2009-03-23 14:57:31

യുവലോകവുമായുള്ള കുടിക്കാഴ്ച എല്ലാവര്‍ക്കും പ്രയോജനപ്രദമെന്ന്, പാപ്പാ


യുവലോകവുമായുള്ള കുടിക്കാഴ്ച എല്ലാവര്‍ക്കും പ്ര യോജനപ്രദമാണെന്ന് പോപ്പ് ബെനഡിക്ട് പതിനാറാമന്‍ അംഗോളയിലെ യുവജനസംഗമത്തില്‍ പ്രസ്താവിച്ചു.നിങ്ങളുടെ മനസ്സില്‍ സംശയങ്ങളുടെയും, ആകുലതകളുടെയും വേലിയേറ്റമുണ്ടെങ്കിലും വലിയ പ്രത്യാശയാലും, ആവേശത്താലും, നവതുടക്കത്തിനായുള്ള ആഗ്രഹത്താലും നിങ്ങള്‍ പൂരിതരാണ്, പ്രിയ സ്നേഹിതരെ, ഭാവിയെ രുപപ്പെടുത്താനുള്ള ശക്തി നിങ്ങളില്‍ ദൈവം നിക്ഷേപിച്ചിട്ടുണ്ട്. യോഹന്നാന്‍ ശ്ലീഹായുടെ നയനങ്ങളിലൂടെ ഭാവിയെ നോക്കിക്കാണുക. ശ്ലീഹാ പറയുന്നു “പുതിയ ഒരു ആകാശവും ഭൂമിയും ഞാന്‍ കണ്ടു. ---- സിംഹാസനന്തില്‍ നിന്ന് വലിയ ഒരു സ്വരം ഞാന്‍ കേട്ടു. ഇതാ ദൈവത്തിന്‍െറ കുടാരം മനുഷ്യരുടെ കുടെ”. നമ്മുടെ മാനവികതയുടെ മരുഭൂമിയിലൂടെ കടന്നുപോയ യേശു മരണത്തെ അതിജീവിച്ച് ഉത്ഥാനം ചെയ്യുകയും, ദൈവത്തിങ്കലേയ്ക്ക് തന്നോടെപ്പം മാനവകുലത്തെ ആനയിക്കുകയും ചെയ്തു. അവിടത്തോട് നമ്മെ സംയോജിപ്പിക്കുകയും, അവിടുത്തോടുകുടെ പിതാവിനോടും നമ്മെ ഒന്നിപ്പിക്കുകയും ചെയ്യുന്നു ദൈവമാണ് എല്ലാം പരിവര്‍ത്തിപ്പിക്കുക. അവിടുന്ന് നമ്മെ രുപാന്തരപ്പെടുത്തുന്നു. പുതിയ മനുഷ്യരാക്കുന്നു. “ഇതാ സകലതും ഞാന്‍ നവീകരിക്കുന്നു” അതാണു് അവിടത്തെ വാഗ്ദാനം. സ്വര്‍ഗ്ഗത്തിലേയ്ക്ക് കരേറി നിത്യതയില്‍ പ്രവേശിച്ച യേശു ക്രിസ്തു എല്ലാ യുഗങ്ങളുടെയും നാഥനായി. സഭ പ്രത്യാശാപൂര്‍വ്വം കാത്തിരിക്കുന്ന നവമാനവികതയുടെ ഭാവി അവിടുന്നാണ്. സഭാചരിത്രം വായിക്കാന്‍ യുവജനങ്ങളെ ആഹ്വാനം ചെയ്തുകൊണ്ട് പാപ്പാ തുടര്‍ന്നു- സമയം കടന്നുപോകുന്നതിനു് ആനുപാതികമായി അവള്‍ വാര്‍ദ്ധ്യകത്തിലേയ്ക്ക് കടക്കുന്നില്ല മറിച്ച് അവള്‍ കുടുതല്‍ യൗവ്വനയുക്തയാകുകയാണ്. കാരണം അവല്‍ നാഥനിലേയ്ക്കാണ് യാത്ര ചെയ്യുക. യുവത്വത്തിന്‍െറയും, പുനര്‍ജനനത്തിന്‍െയും, ജീവന്‍െറ ശക്തിയുടെയും ചൈതന്യത്താല്‍ കവിഞ്ഞൊഴുകുന്ന നീരുറവയെയാണ് അവള്‍ സമീപിക്കുക. ഭാവി ദൈവമാണ്. “നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകരുതെന്ന്” അരുളിചെയ്ത ദൈവത്തില്‍ വിശ്വസിക്കുവിന്‍, നവീകരണം ഉള്ളില്‍ നിന്നാണ് ആരംഭിക്കുന്നത് .നിങ്ങള്‍ ഓരോത്തരും ദൈവം ഭൂമിയില്‍ വിതച്ച ഓരോ വിത്താണ്. പരിശുദ്ധാരുപിയുടെ ശക്തി അന്തര്‍ലീനമായിരിക്കുന്ന വിത്ത്. ഫലം പുറപ്പെടുവിക്കണമെങ്കില്‍ ഏതൊരു വിതത്തിനെയെയും പോലെ അതും മരിക്കണം. ഫലം പുറപ്പെടുവിക്കുന്നതിനു് മരണമാവശ്യമാണെന്ന് യേശുവിന്‍െറ ജീവിതം നമ്മെ പഠിപ്പിക്കുന്നു. അവിടുന്നതിലെപോലെ നിങ്ങളിലും ശക്തിയുണ്ട്. അവിടുന്ന് പറഞ്ഞു “എന്നില്‍ വിശ്വസിക്കുന്നവന്‍ ഞാന്‍ ചെയ്യുന്ന പ്രവര്‍ത്തികള്‍ അല്ല അവയെക്കാള്‍ വലിയവയും ചെയ്യും.” അതിനാല്‍ ദൃഢമായ തീരുമാനങ്ങളെടുക്കാന്‍ ഭയപ്പെടേണ്ട. നിത്യപ്രതിബദ്ധത -വിവാഹത്തിനായോ സമര്‍പ്പണജീവിതത്തിനായോ- എന്ന ആശയം നിങ്ങളെ ഭയപ്പെടുത്തരുത്. ജീവിതം സാധ്യതകളാല്‍ പൂരിതമാണ്. ഉറച്ച തീരുമാനങ്ങളുടെ അഭാവത്തില്‍ ജീവിതം പക്വത കൈവരിക്കില്ല. അതിനാല്‍ ധൈര്യമായിരിക്കുക. ഉറച്ച തീരുമാനങ്ങളാണ് സ്വാതന്ത്യത്തെ സുരക്ഷിതമാക്കുക. ധൈര്യസമേതം ലക്ഷൃം മുന്നില്‍ കണ്ട് മുന്നേറാന്‍ വിശ്വാസം ആര്‍ജ്ജിക്കുക. കര്‍ത്താവിലാശ്രയിക്കുന്നവരെ അവിടുന്ന് ഒരിക്കലും കൈവെടിയുകയില്ല.







All the contents on this site are copyrighted ©.