2009-04-10 12:14:06

പ.കുര്‍ബാനയെന്ന മഹാരഹസ്യത്തിലേക്ക് കടക്കുവാന്‍ പാപ്പാ ആഹ്വാനം ചെയ്യുന്നു.


 
ദൈവസ്നേഹം അനുഭവിച്ചറിയുന്നതിനും, ക്രിസ്തുവില്‍ ദൃഷ്ടിയുറപ്പിച്ച് മറ്റുള്ളവരെ എപ്രകാരം സ്നേഹിക്കാമെന്ന് പഠിക്കുന്നതിനുമായി പ.കുര്‍ബാനയെന്ന മഹാരഹസ്യത്തിലേയ്ക്ക് കടക്കുവാന്‍ പോപ്പ് ബെനഡിക്ട് പതിനാറാമന്‍ വിശ്വാസികളെ ഉദ്ബോധിപ്പിക്കുന്നു. പെസഹാവ്യാഴാഴ്ച ഉച്ച കഴിഞ്ഞ് റോം രുപതയുടെ കത്തീഡ്രലായ വി.ജോണ്‍ ലാറ്ററന്‍ ബസലിക്കായില്‍ അര്‍പ്പിച്ച വി.കുര്‍ബാനയിലെ സുവിശേഷപ്രഭാഷണത്തിലാണ് പാപ്പാ ആ ഉദ്ബോധനം നടത്തിയത്. പ.കുര്‍ബനയുടെ സ്ഥാപനം പ്രാര്‍ത്ഥനാവേളയിലായിരുന്നുവെന്ന് ചൂണ്ടിക്കാട്ടിക്കൊണ്ട് പ.പിതാവ് തുടര്‍ന്നു- ദൈവകരങ്ങളില്‍ നാം അര്‍പ്പിക്കപ്പെടുന്നവ അനുഗ്രഹിക്കപ്പെട്ട്, രുപാന്തരപ്പെട്ട് നമുക്ക് തിരികെ ലഭിക്കുന്നു. തന്‍െറ ഗുരുനാഥനെ അനുകരിച്ച് പ്രാര്‍ത്ഥിക്കുന്ന സഭ കര്‍ത്താവിന്‍െറ കരങ്ങളിലും നയനങ്ങളിലും പ്രാര്‍ത്ഥാനവേളയില്‍ ദൃഷ്ടിയുറപ്പിക്കുന്നു. അനേകരെ സുഖപ്പെടുത്തിയ, ശിശുക്കളെ ആശീര്‍വദിച്ച, സ്നേഹത്താല്‍ പ്രേരിതമായി മനുഷ്യമക്കള്‍ക്കായി മരിക്കാന്‍ സന്നദ്ധമാണെന്നതിന്‍െറ അടയാളമായ ആണിപാടുകള്‍ പേറുന്ന യേശുവിന്‍െറ കരങ്ങളിലേയ്ക്ക് നമുക്ക് ദൃഷ്ടികള്‍ തിരിക്കാം. സ്നേഹത്തിന്‍െറ നയനങ്ങളാല്‍ ലോകത്തെ കാണുവാനുള്ള, നമ്മുടെ സഹായമാവശ്യമായിരിക്കുന്നവരില്‍ സഹോദരങ്ങളെ ദര്‍ശിക്കുവാനുള്ള കൃപയ്ക്കായി പ്രാര്‍ത്ഥിക്കാം. അപ്പം മുറിക്കല്‍ തന്‍െറ മക്കളുടെയാവശ്യങ്ങളില്‍ ഔല്‍സുക്യമുള്ള, അവരുടെ ജീവിതത്തിനാവശ്യമായവ നല്‍കുന്ന പിതാവിന്‍െറ ചെയ്തിയാണ്. വിഭജിക്കലും, പങ്കുചേരലും ഐക്യം സൃഷ്ടിക്കും. പങ്കുചേരലിലൂടെ കുട്ടായ്മ ഉളവാകും പ.കുര്‍ബാനയില്‍ വിഭജിക്കപ്പെടുന്ന അപ്പത്തില്‍ കര്‍ത്താവ് തന്നെത്തെന്ന നമുക്കായി നല്‍കുന്നു. സജീവമായ അപ്പമായി മുറിക്കപ്പെടാന്‍ കര്‍ത്താവ് തന്നെത്തന്നെ അനുവദിക്കുന്നു. അഴിഞ്ഞ് ഫലം പുറപ്പെടുവിക്കുന്ന ഗോതമ്പുമണിയുടെ രഹസ്യം അവിടെ നാം കാണുന്നു. മുകളിലത്തെ മുറിയില്‍ യേശു തന്‍െറ ശരീരവും, രക്തവും അതായത് തന്നെ മുഴുവനും അപ്പസ്തോലന്‍മാര്‍ക്ക് നല്‍കി. അവരുടെ മുന്‍പിന്‍ സന്നിഹിതനായിരിക്കത്തെന്നെ അവിടുന്നു് അത് ച‍െയ്തു. “ആരും തന്നില്‍ നിന്ന് ജീവന്‍ പിടിച്ചെടുക്കുകയല്ല. ഞാന്‍ അത് സ്വമനസാ സമര്‍പ്പിക്കുകയാണ്. അത് സമര്‍പ്പിക്കാനും, തിരികെയെടുക്കാനും എനിക്കധികാരമുണ്ട്”. എന്ന വാക്കുകള്‍ അവിടുന്നു സാക്ഷാല്‍ക്കരിക്കുകയായിരുന്നു അവിടെ. അതെ ആര്‍ക്കും അവിടത്തെ ജീവന്‍ എടുക്കുവാന്‍ ആവില്ല. അവിടുന്ന് അത് സ്വമനസ്സാ നല്‍കുകയായിരുന്നു. ആ നിമിഷം കുരിശുമരണത്തിന്‍െറയും, ഉത്ഥാനത്തിന്‍െറയും മുന്‍കുട്ടിയുള്ള പ്രതിഫലനമായിരുന്നു. അവിടുന്ന് തന്‍െറ ജീവന്‍ നമുക്കായി നല്‍കി. തന്‍െറ നിത്യമായി മനുഷ്യമക്കളുമായി പങ്കു വയയ്ക്കുന്നതിനു് അവിടുന്ന് ഉത്ഥാനത്തിലൂടെ സ്വയം അത് വീണെടുക്കുകയു ചെയ്തു.







All the contents on this site are copyrighted ©.