2009-04-14 15:30:18

ദളിത് വിഭാഗക്കാരുടെ വികസനത്തിന് ഊന്നല്‍ നല്‍കുമെന്ന്, നിയുക്ത മെത്രാന്‍ ഫാദര്‍ സെബാസ്റ്റൃന്‍ കല്ലുപുര


  സാമൂഹിക അജപാലനശുശ്രൂഷയിലൂടെ ദളിത് വിഭാഗക്കാരുടെ സര്‍വ്വതോമുഖമായ വികസനത്തിനു് ഊന്നല്‍ നല്‍കുമെന്ന് ബുക്സാര്‍ രുപതയുടെ നിയുക്തമെത്രാന്‍ ഫാദര്‍ സെബാസ്റ്റൃല്‍ കല്ലുപുര. രുപതയിലെ അജപാലനകേന്ദ്രങ്ങള്‍ എല്ലാ ജനവിഭാഗങ്ങള്‍ക്കും പ്രത്യേകിച്ച് പാവപ്പെട്ടവര്‍ക്ക് സേവനമേകുന്ന സാമൂഹിക അജപാലനകേന്ദ്രങ്ങളാകണമെന്ന്, സാര്‍ വാര്‍ത്താ ഏജന്‍സിക്കു് അനുവദിച്ച ഒരു അഭിമുഖത്തില്‍ പ്രസ്താവിച്ചയദ്ദേഹം രുപത പാവപ്പെട്ടവര്‍ക്കും, പ്രാന്തവല്‍ക്കരിക്കപ്പെട്ടവര്‍ക്കും സവിശേഷ ഔല്‍സുക്യവും, പ്രാധാന്യവും നല്‍കുമെന്ന് പ്രസ്താവിച്ചു. ബീഹാറിലെ ദളിത് വിഭാഗക്കാര്‍ വളരെ പാവപ്പെട്ടവരാണ്. ബുക്സാര്‍ രുപതയിലെ ക്രൈസ്തവരില്‍ ഭൂരിഭാഗവുവും അവരാണ്. നേതൃത്വപരിശീലനമേകി അവരെ സഭാപ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുവാന്‍ പ്രചോദിപ്പിക്കുക രുപതയുടെ ഒരാവശ്യമാണ്. കുടുതല്‍ ഉത്തരവാദിത്വങ്ങള്‍ അല്മായര്‍ക്ക് നല്‍കുവാനും, സഭാപ്രവര്‍ത്തനങ്ങളില്‍ ആത്മാര്‍ത്ഥമായും, സജീവമായും പങ്കെടുക്കുവാന്‍ അവരെ പ്രചോദിപ്പിക്കുവാനും ഞാനാഗ്രഹിക്കുന്നു അദ്ദേഹം കുട്ടിചേര്‍ത്തു.







All the contents on this site are copyrighted ©.