2009-03-17 15:00:43

വത്തിക്കാന്‍ വെബ് സൈറ്റില്‍ ചൈനീസുഭാഷയും


വത്തിക്കാന്‍ വെബ് സൈറ്റില്‍ ചൈനീസുഭാഷയും. പ.കന്യകാമറിയത്തിന്‍െറ വല്ലഭനും സാര്‍വ്വത്രികസഭയുടെ മദ്ധ്യസ്ഥനുമായ വിശുദ്ധ യൗസേപ്പിന്‍െറ തിരുനാള്‍ ദിനമായ മാര്‍ച്ചു പത്തൊന്‍പതാം തീയതി വ്യാഴാഴ്ചയാണ് അതാരംഭിക്കുക. ചൈനീസുഭാഷയുടെ പരമ്പരാഗതവും അതെ സമയം ആധുനികവും ആയ ലിപികള്‍ അതിനായി ഉപയോഗപ്പെടുത്തും. അതുകൊണ്ട് ലോകത്തിന്‍െറ എവിടെയും ഇന്‍റര്‍നെന്‍റു വഴി ചൈനീസുഭാഷയില്‍ പാപ്പായുടെ പ്രബോധനങ്ങള്‍ വായിക്കാനാവും. മാര്‍ച്ചു പത്തൊന്‍പതാം തീയതി മുതല്‍ വത്തിക്കാന്‍ വെബ് സൈറ്റില്‍ ഇറ്റാലിയന്‍ ഇംഗ്ലീഷ് ഫ്രഞ്ച് സ്പാനീഷ് ജര്‍മ്മന്‍ പോര്‍ച്ചുഗീസ് ലത്തീന്‍ ചൈനീസ് എന്നീ എട്ടു ഭാഷകളില്‍ വിവരങ്ങള്‍ ലഭ്യമാകും







All the contents on this site are copyrighted ©.