2009-04-18 11:38:47

ബെനഡിക്ട് പതിനാറാമന്‍ പാപ്പായുടെ സഭാഭരണകാലം മതാന്തരസംവാദത്തിന്‍റെ സരണിയില്‍ സുപ്രധാന സോപാനങ്ങള്‍ തീര്‍ക്കും: ഇസ്ലാം ബുദ്ധിജീവികള്‍.


(16/04/09) ബെനഡിക്ട് പതിനാറാമന്‍ പാപ്പായുടെ സഭാഭരണകാലം മതാന്തരസംവാദത്തിന്‍റെ സരണിയില്‍ സുപ്രധാന സോപാനങ്ങള്‍ തീര്‍ക്കുമെന്ന ഉറപ്പ് ഇറ്റലിയിലെ ഇസ്ലാം പണ്ഡിതര്‍ പ്രകടിപ്പി ക്കുന്നു. പാപ്പായുടെ എണ്‍പത്തിരണ്ടാം പിറന്നാള്‍, കത്തോലിക്കാസഭയുടെ പരമാദ്ധ്യക്ഷനായി തിരഞ്ഞെ ടുക്കപ്പെട്ടതിന്‍റെ നാലാം വാര്‍ഷികം, എന്നിവ പ്രമാണിച്ച് പാപ്പായ്ക്ക് ആശംസകള്‍ നേര്‍ന്നുകൊണ്ട് ഇറ്റലിയിലെ ADNKRONOS വാര്‍ത്താ ഏജന്‍സിയോട് സംസാരിക്കവെ ഇറ്റലിയിലെ ഇസ്ലാം ബുദ്ധിജീവിക ളുടെ സമിതിയുടെ പ്രസിഡന്‍റ് അഹമ്മദ് ജാന്‍പീയെറൊ വിന്‍ചേന്‍സൊ ആണ് തങ്ങളുടെ ഈ ബോധ്യം വെളിപ്പെടുത്തിയത്.
1927 ഏപ്രില്‍ 16 ന് ജര്‍മ്മനിയിലെ മര്‍ക്കറ്റ് ഇന്‍ ആമില്‍ ജനിച്ച ബെനഡികട് പതിനാറാമന്‍ പത്രോസിന്‍റെ പിന്‍ഗാമിയായി തിരഞ്ഞെടുക്കപ്പെട്ടത് 2005 ഏപ്രില്‍ 19-നും, "പത്രോസിന്‍റെ ശുശ്രൂഷാദൗത്യം" ആരംഭിച്ചത് ആ മാസം തന്നെ 24-നുമായിരുന്നു.

ജോയി
 







All the contents on this site are copyrighted ©.