2009-04-22 08:47:55

വര്‍ഗ്ഗീയതയ്ക്ക് എതിരായ ധാര്‍മ്മികപോരാട്ടം ശക്തിപ്പെടുത്തണമെന്ന്, വത്തിക്കാന്‍ വക്താവ് ഫാദര്‍ ഫെദരികൊ ലൊബാര്‍ദി


വര്‍ഗ്ഗീയതയ്ക്കും, അസഹിഷ്ണതയ്ക്കും എതിരായ ധാര്‍മ്മികപോരാട്ടം ശക്തിപ്പെടുത്താനുള്ള ഒരു സുപ്രധാനയവസരമായി സ്വിറ്റ്സര്‍ലണ്ടിലെ ജെനീവാപട്ടണത്തില്‍ തിങ്കളാഴ്ച ആരംഭിച്ച ഐക്യരാഷ്ട്രസഭയുടെ സമ്മേളനത്തെ പ.സിംഹാസനത്തിന്‍െറ വക്താവ് ഫാദര്‍ ഫെദരികൊ ലൊമ്പാര്‍ദി വിശേഷിപ്പിക്കുന്നു. അതിനാലാണ് ആ സമ്മേളനത്തില്‍ പ.സിംഹാസനം പങ്കെടുക്കുന്നതെന്ന് ഒരു പത്രക്കുറുപ്പില്‍ വെളിപ്പെടുത്തുന്നയദ്ദേഹം അതില്‍ ഇപ്രകാരം തുടരുന്നു- ആ തലത്തില്‍ അന്താരാഷ്ട്രസംഘടനകള്‍ക്ക് പിന്‍ത്തുണയേകുവാന്‍ പ.സിംഹാസനം ആഗ്രഹിക്കുന്നു. നാസ്സികള്‍ നടത്തിയ യഹുദകുട്ടക്കുരുതിയും, ഇസ്രായേല്‍രാഷ്ട്രത്തിന്‍െറ അസ്തിത്വാവകാശവും ഇറാന്‍െറ പ്രസിഡന്‍റ് നിരാകരിച്ചില്ലെങ്കിലും അദ്ദേഹത്തിന്‍െറ നിലപാട് അസ്വീകാര്യവും, തീവ്രത്തരവും ആണ്. അതിനാല്‍ എല്ലാ വിധത്തിലുമുള്ള വര്‍ഗ്ഗീയതയ്ക്കും, അസഹിഷ്ണതയ്ക്കും എതിരായി മാനവഔന്നിത്യത്തോടുള്ള ആദരവ് വ്യക്തമായി ആവര്‍ത്തിച്ചു പ്രഖ്യാപി ക്കേണ്ടിയിരിക്കുന്നു. ആ ലക്ഷൃം മേല്‍ പറഞ്ഞ സമ്മേളനം സാധിക്കുമെന്ന് നമുക്ക് പ്രതീക്ഷിക്കാം. സമ്മേളനത്തില്‍ ചര്‍ച്ച ചെയ്യപ്പെടുന്ന വിഷയം അതില്‍ത്തന്നെ സ്വീകാര്യമാണ്. കാരണം അഭിപ്രായാന്തരമുണ്ടായിരുന്നവ തിരുത്തിക്കുറിച്ച ശേഷമാണ് അത് ചര്‍ച്ചയ്ക്കു് അവതരിപ്പിച്ചത്. അതിനാലാണ് പ.സംഹാസനത്തിന്‍െറ പ്രതിനിധിസംഘം ആ സമ്മേളനത്തില്‍ പങ്കെടുക്കുന്നത്.







All the contents on this site are copyrighted ©.