2009-05-08 17:09:33

ഭാവാത്മകമായ സാമ്പത്തികവ്യവസ്ഥിതിയാവശ്യമെന്ന്, കര്‍ദ്ദിനാള്‍ ഒസ്കാര്‍ റോദ്രിഗൂസ് മാരദിയാഗ


ആനുകാലിക സാമ്പത്തികപ്രശ്നത്തിന് ഒരു നവ സമ്പാത്തികവ്യവസ്ഥിതിയാവശ്യമാണെന്നും, അത് നീതിയിലും ഐക്യദാര്‍ഢ്യത്തിലും അധിഷ്ഠിതമായിരിക്കണമെന്നും കാരിത്താസ് ഇന്‍റര്‍ നാഷ്യനാലിസിന്‍െറ പ്രസിഡന്‍റ് കര്‍ദ്ദിനാള്‍ ഒസ്കാര്‍ റോദ്രിഗൂസ് മാരാദിയാഗ. അത്യാഗ്രഹത്തില്‍ ആധാരമാക്കപ്പെട്ടിരിക്കുന്ന ആഗോളവല്‍ക്കരണത്തിന്‍െറ തിക്താനുഭവങ്ങളാണ് ഇന്ന് ലോകം അഭിമുഖീകരിക്കുന്നതെന്നു് അപലപിക്കുന്നയദ്ദേഹം അത്തരത്തിലെ ആഗോളവല്‍ക്കരണം പ്രത്യാശാനിര്‍ഭരമായ ഭാവി നല്‍കില്ലെന്ന് ഇന്നത്തെ അനുഭവം നല്‍കുന്ന സന്ദേശം ലോകം സ്വീകരിക്കണമെന്ന് പറയുന്നു. ബാങ്കുകളുടെ പരാജയമല്ല ഇന്നത്തെ പ്രതിസന്ധിയുടെ കാരണം പ.സിംഹാസനത്തിനായുള്ള യൂറോപ്യന്‍ രാജ്യങ്ങളുടെ നയതന്ത്രപ്രതിനിധികളുടെ ഒരു സമ്മേളനത്തെ അഭിസംബോധന ചെയ്യവെ അദ്ദേഹം പ്രസ്താവിച്ചു. മറിച്ചു് അത് സാമ്പത്തികവ്യവസ്ഥിതിയിലെ അതിരുക്ഷമായ വൈകല്യങ്ങളുടെ പരിണിതഫലമാണ് കര്‍ദ്ദിനാള്‍ തുടര്‍ന്നു പാവപ്പെട്ട രാജ്യങ്ങള്‍ക്കായുള്ള സാമ്പത്തികസഹായം വെട്ടികുറയ്ക്കുവാന്‍ സാമ്പത്തികമാന്ദ്യത്തെ ഒരു മുടന്തന്‍ ന്യായമായി സ്വീകരിക്കരുത്. പല ആഫ്രിക്കന്‍ രാജ്യങ്ങളിലെയും ആരോഗ്യസേവനസംവിധാനങ്ങളുടെ 70% സഹായം വിദേശരാജ്യങ്ങളില്‍ നിന്നാണ് വരിക. അതില്‍ കുറവു വരികയാണെങ്കില്‍ അനേകരുടെ ജീവന്‍ അപകടത്തിലാകും. പാവപ്പെട്ട രാജ്യങ്ങളെ സഹായിക്കുക ഒരു ധാര്‍മ്മിക ഉത്തരവാദിത്വമാണെന്ന് നമുക്ക് മറക്കാതെയിരിക്കാം.







All the contents on this site are copyrighted ©.