2009-04-22 08:50:39

എല്ലാമനുഷ്യരുടെയും ഔന്നിത്യം പാലിക്കപ്പെടണമെന്ന്, ആര്‍ച്ചുബിഷപ്പ് സില്‍വാനോ മരിയ തോമാസി.


എല്ലാ മനുഷ്യരും ദൈവമക്കളാണ്. എല്ലാവര്‍ക്കും തുല്യവകാശമുണ്ട്. അതിനാല്‍ ഒരു വ്യക്തിയുടെയും ഔന്നിത്യം ധ്വംസിക്കാനാവില്ല. ഐക്യരാഷ്ട്രസഭയുടെ സ്വിറ്റ്സര്‍ലന്‍ഡിലെ ജെനീവാ പട്ടണത്തിലെ കാര്യാലയങ്ങളിലെ പ.സിംഹാസനത്തിന്‍െറ സ്ഥിരം നിരീക്ഷകന്‍ ആര്‍ച്ചുബിഷപ്പ് സില്‍വാനോ മരിയ തോമാസി. വര്‍ഗ്ഗീയതയെ അധികരിച്ച യു.എന്‍ സമ്മേളനം പല യൂറോപ്യന്‍ രാജ്യങ്ങളും, അമേരിക്കന്‍ ഐക്യനാടുകളും നിരാകരിച്ചിട്ടും പ.സിംഹാസനം അതില്‍ പങ്കെടുക്കുന്നതിനെ അധികരിച്ച വിവാദത്തെ പറ്റി വത്തിക്കാന്‍ റേഡിയോയ്ക്കു് അനുവദിച്ച ഒരഭിമുഖത്തില്‍ സംസാരിക്കുകയായരുന്നു അദ്ദേഹം. എല്ലാവിധ വര്‍ഗ്ഗീയമനോഭാവങ്ങള്‍ക്കും എതിരായി ഐക്യരാഷ്ട്രസഭ ശുപാര്‍ശ ചെയ്യുന്നതുപോലെ ധാര്‍മ്മിക പോരാട്ടം ശക്തിപ്പെടുത്തകയാവശ്യമാണ് ആര്‍ച്ചുബിഷപ്പ് തുടര്‍ന്നു- പ.സിംഹാസനം ഒരു രാഷ്ട്രീയ പക്ഷാപാതവും കുടാതെ വര്‍ഗ്ഗീയതയെന്ന ഗുരുതരമായ പ്രശ്നത്തിന്‍െറ ഉള്ളിലേയ്ക്കു കടക്കുവാന്‍ ശ്രമിക്കുകയാണ്. ഒരു സാഹചര്യത്തിലും ഒരു വ്യക്തിയെയും പ്രാന്തവല്‍ക്കരിക്കുകയോ, വില താഴ്ത്തി കാണുകയോ ചെയ്യരുത്. ഒരു വിവേചനവും കാട്ടാതെ എല്ലാവരെയും ആദരിക്കണം. ചില രാജ്യങ്ങളില്‍ ക്രൈസ്തവര്‍ വിവേചനവിധേയരാകുന്നതും, പീഡിപ്പിക്കപ്പെടുന്നതും അങ്ങേയറ്റം അപലപിക്കേണ്ടിയിരിക്കുന്നു.
 







All the contents on this site are copyrighted ©.