2009-03-27 16:48:49

പോപ്പ് ബെനഡിക്ട് പതിനാറാമന്‍ മെയ്മാസം എട്ടു മുതല്‍ പതിനഞ്ചു വരെ തീയതികളില്‍ വിശുദ്ധനാട്ടില്‍ ഇടയസന്ദര്‍ശനം നടത്തും


 
പോപ്പ് ബെനഡിക്ട് പതിനാറാമന്‍ എട്ടു മുതല്‍ പതിനഞ്ചു വരെ തീയതികളില്‍ വിശുദ്ധ നാട്ടില്‍ ഇടയസന്ദര്‍ശനം നടത്തും. ജോര്‍ദാനും ഇസ്രായേലും ആ അഷ്ഠദിന സന്ദര്‍ശനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. എട്ടാം തീയതി ജോര്‍ദാന്‍െറ തലസ്ഥാനമായ അമ്മാനിലെത്തുന്ന പാപ്പാ സമാധാനരാജ്ഞിയുടെ പേരിലെ കേന്ദ്രം, നെബോ മലയിലെ മോശയുടെ നാമത്തിലുള്ള ബസലിക്ക, അല്‍ ഹുസൈയിന്‍ ബിന്‍ തലാല്‍ മോസ്ക്, യേശുവിന്‍െറ ജ്ഞാനസ്നാനയിടം തുടങ്ങിയവ സന്ദര്‍ശിക്കുകയും അന്നാടിന്‍െറ രാജാവ്, മുസ്ലീം നേതാക്കന്‍മാര്‍, അന്നാടിനായുള്ള നയനത്രപ്രതിനിധികള്‍ എന്നിവരുമായി പ്രത്യേകം പ്രത്യേകം കുടിക്കാഴ്ച നടത്തുകയും ചെയ്യും. അമ്മാനിലെ അന്താരാഷ്ട്രാസ്റ്റേഡിയത്തില്‍ പ. പിതാവ് ദിവ്യബലി അര്‍പ്പിക്കും. ഇവയാണ് ജോര്‍ദാനിലെ പ.പിതാവിന്‍െറ മുഖ്യയിനങ്ങള്‍. പതിനെന്നാം തീയതി പാപ്പാ ജോര്‍ദാനില്‍ നിന്ന് ഇസ്രയേലിലേയ്ക്ക് പോകും. യഹുദക്കുട്ടക്കുരുതിസ്മാരകം , ബേതലെഹെമിലെ തിരുപിറവി ദേവാലയം, തിരുകല്ലറയുടെ ദേവാലയം, വിലാപമതില്‍ തുടങ്ങിയവ അവിടെ സന്ദര്‍ശിക്കുന്ന പാപ്പാ അന്നാടിന്‍െറ പ്രസിഡന്‍റ്, പ്രധാനമന്ത്രി, പാലസ്തീന്‍ ദേശീയ നേതാവ്, ജെറുസലേമിലെ രണ്ട് മുഖ്യറബികള്‍, മുസ്ലീംപണ്ഡിതന്‍ എന്നിവരുമായി പ്രത്യേകം പ്രത്യേകം കുടിക്കാഴ്ച നടത്തുകയും , ജറുസലെമിലും നസ്രസ്സിലും ദിവ്യബലി അര്‍പ്പിക്കുകയും ചെയ്യും. കുടാതെ മതാന്തരസംഭാഷണങ്ങള്‍ക്കായുള്ള സംഘടനകളുമായുള്ള കുടിക്കാഴ്ച, മെത്രാന്‍മാരും വൈദികരും സന്യസ്തരും സഭാപ്രസ്ഥാനങ്ങളിലെ അംഗങ്ങളും ഒത്തുള്ള സായാഹ്നപ്രാര്‍ത്ഥന എന്നിവയും പാപ്പായുടെ ആ നാട്ടിലെ ഇടയസന്ദര്‍ശനയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.







All the contents on this site are copyrighted ©.