2009-03-23 14:59:15

സ്ത്രീകള്‍ അഭിമുഖീകരിക്കുന്ന ബുദ്ധിമുട്ടുകളെ പറ്റി അവബോധമുള്ളവരാകുക, പാപ്പാ ആഹ്വാനം ചെയ്യുന്നു


വളരെയേറെ സ്ത്രീകള്‍ നേരിടുന്ന പ്രതിസന്ധികളെ പറ്റി കാര്യക്ഷമമായ അവബോധമുള്ളവരുള്ളവരാന്‍ എല്ലാവരെയും തന്‍െറ പ്രഭാഷണത്തില്‍ പോപ്പ് ബെനഡിക്ട് പതിനാറാമന്‍ ആഹ്വാനം ചെയ്തു. അതിനു കാരണം പുരുഷമാരുടെ സംവേദനക്ഷമതയുടെയും ഉത്തരവാദിത്വത്തിന്‍െറയും അഭാവമാണ്. അവയെന്നും ദൈവികപദ്ധതിയുടെ ഭാഗമല്ല. താന്‍ സൃഷ്ട്രിച്ചതെല്ലാം കണ്ടിട്ട് ഒന്നിന്‍െറ പോരായ്മ ദൈവത്തിനു് അനുഭവപ്പെട്ടു. മനുഷ്യന്‍ ഏകനല്ലായിരുന്നുവെങ്കില്‍ എല്ലാം നല്ലതായിരുന്നേനെ. ഒരു മനുഷ്യനു് ഒറ്റയ്ക്ക് തന്നെത്തന്നെ മൂന്നു വ്യക്തികളുള്ള ഏകദൈവത്തിന്‍െറ കുട്ടായ്മയില്‍ ദൈവത്തിന്‍െറ ഛായയിലും സാദൃശ്യത്തിലും എങ്ങനെ ആയിരിക്കാനാവും. അതിനാല്‍ അവനു് ഒരു തുണയെ നല്‍കുവാന്‍ ദൈവം തീരുമാനിച്ചു. അവിടുന്ന് വീണ്ടും സൃഷ്ട്രികര്‍മ്മം തുടര്‍ന്നു. പ്രപഞ്ചസൃഷ്ട്രിയില്‍ വേണ്ടവിധം പ്രകടമല്ലെന്ന് കാണപ്പെട്ട ‘സ്നേഹത്തിന്‍െറ ക്രമം’ സംയോജിപ്പിച്ചുകൊണ്ട് ആദിനരന്‍െറ തുണയ്ക്കു് ഒരു സവിശേഷവിധത്തില്‍ ദൈവം രുപമേകി. പപിതാവ് തുടര്‍ന്നു- ദൈവത്തിന്‍െറ ആന്തരികജീവന്‍െറ, ത്രിത്വൈകജീവന്‍െറ ഭാഗമാണ് ‘സ്നേഹത്തിന്‍െറ ആ ക്രമം’. ദൈവത്തിന്‍െറ നിത്യമായ പദ്ധതിയില്‍ വ്യക്തികളുടെ സൃഷ്ട്രലോകത്തില്‍ സ്നേഹത്തിന്‍െറ ക്രമം ആദ്യമായി വേരൂന്നിയത് സ്ത്രീയിലാണ്. പുരുഷത്വത്തിന്‍െറയും, സ്ത്രീത്വത്തിന്‍െറയും പരസ്പരപൂരകങ്ങളായ ഘടകങ്ങളിലൂടെ പൊതുനന്മയ്ക്കായി പ്രവര്‍ത്തിച്ചുകൊണ്ട് പരസ്പരമുള്ള അംഗീകാരത്തിലുടെയും, സ്വയംദാനത്തിലൂടെയും ആഴമായ കുട്ടായ്മയില്‍ ജീവിക്കുവാന്‍ പുരുഷനും സ്ത്രീയും വിളിക്കപ്പെടുകയാണ്. സാങ്കേതികശാസ്ത്രവിദ്യ അധീശത്വം പുലര്‍ത്തുന്ന നമ്മുടേതുപോലെയുള്ള ഒരു ലോകത്തില്‍ മനുഷ്യത്വം