2009-03-22 11:53:49

അംഗോള വീണെടടുപ്പിന്‍െറ പാതയിലേയ്ക്ക് നീങ്ങുകയാണെന്ന്, പാപ്പാ ശ്ലാഘിക്കുന്നു


സ്നേഹിതരെ നിങ്ങള്‍ വീണെടടുപ്പിന്‍െറ പാതയിലേയ്ക്കുള്ള അംഗോളയുടെ ഗമനത്തിന്‍െറ സാക്ഷികളും വക്താക്കളുമാണ്. ആ നാട്ടിലെ രാഷ്ട്ര,പൗര, അധികാരികളെയും നയതന്ത്രപ്രതിനിധികളെയും അഭിസംബോധന ചെയ്യവെ പോപ്പ് ബെനഡിക്ട് പതിനാറാമന്‍ പ്രസ്താവിച്ചു. 27 ആദ്യന്തരയുദ്ധങ്ങള്‍ക്കു് ഇരയായ ആ നാട്ടില്‍ സമാധാനം വേരെടുത്തുത്തുടങ്ങിയിരിക്കുന്നു. അതിന്‍െറ ഫലങ്ങള്‍ സ്ഥിരതയിലും, സ്വാതന്ത്യത്തിലും പ്രകടമാകുന്നു.. വികസനത്തിനും സമൂഹത്തിന്‍െറ ശ്രേയസ്സിനും ആയുള്ള അടിസ്ഥാന സ്ഥാപനങ്ങള്‍ പുനര്‍നിര്‍മ്മിക്കുവാനും, ആന്തരികസംവിധാനങ്ങള്‍ സ്ഥാപിക്കുവാനും ആയുള്ള സര്‍ക്കാരിന്‍െറ ദൃശ്യമായ പരിശ്രമങ്ങള്‍ പൗരമാരില്‍ പ്രത്യാശയുടെ കതിരുകള്‍ ഉണര്‍ത്തുന്നു. പാപ്പാ തുടര്‍ന്നു- ആഫ്രിക്ക പ്രത്യാശയുടെ ഒരു ഭൂഖണ്ഡമാകണ്ടതിന്‍െറ സമയം സമാഗതമായിരിക്കുകയാണെന്ന് അംഗോളയ്ക്കറിയാം. നീതിപൂര്‍വ്വകമായയെല്ലാ ചെയ്തികളും പ്രവര്‍ത്തിയിലെ പ്രത്യാശയാണ്. നമ്മുടെ പ്രവര്‍ത്തനങ്ങള്‍ ദൈവതിരുമുന്‍പില്‍ ഒരിക്കലും വ്യര്‍ത്ഥമല്ല, അതുപോലെ ചരിത്രത്തിന്‍െറ താളുകള്‍ അനാവരണം ചെയ്യുന്നതിലും അവ ഒരിക്കലും പരാജയപ്പെടുകയില്ല. ആര്‍ജ്ജവത്താലും മഹാമനസ്കതയാലും കരുണാര്‍ദ്രതയാലും സായുധരായി- അത്യാഗ്രഹത്തിന്‍െറയും അക്രമത്തിന്‍െറയും അസ്വസ്ഥതകളുടെയും കഠോരയാതനകളില്‍ നിന്ന് ജനങ്ങളെ വിമുക്തമാക്കികൊണ്ടും പ്രജാധിപത്യത്തിന്‍െറ അനിവാര്യഘടകങ്ങളായ മനുഷ്യവകാശങ്ങളോടുള്ള ആദരവ് അവയുടെ പരിപോഷണം, ദരണക്കാര്യങ്ങളിലെ സുതാര്യത, സ്വതന്ത്രമായ നീതിന്യായവ്യവസ്ഥ, സാമൂഹികസമ്പര്‍ക്കമാധ്യമസ്വാതന്ത്ര്യം, വിദ്യാലയങ്ങളുടെയും ആതുരാലയങ്ങളുടെയും ശരിയായ പ്രവര്‍ത്തനം തുടങ്ങിയവയാല്‍ മുദ്രിതമായ പാതയിലേയ്ക്ക് നയിച്ചുകൊണ്ടും ആഫ്രിക്കയെ രുപാന്തരപ്പെടുത്താനാവും. എന്നാല്‍ ആ രുപാന്തരീകരണപ്രക്രിയയില്‍ ഏറ്റം നിര്‍ണ്ണായകഘടകം എന്നേയ്ക്കുമായി അഴിമതിയോട് വിട പറയുവാനുള്ള പരിവര്‍ത്തനഹൃദയത്തില്‍ നിന്ന് ഉരുത്തിരിയുന്ന നിശ്ചയദാര്‍ഢ്യമാണ്. സ്നേഹിതരെ, പോപ്പ് ബെനഡിക്ട് പതിനാറാമന്‍ തുടര്‍ന്നു- കാമറൂണിലെയും അംഗോളായിലെയും എന്‍െറ സന്ദര്‍ശനം കുടുംബങ്ങളുടെ മദ്ധ്യേയായിരിക്കുന്നതിലെ ആഴമായ സന്തോഷം എന്നില്‍ ഉളവാക്കുന്നു. സമൂഹമാകുന്ന സൗധം കെട്ടിപ്പടുക്കപ്പെടുന്നത് കുടുംബമെന്ന അടി്സ്ഥാനത്തിലാണെന്ന് മറ്റു ഭൂഖണ്ഡങ്ങളില്‍ നിന്ന് ആഫ്രിക്കയില്‍ വരുന്നവര്‍ക്ക് മനസ്സിലാക്കാനാവും. നമുക്ക് ഏവര്‍ക്കും അറിയാവുന്നതുപോലെ കുടുംബപ്രശ്നങ്ങള്‍ വളരെയാണ്. അവയില്‍ ഏറ്റം ഭീകരവും, ദൂരവ്യാപകവിപത്തുകള്‍ക്കു് വഴിത്തിരിയിടുന്നതും സാമൂഹികസൗധത്തിന്‍െറ അടിസ്ഥാനത്തെ പരിപോഷിപ്പിക്കുന്നവയെന്നു് അവകാശപ്പെട്ടുകൊണ്ട് നടപ്പിലാക്കുന്ന വികലമായ നയപരിപാടികളാണ്. സഭ അവളുടെ സ്ഥാപകന്‍െറ ഹിതപ്രകാരം ഈ ഭൂഖണ്ഡത്തിലെ ഏറ്റം പാവപ്പെട്ടവരുടെ ചാരെയുണ്ടായിരിക്കും. കുടുംബങ്ങളെ സഹായിക്കാന്‍, എയിഡ്സ് രോഗത്താല്‍ സഹനവിധേയരാകുന്നവര്‍ക്ക് സഹായഹസ്തം നീട്ടുവാന്‍ അവള്‍ അവളുടെ കാരിത്താസ് തുടങ്ങിയ സംഘടനകളിലൂടെ ശ്രമിക്കുമെന്ന് ഉറപ്പു നല്‍കിയ പാപ്പാ ക്രൈസ്തവആത്മീയപ്രയാണം അനുദിനമാനസാന്തരത്തിന്‍േറതാണെന്ന് പറഞ്ഞു. സത്യത്തിന്‍െറയും, സാകല്യത്തിന്‍െറയും, ആദരവിന്‍െറയും, കരുണാര്‍ദ്രര്‍തയുടെയും ‍പാത മാനവകുലത്തിനു് തുറന്നുകൊടുക്കുന്നതിനു് അതിലേയ്ക്കു് എല്ലാനേതാക്കമാരെയും പ.പിതാവ് ആഹ്വാനം ചെയ്യുകയും ചെയ്തു.
 







All the contents on this site are copyrighted ©.