2009-03-23 14:25:16

 പ്രേഷിതപ്രവര്‍ത്തനമദ്ധ്യേ ഉണ്ടാകുന്ന പീഡനങ്ങളില്‍ അത്ഭുതത്തിനു് അവകാശമില്ലന്ന്, പോപ്പ് ബെനഡികട് പതിനാറാമന്‍


ദൈവം തന്‍െറ അനന്ത പരിപാലനയില്‍ വിശ്വാസത്തിലൂടെയും പ്രബോധനങ്ങളിലൂടെയും ഇന്ന് ക്രിസ്തുവിനെ ജനിപ്പിക്കുകയെന്ന ദൗത്യം നമ്മെയാണ് ഭരമേല്പിച്ചിരിക്കുന്നതെന്ന് പോപ്പ് ബെനഡിക്ട് പതിനാറാമന്‍ അംഗോള സാവോ ടോം രാജ്യങ്ങളിലെ മെത്രാന്‍മാരെ അനുസ്മരിപ്പിച്ചു. അതിനാല്‍ നിങ്ങളെ ഭരമേല്പിച്ചിരിക്കുന്നവരില്‍ ക്രിസ്തു പൂര്‍ണ്ണമായും ഉരുവാക്കപ്പെടുന്നതു വരെ ഈറ്റുനോവു അനുഭവിക്കുന്നതില്‍ അത്ഭുതപ്പെടാനില്ല. യുദ്ധക്കാലത്തെയും, ഇന്നത്തെയും ആയാസകരമായ പരിതോവസ്ഥയില്‍ നിങ്ങള്‍ നിര്‍വഹിച്ച നിര്‍വഹിക്കുന്ന അപ്പസ്തോലപ്രവര്‍ത്തനങ്ങള്‍ക്കു് ദൈവം നിങ്ങളെ പ്രതിസമ്മാനിക്കും. നിങ്ങള്‍ സഭയ്ക്കു് നല്‍കുന്ന ചലനാത്മകത എല്ലാവരുടെയും പ്രശംസാവിഷയമാണ്. പാപ്പാ തടര്‍ന്നു- ഒന്നിനെയെയും നിര്‍ണ്ണായകമായി അംഗീകരിക്കാതെയിരിക്കുക മാത്രമല്ല വ്യക്തിയെയും, അവന്‍െറ വ്യക്തിപരമായ ചപലതയെയും ആത്യന്തികമായ മാനദണ്ഡമായി ഉയര്‍ത്തിക്കാട്ടുക പോലും ചെയ്യുന്ന ആപേക്ഷികതാവാദത്തിന്‍െറ തിരുത്തല്‍ ശക്തിയായി അധികൃതമനുഷ്യനായ ദൈവപുത്രനെ നാം അവതരിപ്പിക്കുന്നു. അധികൃതമാനവികതയുടെ അളവുകോല്‍ ക്രിസ്തുവാണ്. പരിഷ്ക്കാരങ്ങളുടെയും, ആധുനിക പുതുമകളുടെയും തരംഗങ്ങളാല്‍ സംവഹിക്കപ്പെടുന്നവനല്ല പ്രത്യുത ക്രിസ്തവുമായുള്ള ആഴമായ സൗഹൃദത്തില്‍ വേരുറപ്പിക്കപ്പെട്ട് ജിവിക്കുന്നവനാണ് പക്വമായ വിശ്വാസത്താല്‍ മുദ്രിതനായ വ്യക്തി. ആ സൗഹൃദം നന്മയായ എല്ലാത്തിലേക്കും നമ്മെ തുറക്കുകയും, തെറ്റും ശരിയും വിവേച്ചറിയുവാനുള്ള കഴിവ് പ്രദാനം ചെയ്യുകയും ചെയ്യും. വിശ്വാസത്തിന്‍െറ ഭാവിയുടെയും, ദേശീയ ജീവിതത്തിന്‍െറ പൊതുവായ മാര്‍ഗ്ഗദര്‍ശനത്തിന്‍െറയും ഒരു നിര്‍ണ്ണായകഘടകം സംസ്ക്കാരമാണെന്നത് നിശ്ചയമായ ഒരു കാര്യമാണ്. സംസ്ക്കാരവും, പെരുമാറ്റ ശൈലിയും ഇന്ന് കുടുതല്‍ നിയന്ത്രിക്കപ്പെടുകയും രുപപ്പെടുകയും ചെയ്യുക സാമൂഹികസമ്പര്‍ക്കമാദ്ധ്യമങ്ങള്‍ അവതരിപ്പിക്കുന്ന പ്രതിരുപങ്ങളിലൂടെയാണ്. അത് കണക്കിലെടുത്ത് അംഗോളയിലെ മെത്രാന്‍മാര്‍ മാനവസംഭവങ്ങളെയും, പ്രശ്നങ്ങളെയും യാഥാര്‍ത്ഥ്യങ്ങളെയും ക്രൈസ്തവവീക്ഷണത്തില്‍ വ്യാഖ്യാനിക്കുന്നതിനു് ആസൂത്രണം ചെയ്തിരിക്കുന്ന പദ്ധതികളെ ശ്ലാഘിച്ച പാപ്പാ തുടര്‍ന്നു- വളരെയേറെ പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന അപ്രകാരമുള്ള ഒരു മാനവയാഥാര്‍ത്ഥ്യമാണ് കുടുംബം. സുവിശേഷവല്‍ക്കരണവും, ധാര്‍മ്മികപിന്‍തുണയും വളരെയാവശ്യമാണ് കുടുംബങ്ങള്‍ക്ക്. പല ദാമ്പത്യബന്ധങ്ങളും വേണ്ടത്ര ആന്തരികസ്ഥിരതയില്ലാത്തവയാണ്. അതിനു പുറമെ കുടുംബത്തിന്‍െറ തനിമയ്ക്കും, ദൗത്യത്തിനും എതിരെ വെല്ലുവിളി ഉയര്‍ത്തുന്ന സാഹചര്യങ്ങള്‍ സമൂഹവും സംസ്ക്കാരവും സൃഷ്ട്രിക്കുകയും ചെയ്യുന്നു. തദ്ദേശീയരായ വൈദികര്‍ വര്‍ദ്ധമാനമാകുന്നതില്‍ സന്തുഷ്ടി പ്രകടിപ്പിച്ച പോപ്പ് ബെനഡിക്ട് പതിനാറാമന്‍ അതിനു പാതയൊരുക്കിയ ആദ്യക്കാലപ്രേഷിതര്‍ക്ക് അദിവാദനങ്ങള്‍ അര്‍പ്പിച്ചു. വൈദികരുടെയും, സന്യസ്തരുടെയും പരിശീലനത്തില്‍ ഉപരി ഔല്‍സുക്യവും ശ്രദ്ധയും കാട്ടണ്ടതിന്‍െറ ആവശ്യകത പ.പിതാവ് മെത്രാന്‍മാരെ ഓര്‍മ്മിപ്പിക്കുകയും ചെയ്തു.







All the contents on this site are copyrighted ©.