2009-03-27 16:54:18

2008ലില്‍ 2390 വധശിക്ഷകള്‍ നടപ്പാക്കപ്പെട്ടു.


008ലി‍ല്‍ 2390 പേര്‍ വധശിക്ഷയ്ക്ക് വിധേയരായതായി അന്താരാഷ്ട്ര ആംനെസ്റ്റി സംഘടന വെളിപ്പെടുത്തുന്നു. 2007 ലി‍ 1200 പേരാണ് ആ ശിക്ഷയ്ക്കു് ഇരകളായത്. വധശിക്ഷ വര്‍ദ്ധമാകുന്നത് ആശങ്കാകാരണമാണെന്ന് സംഘടന പരിതപിച്ചു. ചൈനയും, ഇറാനും, സൗദി അറേബ്യായും, അമേരിക്കന്‍ ഐക്യനാടുകളും ആണ് ഇതരരാജ്യങ്ങളെക്കാള്‍ ആ ശിക്ഷ നടപ്പാക്കുന്നതെന്ന് സംഘടന കുറ്റപ്പെടുത്തുന്നു. കഴിഞ്ഞ വര്‍ഷം ഏറ്റവും കുടുതല്‍ വധശിക്ഷ നടപ്പാക്കപ്പെട്ടത് ചൈനയിലാണ്. 59 രാജ്യങ്ങളില്‍ ഇന്ന് ആ ശിക്ഷ നിലവിലുണ്ടെങ്കിലും 25 രാജ്യങ്ങള്‍ മാത്രമേ അത് നടപ്പാക്കിയുള്ളൂ. യൂറോപ്യന്‍ രാജ്യങ്ങളില്‍ ബെലറൂസില്‍ മാത്രമേ ആ ശിക്ഷ നിലവിലുള്ളൂ. അന്താരാഷ്ട്രസംഘടനയായ ആംനെസ്റ്റി വധശിക്ഷയെ അധികരിച്ച് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടാണ് ഈ വിവരങ്ങള്‍ നല്‍കുന്നത്. മനുഷ്യവകാശങ്ങളുടെ പരമമായ ലംഘനമാണ് വധശിക്ഷയെന്ന് അപലപിക്കുന്ന ആംനെസ്റ്റി ക്രൂരവും, മനുഷ്യത്വരഹിതവും, ഗര്‍ഹണീയവും ആയ ആ ശിക്ഷ നടത്തുന്നത് നീതിയുടെ പേരിലാണെന്നത് അങ്ങേയറ്റം അപലപനീയമാണെന്ന് പരിതപിച്ചു. മനുഷ്യവകാശങ്ങളുടെ സാര്‍വ്വത്രിക അന്താരാഷ്ട്രപ്രഖ്യാപനം വ്യവസ്ഥ ചെയ്യുന്ന ജീവനോടുള്ള അവകാശത്തെയാണ് ആ ശിക്ഷ ലംഘിക്കുന്നതെന്ന് സംഘടന ചൂണ്ടിക്കാട്ടുന്നു







All the contents on this site are copyrighted ©.