി ഒന്നാകുവാനുള്ള അവിടുത്തെ ആഗ്രഹത്തിന്‍െറ അപരിമേയമായ സാധ്യതകളെക്കുറിച്ച് ബോധ്യമുള്ളവരാകുവാന്‍ നമ്മെ തുടര്‍ന്നും വെല്ലുവിളിക്കുന്നു. നസ്രത്തിലെ മംഗലവാര്‍ത്താബസലിക്കായില്‍ നയിച്ച സന്ധ്യാപ്രാര്‍ത്ഥനാവേളയില്‍ നടത്തിയ സുവിശേഷപ്രഭാഷണത്തില്‍ പാപ്പാ പ്രസ്താവിച്ചു. വി.ലൂക്കായെഴുതിയ സുവിശേഷം 2/ 41മുതല്‍ 52 വരെയുള്ള വാക്യങ്ങളാണ് പ്രാത്ഥനയ്ക്കായി സ്വീകരിച്ചത്. മംഗലവാര്‍ത്ത നല്‍കപ്പെട്ട ഇവിടെ വച്ച് ദൈവത്തിന്‍െറ നിത്യസുതന്‍ മനുഷ്യനായി. അതിലൂടെ അവിടുന്ന് തന്‍െറ സഹോദരിസഹോദരന്മാരായ നമുക്കു് അവിടത്തെ ദൈവപുത്രസ്ഥാനത്തില്‍ പങ്കു ചേരാന്‍ അവസരവും, സാധ്യതയും നല്‍കി. പോപ്പ് ബെനഡിക്ട് പതിനാറാമന്‍ തുടര്‍ന്നു- സൃഷ്ട്രിയുടെ ആരംഭത്തില്‍ വെള്ളത്തിന്മേല്‍ ആവസിച്ച പ.ആത്മാവ് തന്നെയാണ് കന്യകാമറിയത്തിന്‍ മേലും ആവസിച്ചത്. മനുഷ്യവതാരം ഒരു നവസൃഷ്ട്രികര്‍മ്മമാണെന്നാണ് അത് നമ്മെ അനുസ്മരിപ്പിക്കുക. പ.ആത്മാവിന്‍െറ ശക്തിയാല്‍ മറിയത്തിന്‍െറ കന്യോദരത്തില്‍ നമ്മുടെ കര്‍ത്താവായ യേശു ക്രിസ്തു രുപമെടുത്തപ്പോള്‍ നാമുമായുള്ള ഒരു സ്ഥിരവും നവവുമായ ബന്ധത്തിലേയ്ക്ക് പ്രവേശിച്ചും, ഒരു നവസൃഷ്ട്രിക്ക് രുപമേകിയും ദൈവം മാനവകുലവുമായി തന്നെത്തന്നെ ഐക്യപ്പെടുത്തി. അവിടുന്ന് ഒന്നും മറിയത്തിന്‍െറ മേല്‍ കെട്ടിയേല്പിക്കുകയോ, തന്‍െറ രക്ഷാകരപദ്ധതിയില്‍ മറിയം ചെയ്യണ്ട ഭാഗത്തെ മുന്‍ക്കുട്ടി തീരുമാനിക്കുകയോ ചെയ്തില്ല. അവിടുന്ന് ആദ്യം അവളുടെ സമ്മതം ചോദിക്കുകയാണ് ചെയ്തത്. അവിടെ മറിയം മാനവകുലത്തിന്‍െറ സ്ഥാനത്ത് നില്ക്കുന്നു. മാലാഖയുടെ ക്ഷണത്തിനു് അവള്‍ ഭാവാത്മകമായി പ്രതികരിച്ചപ്പോള്‍ അവള്‍ നമുക്കു് എല്ലാവര്‍ക്കും വേണ്ടിയാണ് സംസാരിച്ചത്. ദൈവവും മാനവകുലവുമായുള്ള ബന്ധം സാക്ഷാല്‍ക്കരിച്ച അവളുടെ സമ്മതവാക്കിനായി സ്വര്‍ഗ്ഗം മുഴുമന്‍ ആകാംക്ഷാഭരിതമായ പ്രത്യാശയോടെ കാത്തിരിക്കുകയായിരുന്നുവെന്ന് വി.