പൂര്‍ണ്ണമായി കൈമോശം വരാതെ മാനവകുലത്തിന് ലോകത്തില്‍ ജീവിക്കുന്നതിന് ഈ സ്ത്രൈണ അനുപൂരകത്വത്തിന്‍െറ ആവശ്യകത നമുക്കു് അനഭവപ്പെടുന്നു. നിര്‍ബന്ധപൂര്‍വ്വകമായ കുടിയേറ്റം പോലെയുള്ള നിഷേധാത്മകമായ പ്രതിഭാസങ്ങള്‍ക്കു് വഴിത്തിരിയിടുന്ന ദാരിദ്ര്യത്തിന്‍െറയും, യുദ്ധത്തിന്‍െറയും ഇതര ദുരന്തസാഹചര്യങ്ങളുടെയും കഷ്ടതയനുഭവിക്കുന്ന പ്രദേശങ്ങളില്‍ മനുഷ്യന്‍െറ ഔന്നിത്യം സംരക്ഷിക്കുന്നതും, കുടുംബത്തെ പരിരക്ഷിക്കുന്നതും, സാംസ്ക്കാരികവും കുടുംബപരവുമായ മൂല്യങ്ങള്‍ സംരക്ഷിക്കുന്നതും ഏതാണ്ടു എപ്പോഴും സ്ത്രീകളാണ് സഹായിക്കുക. പ്രിയ അംഗോളക്കാരേ, സ്ത്രീയുടെ ഔന്നിത്യം പുരുഷന്‍െറതിനോട് തുല്യമാകയാല്‍ എല്ലാ പൊതുജീവിതരംഗത്തും അവര്‍ക്ക് സജീവമായി പങ്കു ചേരാന്‍ അവകാശമുണ്ടോയെന്നു് ഇന്നു് ആരും സംശയിക്കരുത്. ആവശ്യമുള്ളയിടങ്ങളില്‍ ഉചിതമായ നിയമത്തിലൂടെ തന്നെ ആ അവകാശം സ്ഥിരീകരിക്കപ്പെടുകയും, ഉറപ്പാക്കപ്പെടുകയും വേണം. സ്ത്രീകളുടെ പൊതുമേഖലയിലെ ദൗത്യത്തെ പറ്റിയുള്ള അംഗീകാരം അവരുടെ കുടുംബത്തിലെ സര്‍വ്വപ്രധാനമായ ദൗത്യത്തില്‍ നിന്നുള്ള വ്യതിചലനത്തിന് കാരണമാകരുത്. സമൂഹത്തിന്‍െറ കോശമായ കുടുംബത്തില്‍ അമ്മയുടെ സാന്നിദ്ധ്യം അതിന്‍െറ സ്ഥിരതയ്ക്കും, വളര്‍ച്ചയ്ക്കും അത്യന്താപേക്ഷിതമാണ്. സാധ്യായയെല്ലാ വിധത്തിലും അത് അംഗീകരിക്കപ്പെടുകയും, ശുപാര്‍ശ ചെയ്യപ്പെടുകയും, പ്രോല്‍സാഹിപ്പിക്കപ്പെടുകയും വേണം. കര്‍ത്താവിന്‍െറ സന്നിധിയിലെ തങ്ങളുടെ വക്ത്രിയായി കന്യാകാംബികയെ സ്വീകരിക്കാന്‍ അംഗോളയിലെ വനിതകളെ ഉദ്ബോധിപ്പിച്ച പാപ്പാ, അവളുടെ ചാരെയാണെങ്കില്‍ ജീവിതപ്രശ്നങ്ങളില്‍ നഷ്ടധൈര്യരാകാതെ ദൈവത്താല്‍ അനുഗ്രഹീതരാണെന്ന ബോധ്യത്തോടെ ജീവിതായോധനത്തില്‍ മുന്നേറാനാവുമെന്ന് അവര്‍ക്ക് ധൈര്യം പകര്‍ന്നു.







All the contents on this site are copyrighted ©.