2009-04-22 08:52:36

പോപ്പ് ബെനഡിക്ട് പതിനാറാമന്‍െറ കഴിഞ്ഞ വര്‍ഷത്തെ ഐക്യരാഷ്ട്രസഭയിലെ പ്രഭാഷണം ഇന്നും പ്രതിധ്വനിക്കപ്പെടുന്നുവെന്ന്


പോപ്പ് ബെനഡിക്ട് പതിനാറാമന്‍ കഴിഞ്ഞവര്‍ഷം ഐക്യരാഷ്ട്രസഭയില്‍ നടത്തിയ ഇരുപത് മിനിറ്റ് പ്രഭാഷണം ഇന്നും പ്രതിധ്വനിക്കുകയും, പ്രചോദിപ്പിക്കുകയും, പ്രോല്‍സാഹിപ്പിക്കുകയും ആണെന്ന് വത്തിക്കാന്‍െറ ഐക്യരാഷ്ട്രസഭയിലെ സ്ഥിരം നിരീക്ഷകസമതിയുടെയും PATH TO PEACE FOUNDATION ന്‍െറയും സംയുക്താഭിമുഖ്യത്തിലെ പാപ്പായുടെ ആ പ്രഭാഷണത്തിന്‍െറ പ്രഥമവാര്‍ഷികചാരണവേളയില്‍ പങ്കെടുത്തവര്‍. ഐക്യരാഷ്ട്രസഭയുടെ ആയാസരമായ പരിതോവസഥയില്‍ പാപ്പാ വിരുദ്ധ ചേരികളെ ഒന്നിപ്പിക്കുന്ന ഒരു പാലം നിര്‍മ്മിക്കുന്ന ശില്പിയായിട്ടാണ് തദവസരത്തില്‍ വര്‍ത്തിച്ചതെന്ന് യു.എന്നിലെ പ.സിംഹാസനത്തിന്‍െറ സ്ഥിരം നിരീക്ഷകന്‍ ആര്‍ച്ചുബിഷപ്പ് ചെലസ്തീനോ മിലിയോറെ പ്രസ്താവിച്ചു. പ.പിതാവ് ശുഭാപ്തിവിശ്വാസം മുറുകെ പിടിക്കണ്ടതിന്‍െറ ആവശ്യകത ഉയര്‍ത്തിക്കാട്ടിയെന്നും, നീതിയ്ക്കും സമാധാനത്തിനും സ്വാതന്ത്ര്യത്തിനും ആയി നിലക്കൊള്ളുന്നവര്‍ക്ക് ധൈര്യവും പ്രോല്‍സാഹനവും പകര്‍ന്നുവെന്നും അദ്ദേഹം കുട്ടിചേര്‍ത്തു. ഒരു അദ്ധ്യാപകന്‍െറയും, ദൈവശാസ്ത്രജ്ഞന്‍െറയും ഒപ്പം ലോകത്തിന്‍െറ വിവിധയിടങ്ങളിലെ സംഘര്‍ഷങ്ങളുടെ വേദനകള്‍ ഹൃദയത്തില്‍ പേറന്ന ഒരു പിതാവിന്‍െറയും, അജപാലകന്‍െറയും വികാരങ്ങളാണ് പാപ്പായുടെ വാക്കുകളില്‍ പ്രതിധ്വനിച്ചതെന്ന് നൂയോര്‍ക്ക് അതിരുപതയുടെ മുന്‍ സാരഥി കര്‍ദ്ദിനാള്‍ എഡ്വേര്‍ഡ് എം ഈഗന്‍ പ്രസ്താവിച്ചു







All the contents on this site are copyrighted ©.