2009-03-16 16:09:53

പോപ്പ് ബെനഡിക്ട് പതിനാറാമന്‍െറ പ്രഥമ ആഫ്രിക്കന്‍ ഇടയസന്ദര്‍ശനം


പോപ്പ് ബെനഡിക്ട് പതിനാറാമന്‍െറ പ്രഥമ ആഫ്രിക്കന്‍ അപ്പസ്തോലികസന്ദര്‍ശനം പതിനേഴാം തീയതി ചെവ്വാഴ്ച ആരംദിക്കും. മദ്ധ്യാഫ്രിക്കന്‍ നാടുകളായ കാമറൂണും, അംഗോളയും ആണ് ആ വേളയില്‍ പാപ്പാ സന്ദര്‍ശിക്കുക. ചെവ്വാഴ്ച റോമില്‍ നിന്ന് പ്രാദേശികസമയം രാവിലെ പത്ത് മണിക്ക് കാമറൂണിലേയ്ക്ക് പറപ്പെടുന്ന പ.പിതാവ് തലസ്ഥാനനഗരിയായ യവോന്‍ഡെയില്‍ പ്രാദേശികസമയം വൈകുന്നേരം നാലു മണിക്ക് എത്തും. മെത്രാന്‍മാരുമായുള്ള കുടിക്കാഴ്ച, മെത്രാന്‍മാരും സമര്‍പ്പിതരുമൊത്തുള്ള സന്ധ്യാപ്രാര്‍ത്ഥന, മെത്രാന്‍മാരുടെ സിനഡിന്‍െറ ആഫ്രിക്കയായുള്ള രണ്ടാം പ്രത്യേകസമ്മേളനത്തിന്‍െറ പ്രവര്‍ത്തനരേഖയുടെ പ്രകാശനകര്‍മ്മം ഉള്‍പ്പെടുത്തിയിട്ടുള്ള ദിവ്യബലി, രോഗികളുമായുള്ള കുടിക്കാഴ്ച എന്നിവയാണ് പോപ്പ് ബെനഡിക്ട് പതിനാറാമന്‍െറ കാമറൂണിലെ മുഖ്യ പരിപാടികള്‍. ഇരുപതാം തീയതി വെള്ളിയാഴ്ച പാപ്പാ അംഗോളയിലേയ്ക്ക് പോകും. രാഷ്ട്ര പൗരഅധികാരികളും നയതന്ത്രപ്രതിനിധികളും ആയുള്ള കുടിക്കാഴ്ച, മെത്രാന്‍മാരും സന്യസ്തരും വിവിധ സഭാപ്രസ്ഥാനങ്ങളിലെ അംഗങ്ങളും മതാധ്യാപകരും ഒത്തുള്ള വി.കുര്‍ബാന, യുവലോകവും സ്ത്രീകളുടെ ക്ഷേമത്തിനായുള്ള സംഘടനകളും തമ്മിലുള്ള പ്രത്യേകം പ്രത്യേകം കുടിക്കാഴ്ചകള്‍ എന്നിവയാണ് പാപ്പായുടെ അംഗോളയിലെ മുഖ്യയിനങ്ങള്‍. ഇരുപത്തിമൂന്നാം തീയതി തിങ്കളാഴ്ച പോപ്പ് ബെനഡിക്ട് പതിനാറാമന്‍ തന്‍െറ പതിനെന്നാം വിദേശ അപ്പസ്തോലിക പര്യടനം സമാപിപ്പിച്ച് വത്തിക്കാനിലേയ്ക്ക് മടങ്ങും.







All the contents on this site are copyrighted ©.