2009-04-21 10:25:14

അഞ്ച് വാഴ്ത്തപ്പെട്ടവര്‍ വിശുദ്ധപദവിയിലേക്ക്.


(21/04/2009) ഏപ്രില്‍ ഇരുപത്തിയാറാം തീയതി, ഞായറാഴ്ച, ബെനഡിക്ട് പതിനാറാമന്‍ പാപ്പാ അഞ്ച് വാഴ്ത്തപ്പെട്ടവരെ വിശുദ്ധരായി പ്രഖ്യാപിക്കും. ഇവരില്‍ നാലു പേര്‍ ഇറ്റലിക്കാരും ഒരാള്‍ പോര്‍ത്തുഗല്‍ സ്വദേശിയും ആണ്. വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയുടെ ചത്വരത്തില്‍ അന്നു രാവിലെ പ്രാദേശിക സമയം പത്തുമണിക്ക് അര്‍പ്പിക്കുന്ന സാഘോഷമായ സമൂഹബലിമദ്ധ്യേ ആയിരിക്കും പാപ്പാ ഈ അഞ്ച് വാഴ്ത്തപ്പെട്ടവരെ സഭയിലെ വിശുദ്ധരുടെ പട്ടികയില്‍ ഔദ്യോഗിക മായി ചേര്‍ക്കുക.
നസ്രത്തിലെ തിരുഭവനത്തിന്‍റെ ഭൃത്യകളായ സഹോദരികള്‍ - CONGREGATION OF WORKER SISTERS OF THE HOLY HOUSE OF NAZARETH- എന്ന സന്യാസിനീസമൂഹത്തിന്‍റെ സ്ഥാപകന്‍ ആര്‍ക്കാഞ്ചെലൊ തദീനി ( 1846-1912 ), ഒലിവേത്തൊ മലയിലെ പരിശുദ്ധ മറിയത്തിന്‍റെ ബെനഡിക്ടയിന്‍ സമൂഹത്തിന്‍റെ -OLIVETAN BENEDICTINE CONGREGATION-സ്ഥാപകന്‍ ബെര്‍ണ്ണാര്‍ദൊ തൊളൊമേയി ( 1272 - 1348 ), തിരുക്കുദാശയുടെ സഹോദരികളുടെ സ്ഥാപന ത്തിന്‍റെ – INSTITUTE OF SISTERS OF THE BLESSED SACRAMENT- സ്ഥാപക ജെല്‍ത്രൂദെ കൊമെന്‍സോളി ( 1847-1903 ), തിരുഹൃദയത്തിന്‍റെ ദാസികളുടെ സമൂഹത്തിന്‍റെ –INSTITUTE OF HANDMAIDENS OF THE SACRED HEART- സ്ഥാപക കത്തെറീന വൊള്‍പിചേല്ലി ( 1839-1894 ) എന്നീ വാഴ്ത്തപ്പെട്ടവരാണ് ഇറ്റലിക്കാര്‍. കര്‍മെലഗിരിയിലെ വിശുദ്ധ കന്യാമറിയത്തിന്‍റെ സമൂഹത്തിലെ – ORDER OF FRIARS OF THE BLESSED VIRGIN MARY OF MOUNT CARMEL – അംഗം വാഴ്ത്തപ്പെട്ട നൂണൊ ദെ സാന്ത മരിയ ആല്‍വരെസ് പെരൈര (1360-1431) ആണ് ഏക പോര്‍ത്തുഗല്‍ സ്വദേശി.

ജോയി
 







All the contents on this site are copyrighted ©.