Home Archivio
2009-03-17 15:11:08
ദൈവമായും മനുഷ്യനുമായും ഉള്ള ഐക്യത്തിന്‍െറ അടയാളം സഭ
ദൈവമായും മനുഷ്യനുമായും ഉള്ള ആഴമായ ഐക്യത്തിന്‍െറ കുദാശയും, അടയാളവും, ഉപകരണവുമായിട്ടാണ് കര്‍ത്താവ് സഭയെ സ്ഥാപിച്ചിരിക്കുന്നതെന്ന് പോപ്പ് ബെനഡിക്ട് പതിനാറാമന്‍. ആദ് ലിമിനാസന്ദര്‍ശനത്തിന് വന്ന അര്‍ജന്‍റീനായിലെ മെത്രാന്‍മാരെ വത്തിക്കാനിലെ പേപ്പല്‍ അരമനയില്‍ സ്വീകരിച്ചു അഭിസംബോധന ചെയ്യുകയായിരുന്നു പാപ്പാ. കുട്ടായ്മയുടെ രഹസ്യമാണ്, പിതാവിന്‍െറയും പുത്രന്‍െറയും പ. ആത്മാവിന്‍െറയും ഐക്യത്തില്‍ സമ്മേളിച്ചിരിക്കുന്ന ഒരു ജനതയാണ് സഭയെന്ന് നിര്‍വചിച്ചുകൊണ്ട് പാപ്പാ പ്രഭാഷണം ഇപ്രകാരം തുടര്‍ന്നു- ക്രിസ്തുവിന്‍െറ മൗതികശരീരം മുഴുവന്‍െറയും ഐക്യത്തിനും, കുട്ടായ്മയ്ക്കും ആയുള്ള സേവനമാണ് മെത്രാന്‍െറ ദൗത്യം. വിശ്വാസത്തിന്‍െറയും, സഭാപ്രബോധനങ്ങളുടെയും സമഗ്രത സംരക്ഷിക്കുവാനും പരിപോഷിപ്പിക്കുവാനും മെത്രാന്‍ വിളിക്കപ്പെടുന്നു. ‘എല്ലാവരും ഒന്നാകുന്നതിനു്’ എന്ന നമ്മുടെ കര്‍ത്താവിന്‍െറ ആഗ്രഹം അജപാലനശുശ്രൂഷയുടെ നിവേശനസ്രോതസ്സാകണം. വിശ്വാസത്തിനും, സഭാപ്രബോധനങ്ങള്‍ക്കും നിരക്കാത്ത നിലപാടുകള്‍ തിരുത്തേണ്ടിവരുമ്പോള്‍ ഉപവിയോടും, വിവേകത്തോടും കുടി വേണം അത് നിര്‍വഹിക്കാന്‍. കുടുംബ യുവജനപ്രേഷിതത്വങ്ങളിലും, വൈദികവിദ്യാര്‍ത്ഥികളുടെ പരിശീലനത്തിലും കുടുതല്‍ ഔല്‍സുക്യം കാട്ടുവാനും അവരെ ആഹ്വാനം ചെയ്ത പ.പിതാവ് അല്മായരും ക്രിസ്തുവിന്‍െറ മൗതികശരീരം കെട്ടിപടുക്കുവാന്‍ വിളിക്കപ്പെടുകയാണെന്ന് അനുസ്മരിപ്പിച്ചു. ആഴമായ പ്രാര്‍ത്ഥനയിലൂടെയും, ആത്മീയരുപവല്‍ക്കരണത്തിലൂടെയും, സഭാപ്രബോധനങ്ങളുടെ അവബോധത്തിലൂടെയും വിശ്വാസത്തിലും സഭയിലെ അംഗത്വബോധത്തിലും ആനന്ദം കണ്ടെത്തുവാനും, എല്ലാമനുഷ്യര്‍ക്കും സദ്വാര്‍ത്ത എത്തിക്കുന്നതില്‍ സജീവമായി പങ്കു ചേരുവാനും ക്രൈസ്തവര്‍ പ്രാപ്തരാകും, പാപ്പാ കുട്ടിചേര്‍ത്തു.
All the contents on this site are copyrighted ©.