2009-03-14 16:01:05

പോപ്പ് ബെനഡിക്ട് പതിനാറാമനു് ബിഷപ്പ് ബെര്‍നാഡ് ഫെല്ലായിയുടെ കൃതജ്ഞത


സൈദ്ധാന്തികബന്ധിയായ ചര്‍ച്ചയുടെ ആവശ്യകത ചൂണ്ടികാട്ടിക്കൊണ്ട് വി.പത്താം പീയൂസിന്‍െറ ദ്രാതൃത്വസംഘടനയൂടെ സാഹചര്യം വ്യക്തമാക്കുന്ന പോപ്പ് ബെനഡിക്ട് പതിനാറാമന്‍െറ കത്തിന് സംഘടനയുടെ സുപ്പിരീയര്‍ ജനറല്‍ ബിഷപ്പ് ബെര്‍നാര്‍ഡ് ഫെല്ലായി നന്ദി പറയുന്നു. ആ സമൂഹത്തിലെ അദ്ദേഹമുള്‍പ്പെടെ നാലു മെത്രാന്‍മാരുടെ മഹറോന്‍ ശിക്ഷ പിന്‍വലിച്ചതിനെ അധികരിച്ച് പാപ്പാ സാര്‍വ്വത്രികസഭയിലെ മെത്രാന്‍മാര്‍ക്കായി നല്‍കിയ കത്ത് പ്രസിദ്ധീകൃതമായ ദിനം തന്നെ ബിഷപ്പ് ഫെല്ലായി ഒരു വിജ്ഞാപനത്തില്‍ പാപ്പായ്ക്ക് കൃതജ്ഞത രേഖപ്പെടുത്തുകയായിരുന്നു. ഇന്ധനത്തിന്‍െറ അഭാവത്തില്‍ അണയുന്ന ജ്വാല പോലെ ലോകത്തിന്‍െറ വിവിധയിടങ്ങളില്‍ വിശ്വാസം എരിഞ്ഞെടങ്ങുന്ന പരിതോവസ്ഥയില്‍ അത് പ്രഘോഷിക്കപ്പെടണ്ടതിന്‍െറ ആവശ്യകതയെ പറ്റിയുള്ള പാപ്പായുടെ ബോധ്യത്തോട് തങ്ങളും പൂര്‍ണ്ണമായി യോജിക്കുന്നുവെന്നു് അതില്‍ പറയുന്ന അദ്ദേഹം 1962 വരെയുള്ള പാരമ്പര്യത്തില്‍ അവസാനിക്കാതെ അതിന്‍െറ വെളിച്ചത്തില്‍ രണ്ടാം വത്തിക്കാന്‍ സൂനഹദോസും, അതിനു ശേഷമുള്ള സഭാപ്രബോധനങ്ങളും പരിഗണിക്കാന്‍ തങ്ങള്‍ തയ്യാറാണെന്നും വെളിപ്പെടുത്തുന്നു. വി.പത്താം പീയൂസിന്‍െറ ദ്രാതൃത്വസംഘടനയെ കത്തോലിക്കാ സഭയില്‍ ഉള്‍ചേര്‍ക്കുന്നതിനു് രണ്ടാം വത്തിക്കാന്‍ സൂനഹദോസും, ജോണ്‍ ഇരുപത്തിമൂന്നാമന്‍ പോള്‍ ആറാമന്‍ ജോണ്‍ പോള്‍ ഒന്നാമന്‍ ജോണ്‍ പോള്‍ രണ്ടാമന്‍ ബെനഡിക്ട് പതിനാറാമന്‍ പാപ്പാമാരുടെ പ്രബോധനങ്ങളും സംഘടന അംഗീകരിക്കുക അവശ്യവ്യവസ്ഥയായി വത്തിക്കാന്‍ സംസ്ഥാനകാര്യാലയം ഫെബ്രുവരിയിലെ ഒരു വിജ്ഞാപനത്തില്‍ വ്യക്തമാക്കിയിരുന്നു.







All the contents on this site are copyrighted ©.