2009-03-19 16:36:11

മനുഷ്യയുക്തിയുടെ കഴിവ് അനാവരണം ചെയ്യുകയാവശ്യമെന്ന്, പാപ്പാ


ദൈവത്തിന്‍െറ ദാനവും, വെളിപാടാലും വിശ്വാസത്താലും ഉത്തേജിതവുമായ മനുഷ്യയുക്തിയുടെ അപാരകഴിവ് അനാവരണം ചെയ്യുക മനുഷ്യന്‍െറ അടിയന്തരദൗത്യമാണെന്ന തന്‍െറ വിശ്വാസം പ.പിതാവ് വെളിപ്പെടുത്തുന്നു. ഏകദൈവത്തിലെ വിശ്വാസം നമ്മെത്തന്നെയും, ലോകത്തെപറ്റിയും മനസ്സിലാക്കുന്നതിന് നമ്മുടെ മനസ്സിനെ വിശാലമാക്കുന്നു. മറ്റുള്ളവരെ സഹായിക്കുവാനും, ദൈവം തന്‍െറ സര്‍വ്വാശ്ലേഷിയും അവര്‍ണ്ണനീയവും ആയ സ്നേഹത്താല്‍ സൃഷ്ട്രിക്കുകയും നിരന്തരം പരിപാലിക്കുകയും ചെയ്യുന്ന ലോകത്തില്‍ അവിടത്തെ രഹസ്യാത്മകമായ സാന്നിദ്ധ്യത്തിന്‍െറ അതിലോലമായ അടയാളങ്ങള്‍ കാണുവാനും നാം വിളിക്കപ്പെടുകയാണ്. അവിടത്തെ അപരിമേയ മഹത്വം നേരിട്ടു ഗ്രഹിക്കുവാന്‍ നമ്മുടെ പരിമിത മനസ്സുകള്‍ക്ക് ഒരിക്കലും സാധിക്കുകയില്ലെങ്കിലും നമ്മെ വലയം ചെയ്യുന്ന പ്രകൃതി സൗന്ദര്യത്തില്‍ അതിന്‍െറ സ്പുരണങ്ങള്‍ കാണാനാവും. ലോകത്തിന്‍െറ മഹത്വമേറിയ ക്രമവും, മനുഷ്യഔന്നിത്യത്തിന്‍െറ മനോഹാരിതയും മനസ്സിനെ പ്രകാശിപ്പിക്കുവാന്‍ അനുവദിക്കുകയാണെങ്കില്‍ യുക്തിയുക്തമായവ ഗണിതശാസ്ത്രത്തിന്‍െറ കണക്കുക്കുട്ടലിനും, തത്വശാസ്ത്രനിഗമനങ്ങള്‍ക്കും ,ശാസ്ത്രീയപരീക്ഷണങ്ങളുടെ കണ്ടുപിടുത്തിനും അപ്പുറം ഉയരുന്നതായി നാം മനസ്സിലാക്കും. പ്രപഞ്ചഭാഷയില്‍ തന്നെ നമ്മെ അറിയിക്കുന്ന നീതിയുടെയും, ധാര്‍മ്മികജീവിതത്തിന്‍െറയും നന്മയും ,മനോഹാരിതയും അവിടെ ദൃശ്യമാണ്. സ്നേഹസംസ്ക്കാരം കെട്ടിപടുക്കുവാന്‍ നാം ശ്രമിക്കുമ്പോള്‍ ആ വീക്ഷണത്തില്‍ നിന്നു് ഉരുത്തിരിയുന്ന മൂല്യങ്ങളാല്‍ സമൂഹത്തെ പൂരിതമാക്കുവാനും, മനുഷ്യസംസ്ക്കാരത്തെ ഉദാത്തീകരിക്കുവാനും നാം ശ്രമിക്കണം. പാപ്പാ കാമറൂണിലെ മുസ്ലീം നേതാക്കമാര്‍ക്ക് കുടിക്കാഴ്ച അനുവദിച്ചപ്പോള്‍ നടത്തിയ പ്രഭാഷണത്തില്‍ അനുസ്മരിപ്പിച്ചു







All the contents on this site are copyrighted ©.