2009-05-12 15:55:54

പാപ്പായുടെ വിശുദ്ധനാട്ടിലെ അപ്പസ്തോലികതീര്‍ത്ഥാടനം കത്തോലിക്കാ യഹുദസംവാദത്തിന്‍െറ ആക്കം കുട്ടുമെന്ന്, ബറൂക്ക് തെനേംബൗം


പോപ്പ് ബെനഡിക്ട് പതിനാറാമന്‍െറ വിശുദ്ധനാട്ടിലെ അപ്പസ്തോലികസന്ദര്‍ശനം കത്തോലിക്കരും യഹുദരും തമ്മിലുള്ള സംവാദം ആഴപ്പെടുത്താന്‍ പാതയെരുക്കുമെന്ന് International Raoul Wallenberg ഫൗണ്ടേഷന്‍െറ സ്ഥാപകന്‍ ബറൂക്ക് തെനേംബൗം പ്രത്യാശ പ്രകടിപ്പിക്കുന്നു. ആ രണ്ടു മഹാമതങ്ങളെ ഒന്നിപ്പിക്കുന്ന ഭ്രാതൃത്വകണ്ണികള്‍ ശക്തിപ്പെടുത്തുന്നതിന് സഹായകമായ ഒരു ചരിത്രസംഭവമാണ് പ.പിതാവിന്‍െറ ഒരാഴ്ച നീളുന്ന വിശുദ്ധനാട്ടിലെ തീര്‍ത്ഥാടനമെന്ന്, പോള്‍ ആറാമന്‍ പാപ്പായുടെ കാലം മുതല്‍ മതാന്തരസംഭാഷണത്തിന്‍െറ വലിയ ഒരു വക്താവായ തെനേംബൗം വിശേഷിപ്പിച്ചു. നാസ്സികള്‍ നടത്തിയ കുട്ടക്കുരുതിക്കാലത്തു് അവരെ രക്ഷപ്പെടുത്തിയ കത്തോലിക്കരെ അധികരിച്ച സാക്ഷൃങ്ങള്‍ ശേഖരിക്കാന്‍ ഫൗണ്ടേഷന്‍ ഒരു പദ്ധതി ആവിഷ്ക്കരിച്ചിരിക്കുകയാണ്. ഇന്ന് ഇസ്രായേലില്‍ തന്നെ കത്തോലിക്കരാല്‍ രക്ഷിക്കപ്പെട്ട വളരെയധികം യഹുദര്‍ ഉണ്ടെന്നും, ഒരു ഇസ്രായേല്‍ ഉദ്യോസ്ഥനും അദ്ദേഹത്തിന്‍െറ സഹോദരിമാരും ബെല്‍ജിയത്ത് വച്ച് ഒരു കത്തോലിക്കാ കടുംബത്തിന്‍െറ സഹായത്താലാണ് രക്ഷിക്കപ്പെട്ടതെന്നും, തങ്ങളുടെ പദ്ധതിയോട് അനേകം യഹുദര്‍ ഭാവാത്മകമായി പ്രതികരിക്കുകയാണെന്നും അദ്ദേഹം വെളിപ്പെടുത്തുന്നു. ജോണ്‍ ഇരുപത്തിമൂന്നാമന്‍, പീയൂസ് പന്ത്രണ്ടാമന്‍ പാപ്പാമാര്‍ ഇസ്രായേല്‍ രാഷ്ട്രരൂപീകരണത്തില്‍ വളരെ നിര്‍ണ്ണായകസംഭാവന നല്‍കിയിട്ടുണ്ടെന്ന് അദ്ദേഹം കുട്ടിചേര്‍ത്തു. രണ്ടാം ആഗോളയുദ്ധക്കാലത്ത് ആയിരക്കണക്കിനാളുകളെ വിവിധമാര്‍ഗ്ഗങ്ങളിലൂടെ രക്ഷിച്ചിട്ടുള്ള ഒരു വലിയ മനുഷ്യസ്നേഹിയാണ് സ്വീഡിഷുകാരനായ റൗളുല്‍ വെല്ലന്‍ബര്‍ഗ്.







All the contents on this site are copyrighted ©.