2009-04-07 13:29:05

ഐക്യത്തിനായി പ്രവര്‍ത്തിക്കുക, ആര്‍ച്ചുബിഷപ്പ് ജോണ്‍ നെഗുവേ രാഷ്ട്രീയപ്രവര്‍ത്തകരോട്


ഭിന്നിപ്പിക്കുന്നവ ഒഴിവാക്കി ഐക്യപ്പെടുത്തുന്നവയ്ക്കായി യത്നിക്കുവാന്‍ കെനിയായിലെ നയ്റോബി അതിരുപതാദ്ധ്യക്ഷന്‍ ആര്‍ച്ചുബിഷപ്പ് ജോണ്‍ നെഗുവേ നാടിന്‍െറ സഖ്യസര്‍ക്കാരിനെ ആഹ്വാനം ചെയ്യുന്നു. സഖ്യഭരണക്കുടത്തിന്‍െറ കഴിഞ്ഞ ഒരു വര്‍ഷത്തെ കാലത്ത് ഭിന്നിപ്പിക്കുന്നവയ്ക്കായി സമയം നഷ്ടപ്പടുത്തുകയായിരുന്നുവെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. അങ്ങനെ നാടിന്‍െറ ഭദ്രതയ്ക്കും, ഐക്യത്തിനും ആയി കാര്യമയി ഒന്നും തന്നെ ചെയ്യുവാന്‍ സര്‍ക്കാരിന് സാധിച്ചില്ലായെന്ന് പരിതപിക്കുന്നയദ്ദേഹം ഇനിയെങ്കിലും അതിനായി പ്രതിബദ്ധമാകുവാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. നാടിന്‍െറ ഉന്നതിയാണ് സഖ്യഭരണക്ഷിയുടെ ലക്ഷൃമെങ്കില്‍ ഗതക്കാലനയപരിപാടികള്‍ തിരുത്തിക്കുറിയ്ക്കുകയാവശ്യമാണെന്ന് ചൂണ്ടിക്കാണിച്ച ആര്‍ച്ചുബിഷപ്പ് തുടര്‍ന്നു- കഴിഞ്ഞ തെരഞ്ഞെടുപ്പിനു ശേഷം പൊട്ടിപുറപ്പെട്ട സംഘര്‍ഷം വഴിത്തിരിയിട്ട സ്ഥാനചലനത്തില്‍ പരാധീനതയനുഭവിക്കുന്നവരുടെ പുനരധിവാസം, അഴിമതി നിര്‍മ്മാര്‍ജ്ഞനം, ജനതാമദ്ധ്യത്തിലെ അനുരജ്ഞനം തുടങ്ങിയവ സത്വരശ്രദ്ധ പതിയണ്ട കാര്യങ്ങളാണ്. ആ തലങ്ങിലെന്നും സര്‍ക്കാര്‍ കാര്യമായ യാതെന്നും ചെയ്തിട്ടില്ല. അതിനാല്‍ വേണ്ട നടപടികള്‍ സ്വീകരിക്കുവാന്‍ ഭരണക്കുടം പ്രതിബദ്ധമാകുക തന്നെ വേണം. ഒരഭിമുഖത്തിലാണ് ആര്‍ച്ചുബിഷപ്പ് ഇവ പറഞ്ഞത്.







All the contents on this site are copyrighted ©.