2009-04-06 16:44:58

പോപ്പ് ജോണ്‍ പോള്‍ രണ്ടാമന്‍ ആശയവിനിമയകര്‍ത്താക്കളുടെ മാതൃക.


പോപ്പ് ജോണ്‍ പോള്‍ രണ്ടാന്‍െറ ആശയവിനിമയകഴിവ് കലാസക്തനെന്ന നിലയിലെ അനുഭവങ്ങളുടേതിനെക്കാള്‍ ദൈവശാസ്ത്രം അവതരിപ്പിക്കുന്നതിലെ അസാധാരണകഴിവിന്‍െറ ഫലമാണെന്ന് ‘പോപ്പ് ജോണ്‍ പോള്‍ രണ്ടാമന്‍ - ആശയവിനിമയശാസ്ത്രത്തിന്‍െറ വികസനം’ എന്ന ഗ്രന്ഥത്തിന്‍െറ കര്‍തൃത്തികള്‍. ക്രിസ്തീനാ മുഗ്രിഡ്ജ്, മരിയ ഗാന്നോന്‍ എന്ന രണ്ടു സന്യാസിനികളാണ് ആ ഗ്രന്ഥത്തിന്‍െറ രചയിത്രികള്‍. പാപ്പായുടെ രചനകളും, പ്രസംഗങ്ങളും അവ വായിക്കുന്നവരും ശ്രവിക്കുന്നവരും മതവിശ്വാസികളെന്നോ അല്ലാത്തവരെന്നോ ഉള്ള പരിഗണ കുടാതെ വാക്കുകളുടെ സൃഷ്ട്രാവെന്ന നിലയിലും, ദൈവവചനം എന്ന നിലയിലുമുള്ള യേശുക്രിസ്തുവിന്‍െറ ദൗത്യത്തെ ഊന്നി പറയുന്നതായിരുന്നുവെന്ന് മേല്‍ പറഞ്ഞ ഗ്രന്ഥത്തെ അധികരിച്ച ഒരു വട്ടമേശ സമ്മേളനത്തില്‍ അവര്‍ പ്രസ്താവിച്ചു. 27 വര്‍ഷം സഭാസാരഥ്യം നടത്തിയ കാലത്ത് ആശയവിനിമയകഴിവിനു് പേരു കേട്ട പോപ്പ് ജോണ്‍ പോള്‍ രണ്ട്മന്‍െറ മുഖ്യവിഷയം പിതാവിന്‍െറ രക്ഷാകരപദ്ധതി വെളിപ്പെടുത്തുകയും, ആ ദൈവികവെളിപാടിന്‍െറ വെളിച്ചത്തില്‍ മനുഷ്യനു് അവനെത്തന്നെ വെളിപ്പെടുത്തുകയും ചെയ്യുന്ന ക്രിസ്തുവെന്ന വ്യക്തിയായിരുന്ന അവര്‍ കുട്ടിചേര്‍ത്തു. ആശയവിനിമയകര്‍ത്താക്കളുടെ മാതൃകയായിട്ടാണ് അവര്‍ പോപ്പ് ജോണ്‍ പോള്‍ രണ്ടാമനെ ‘പോപ്പ് ജോണ്‍ പോള്‍ രണ്ടാമന്‍ ആശയവിനിമയശാസ്ത്രത്തിന്‍െറ വികസനം’ എന്ന ഗ്രന്ഥത്തില്‍ അവതരിപ്പിക്കുക.
 







All the contents on this site are copyrighted ©.