ബര്‍ണ്ണാര്‍ദ് പറയുന്നു. ഈ സന്തോഷകരമായ രഹസ്യത്തെ അധികരിച്ച വിചിന്തനം പ്രത്യാശാദായകമാണ്. മാനവകണക്കുക്കുട്ടലിനും, സാധ്യതയ്ക്കും അസാധ്യമായവ സാധ്യമാക്കുന്ന ദൈവം അവിടുത്തെ സര്‍ഗ്ഗപ്രതിഭയിലൂടെ ഇന്നും നമ്മുടെ ചരിത്രത്തില്‍ കടന്നു വരുന്നുവെന്ന ഉറപ്പായ പ്രത്യാശയാണത്. നമ്മെ പുതിയ സൃഷ്ട്രികളാക്കുന്ന, അവിടത്തോട് ഒന്നിപ്പിക്കുന്ന, അവിടുത്തെ ജീവന്‍ കൊണ്ട് നമ്മെ നിറയ്ക്കുന്ന ആത്മാവിന്‍െറ രുപാന്തരീകരണപ്രവര്‍ത്തനത്തിന് നമ്മെത്തന്നെ തുറക്കുവാന്‍, വിട്ടുകൊടുക്കുവാന്‍ അത് നമ്മെ വെല്ലുവിളിക്കുന്നു. തുടര്‍ന്ന് പ.പിതാവ് ഇസ്രായേല്‍ പാലസ്തീന്‍ പ്രദേശങ്ങളിലെ ന്യൂനപക്ഷമായ ക്രൈസ്തവര്‍ക്ക് ധൈര്യവും, പ്രചോദനവും പകര്‍ന്നുകൊണ്ടു പറഞ്ഞു- നിങ്ങളുടെ ശബ്ദം വിലയില്ലാത്തതാണെന്ന് നിങ്ങള്‍ക്ക് തോന്നാം. കുടുതല്‍ സുരക്ഷിതത്വവും, ജീവിതവിജയവും തേടി പല ക്രൈസ്തവരും ഇവിടെ നിന്ന് പലായനം ചെയ്തു. ലൗകികസമ്പത്തോ സ്വാധീനമോ കുടാതെ നസ്രത്തില്‍ നിഗുഢജീവിതം നയിച്ച കന്യകാമറിയത്തെ നിങ്ങളുടെ സാഹചര്യം അനുസ്മരിപ്പിക്കുന്നു. അവള്‍ ആലപിച്ചു, “തന്‍െറ ദാസിയുടെ എളിമയെ ദൈവം കടാക്ഷിച്ചു. ...... വിശക്കുന്നവരെ വിശിഷ്ടവിഭവങ്ങള്‍ കൊണ്ടു സംതൃപ്തരാക്കി”. മറിയത്തിന്‍െറ ആ ഗീതത്തില്‍ നിന്ന് ശക്തിയാര്‍ജ്ജിക്കുക. ക്രിസ്തുവിനോട് വിശ്വസ്തരായിരിക്കുവാനും, അവിടുന്ന് തന്‍െറ സ്വന്തം സാന്നിദ്ധ്യം കൊണ്ട് വിശുദ്ധീകരിച്ച ഈ നാട്ടില്‍ തുടരുവാനും ധൈര്യമുള്ളവരാകുക. അവിടത്തേയ്ക്ക് സാക്ഷൃമേകിയും, അവിടത്തെ സമാധാനത്തിന്‍െറയും ഐക്യത്തിന്‍െറയും സന്ദേശം പ്രചരിപ്പിച്ചും, അവിടത്തെ ലോകത്തില്‍ അവതരിപ്പിക്കുന്നതിലൂടെ ദൈവത്തിന്‍െറ രക്ഷാകരപദ്ധതിയില്‍ നിങ്ങള്‍ ഒരു സുപ്രധാന പങ്കാണ് വഹിക്കുക.







All the contents on this site are copyrighted ©.