2009-04-06 16:33:27

യുവജനശുശ്രൂഷ അജപാലനാചൈതന്യത്താല്‍ ആവേശഭരിതമായിരിക്കണമെന്ന്, കദ്ദിനാള്‍ സ്റ്റാന്‍സ്ലോ റില്‍ക്കോ


യുവജനശുശ്രൂഷ അജപാലനചൈതന്യത്താല്‍ ആവേശഭരിതമായിരിക്കണമെന്ന് അല്മയാര്‍ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സില്‍ പ്രസിഡന്‍റ് കര്‍ദ്ദിനാള്‍ സ്റ്റാന്‍സ്ലോ റില്‍ക്കോ. 2011ല്‍ സ്പെയിനിന്‍റ തലസ്ഥാനമായ മാഡ്രിഡില്‍ നടക്കുവാന്‍ പോകുന്ന ലോകയുവജനസംഗമത്തിന്‍െറ തയ്യാറെടുപ്പിന്‍െറ ഭാഗമായി ആഗോളയുവജനസമ്മേളനസംഘാടകരുടെ അടുത്തയിട റോമില്‍ നടന്ന ഒരു ത്രിദിന അന്താരാഷ്ട്രസമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു കര്‍ദ്ദിനാള്‍. ‘സിഡ്നി 2008 നിന്ന് മഡ്രിഡ് 2011ലേയ്ക്കു്’ എന്നതായിരുന്നു ആ സമ്മേളനത്തിന്‍െറ ചര്‍ച്ചാവിഷയം. യുവജനസംഗമങ്ങളെ യുവജനശുശ്രൂഷാശില്പശാലകള്‍ എന്ന് വിശേഷിപ്പിച്ച അദ്ദേഹം സഭയുടെ സാധാരണശുശ്രൂഷയുടെ ഒരു അനുബന്ധമായി അതിനെ കാണാതെ സഭാപ്രവര്‍ത്തനങ്ങളുടെ കേന്ദ്രമായി, ഹൃദയമായി കാണുവാന്‍ സമ്മേളനത്തില്‍ പങ്കെടുത്തവരെ ഉദ്ബോധിപ്പിച്ചുകെണ്ട് തുടര്‍ന്നു- യുവജനപ്രേഷിതത്വം അനുസൂതമാനസാന്തരവും, നവം നവങ്ങളായ ഉപാധികളിലൂടെയുള്ള സുവിശേഷവല്‍ക്കരണവും ശുപാര്‍ശ്വ ചെയ്യുന്നു. അതുപോലെ യുവജനങ്ങളോടുള്ള അധികൃത ഔല്‍സുക്യവും അവശ്യവ്യവസ്ഥയാണ്.
ചുരുക്കത്തില്‍ ആ ദൗത്യം വളരെ ബാദ്ധ്യതപ്പെടുത്തുന്ന ഒന്നാണ്. യുവലോകം പ്രായമായവരില്‍ നിന്ന് അധികുതവും, പരസ്പരാനുയുക്തവും ആയ സാക്ഷൃം പ്രതീക്ഷിക്കുന്നു. യുവജനസംഗമങ്ങള്‍ സഭയുടെ യുവജനപ്രേഷിതത്വത്തിന്‍െറ ദൈവപരിപാലനാപരമായ രാസത്വരകമായി പരിവര്‍ത്തിച്ചിരിക്കുകയാണിന്ന്. സമ്മേളനത്തില്‍ 70 രാജ്യങ്ങളില്‍ നിന്നും, 34 യുവജനപ്രസ്ഥാനങ്ങളില്‍ നിന്നുമുള്ള പ്രതിനിധികള്‍ പങ്കെടുത്തു, അഞ്ചാം തീയതി സമാപിച്ച ആ സമ്മേളനത്തില്‍.







All the contents on this site are copyrighted ©.