2009-04-25 16:33:52

വിശുദ്ധ പൗലോസ് ശ്ലീഹാ വര്‍ഷസമാപനപരിപാടികള്‍ക്ക് പാപ്പായുടെ പ്രത്യേക പ്രതിനിധികള്‍


ഈ വര്‍ഷം ജൂണ്‍ ഇരുപത്തിയൊന്‍പതാം തീയതി വിശുദ്ധ പൗലോസ് ശ്ലീഹാ വര്‍ഷം സമാപിക്കുന്ന പശ്ചാത്തലത്തില്‍ വിശുദ്ധന്‍െറ അപ്പസ്തോലപ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട സ്ഥലങ്ങളിലെ സമാപനആഘോഷങ്ങള്‍ക്കായി തന്‍െറ പ്രത്യേക പ്രതിനിധികളെ പോപ്പ് ബെനഡിക്ട് പതിനാറാമന്‍ ശനിയാഴ്ച നാമനിര്‍ദ്ദേശം ചെയ്തു. വിശുദ്ധ നാട്ടിലേയ്ക്ക് ക്രൈസ്തവൈക്യക്കാര്യങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സില്‍ പ്രസിഡന്‍റ് കര്‍ദ്ദിനാള്‍ വോള്‍ട്ടര്‍ കാസ്പര്‍, മാള്‍ട്ടായിലേയ്ക്ക് കുടുംബത്തിനായുള്ള പൊന്തിഫിക്കല്‍ കൗണ്‍സില്‍ പ്രസിഡന്‍റ് കര്‍ദ്ദിനാള്‍ എന്നിയോ ആന്‍ത്തോനെല്ലി, സൈപ്രസിലേയ്ക്ക് നീതിസമാധാനക്കാര്യങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സില്‍ പ്രസിഡന്‍റ് കര്‍ദ്ദിനാള്‍ റെനാത്തോ റഫായേലെ മര്‍ത്തിനോ, തുര്‍ക്കിയിലേയ്ക്ക് മതാന്തരസംഭാഷണത്തിനായുള്ള പൊന്തിഫിക്കല്‍ പ്രസിഡന്‍റ് കര്‍ദ്ദിനാള്‍ ഷ്യാന്‍ ളൂയിസ് തോറാ, ഗ്രീസിലേയ്ക്ക് ജനതകളുടെ സുവിശേഷവല്‍ക്കരണത്തിനായുള്ള വത്തിക്കാന്‍ സംഘത്തിന്‍െറ മുന്‍ പ്രീഫെക്ട് കര്‍ദ്ദിനാള്‍ ജോസഫ് തോംകോ, സിറിയായിലേയ്ക്ക് മഡ്രിഡ് അതിരുപതാസാരഥി കര്‍ദ്ദിനാള്‍ അന്തോണിയോ മരിയ റൗക്കോ വറേല്ല, ലെബനനിലേയ്ക്ക് പാരീസ് അതിരുപതാദ്ധ്യക്ഷന്‍ കര്‍ദ്ദിനാള്‍ അന്‍ഡ്രയ ത്രോയിസ് എന്നിവരെയാണ് പ.പിതാവ് നിയോഗിച്ചിരിക്കുന്നത്.
 







All the contents on this site are copyrighted ©.