2009-03-17 14:58:22

ശുശ്രൂഷാപൗരോഹിത്യത്തിന്‍െറ അനന്യത അഭംഗുരം സംരക്ഷിക്കപ്പെടണമെന്ന്, പാപ്പാ


ശുശ്രൂഷാപൗരോഹിത്യത്തിന്‍െറ അനന്യത അഭംഗുരം സംരക്ഷിക്കപ്പെടണം. ജ്ഞാനസ്നാനത്തിലൂടെ കരഗതമാകുന്ന പൊതുപൗരോഹിത്യവും, കൈവയ്പിലൂടെ ലഭ്യമാകുന്ന ശുശ്രൂഷാപൗരോഹിത്യവും വിത്യസ്തങ്ങളാണ്. കൈവയ്പു വഴി കരഗതമാകുന്ന പൗരോഹിത്യം സഭയുടെ ശിരസ്സായ ക്രിസ്തുവിനോടുള്ള കൗദാശിക സംരുപണം സാധിക്കുന്നു. അത് പരിണിതഫലമെന്നോണം കര്‍ത്താവായ ക്രിസ്തു പ്രോല്‍ഘാടനം ചെയ്തതും, അപ്പസ്തോലമാര്‍ സ്വാത്തമാക്കിയതുമായ നവജീവിതത്തിലെ ഭാഗഭാഗിത്വം എന്ന സഭാപാരമ്പര്യത്തോടുള്ള ഹൃദയപൂര്‍വ്വകവും, സമ്പൂര്‍ണ്ണവും ആയ സംയോജനം വ്യവസ്ഥ ചെയ്യുന്നു. വൈദികര്‍ക്കായുള്ള വത്തിക്കാന്‍ സംഘത്തിന്‍െറ സമ്പൂര്‍ണ്ണ സമ്മേളനത്തില്‍ പങ്കെടുത്തവരെ അഭിസംബോധന ചെയ്യവെ പോപ്പ് ബെനഡിക്ട് പതിനാറാമന്‍ പ്രസ്താവിച്ചു. ----‘വൈദികരുടെ സഭയിലെ പ്രേഷിതതനിമ ത്രിവിധദൗത്യങ്ങളുടെ യഥാര്‍ത്ഥമാനം’ എന്ന സമ്മേളനത്തിന്‍റ ചര്‍ച്ചാപ്രമേയത്തെ പറ്റി പരാമര്‍ശിക്കവെ വൈദികര്‍െറ ശുശ്രൂഷാവേദി സഭയാണെന്ന് ചൂണ്ടികാട്ടികെണ്ട് പാപ്പാ തുടര്‍ന്നു- പുരോഹിതരുടെ ദൗത്യം സഭാപരമാണ്. കാരണം അവര്‍ പ്രഘോഷണത്തിലൂടെ ദൈവത്തയാണ് അവതരിപ്പിക്കണ്ടത്. അവരില്‍ മാനവകുലം കാണാനാഗ്രഹിക്കുന്ന ഏകനിധി ദൈവമാണ്. ശുശ്രൂഷാപൗരോഹിത്യത്തിനു് അര്‍ത്ഥവും, മൂല്യവും നല്‍കുന്ന ജീവിതത്തിലെ യേശുക്രിസ്തുവിന്‍െറ മുഖ്യസ്ഥാനം കണ്ടെത്തുവാനും, അതിനുസരണമായ ജീവിതശൈലി കെട്ടിപ്പടുക്കുവാനും പാപ്പാ സമ്മേളനത്തില്‍ പങ്കെടുത്തവരെ ആഹ്വാനം ചെയ്യുകയും ചെയ്തു







All the contents on this site are copyrighted ©.