2009-03-13 15:42:46

നൈജീരിയായിലെ സഭ ദേശീയ പുരോഗതിയില്‍ സജീവമായി പങ്കെടുക്കുന്നുവെന്ന്, കര്‍ദ്ദിനാള്‍ ഫെലിക്സ് അഡേസിന്‍ ജോബ്


നൈജീരിയായിലെ ദേശീയ പുരോഗതിയില്‍ അവിടത്തെ പ്രാദേശീയസഭ സജീവമായി സഹകരിക്കുന്നുവെന്നു് അവിടത്തെ കത്തോലിക്കാമെത്രാന്‍ സംഘത്തിന്‍െറ പ്രസിഡന്‍റ് ആര്‍ച്ചുബിഷപ്പ് ഫെലിക്സ് അഡേസിന്‍ ജോബ് പ്രസ്താവിച്ചു. ജനതകളുടെ സുവിശേഷവല്‍ക്കരണത്തിനായുള്ള വത്തിക്കാന്‍ സംഘത്തിന്‍െറ മുഖപത്രമായ ഫീദസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മാത്രവുമല്ല ആ സഭ വളര്‍ച്ചയുടെ പടവുകള്‍ അതിവേഗം താണ്ടുകയാണ്. അതിന്‍െറ സൂചനയായി വര്‍ദ്ധമാനമാകുന്ന ദൈവവിളികള്‍ ചൂണ്ടിക്കാണിക്കാനാവും. ഈയവസരത്തില്‍ മതാധ്യാപകരുടെ നിസ്തുലസേവനം പ്രത്യേകം സ്മരണീയമാണ്. മനുഷ്യവ്യക്തിയുടെ സമഗ്രവികസനത്തില്‍ നിര്‍ണ്ണാകസംഭാവനയേകിക്കെണ്ടാണ് നാടിന്‍െറ രാഷ്ട്രീയ, സാമ്പത്തിക, സാമൂഹികത്തലങ്ങളിലെ വളര്‍ച്ചക്ക് സഭ സംഭാവനയേകുന്നത്. ഇന്‍ഡോനേഷ്യ കഴിഞ്ഞാല്‍ ഏറ്റവും മുസ്ലീങ്ങള്‍ ഉള്ള രാജ്യമാണ് നൈജീരിയ. പൊതുവില്‍ ക്രൈസ്തവരും, മുസ്ലീങ്ങളും പരസ്പരധാരണയിലും ഐക്യത്തിലും ആണ് കഴിയുക. എങ്കിലും ഇടയ്ക്ക് സംഘര്‍ഷങ്ങള്‍ ഉണ്ടാകാറുണ്ട്. മതാത്മകമെന്നതിലുപരി രാഷ്ട്രീയവും വര്‍ഗ്ഗീയവുമാണ് അതിന്‍െറ കാരണങ്ങള്‍. എന്നാല്‍ പലപ്പോഴും അത്തരം സംഘര്‍ഷങ്ങളെ സംബന്ധിച്ച വാര്‍ത്തകള്‍ നല്‍കുമ്പോള്‍ സാമൂഹികസമ്പര്‍ക്കമാധ്യമങ്ങള്‍ സത്യസന്ധത പാലിക്കുന്നില്ലായെന്നത് വേദനാകരമാണ്. നൈജീരിയ എക്യൂമെനിക്കല്‍ മതാന്തരസംവാദങ്ങളുടെ പണിപ്പുരയാണെന്ന് പറയാം. അവിടത്തെ മുഖ്യക്രൈസ്തവസഭകളുടെ സംഘടനയായ CHRISTIAN ASSOCIATION OF NIGERIA യുടെ ആഭിമുഖ്യത്തിലാണ് എക്യൂമെനിക്കല്‍ സംവാദം നടക്കുക. ക്രൈസ്തവര്‍ക്കു് എതിരെ ഉയരുന്ന പ്രശ്നങ്ങള്‍ ആ സംഘടനയാണ് കൈക്കാര്യം ചെയ്യുന്നത്. മതാന്തരസംവാദത്തിനായി രുപീകൃതമായിരിക്കന്നതാണ് NIGERIAN INTERRELIGIOUS COUNCIL. ക്രൈസ്തവ,മുസ്ലീം നേതാക്കമാരാണു് അതിന്‍െറ അംഗങ്ങള്‍. ആ സമിതിക്ക് രാഷ്ട്രത്തിന്‍െറ പിന്‍ത്തുണയുണ്ട്. അതിന്‍െറ ശാഖകള്‍ നൈജീരിയായിലെ 36 സംസ്ഥാനങ്ങളിലും സ്ഥാപിച്ച് മതാന്തരസംഭാഷണത്തിലൂടെ ദേശീയ, പ്രാദേശീയ തലങ്ങളിലെ ഐക്യവും, ധാരണയും പരിപോഷിപ്പിക്കുവാനാണ് ഞങ്ങള്‍ ശ്രമിക്കുക അദ്ദേഹം കുട്ടിചേര്‍ത്തു.







All the contents on this site are copyrighted ©.