2009-05-08 16:14:09

കൊച്ചി പുനലൂര്‍ രുപതകള്‍ക്ക് പുതിയ ഭരണസാരഥികള്‍


പുനലൂര്‍ ബിഷപ്പ് ജോസഫ് കരിയിലിനെ കൊച്ചി രുപതയുടെ പുതിയ മെത്രാനായി നിയമിച്ചുകൊണ്ട് പോപ്പ് ബെനഡിക്ട് പതിനാറാമന്‍ വെള്ളിയാഴ്ച കല്പന പുറപ്പെടുവിച്ചു. ഏതാനും നാളുകളായി ആര്‍ച്ചുബിഷപ്പ് ഡാനിയേല്‍ അച്ചാരുപറമ്പില്‍ ആയിരുന്നു കൊച്ചി രുപതയുടെ ഭരണം താല്‍ക്കാലികമായി നിര്‍വഹിച്ചിരുന്നത്.
നെയ്യാറ്റിന്‍കര രുപതാംഗമായ ഫാദര്‍ സെല്‍വിസ്റ്റര്‍ പൊന്നുമുത്തനെ പുനലൂര്‍ രുപതയുടെ അദ്ധ്യക്ഷനായും പാപ്പാ വെള്ളിയാഴ്ച തന്നെ നാമനിര്‍ദ്ദേശം ചെയ്തു. നെയ്യാറ്റിന്‍കരയിലെ വീരളി ഉച്ചക്കടയില്‍ 1956 ആഗസ്റ്റ് പത്താം തീയതി നിയുക്തമെത്രാന്‍ ജാതനായി. 1981 ഡിസംബര്‍ പത്താം തീയതി വൈദികപട്ടം സ്വീകരിച്ച അദ്ദേഹം 2008 മുതല്‍ ആലുവായിലെ കര്‍മ്മലഗിരി സെന്‍റ് ജോസഫസ് പൊന്തിഫിക്കല്‍ സെമ്മിനാരി റെക്ടര്‍ ആയി സേവനനുഷ്ഠിച്ചുവരെയാണ് പുനലൂര്‍ രുപതാദ്ധ്യക്ഷനായി നിയമിതനായത്. തിരുവനന്തപുരം അതിരുപതയുടെ സാമന്തരുപതയായ പുനലൂര്‍രുപതാപ്രദേശത്തെ മുപ്പത് ലക്ഷം ജനങ്ങളില്‍ കത്തോലിക്കര്‍ 46815 മാത്രമാണ്. 33 ഇടവകകളുള്ള ആ രുപതയില്‍ 54 വൈദികരും 41 സന്ന്യാസികളും 246 സന്ന്യാസിനികളും സേവനഷ്ഠിക്കുന്നു. രുപതയ്ക്കായി 6 വൈദികവിദ്യാര്‍ത്ഥികള്‍ പരിശീലനം നേടുന്നു.







All the contents on this site are copyrighted ©.